- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിലെ താമസത്തെയും ഭക്ഷണത്തേയും ചൊല്ലി പരാതിപ്പെട്ട വരലക്ഷ്മിക്കു നേരെ നടന്നത് തെറിയഭിഷേകമോ? മമ്മുട്ടിയുടെ കസബയിൽ അഭിനയിച്ച് ഹാപ്പിയായതോടെ ജയറാമിന്റെ നായിക ആവാനെത്തിയ നടിക്ക് സഹപ്രവർത്തകരിൽ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഹേളനം; ബഹളമുണ്ടായപ്പോൾ പറയാൻ പാടില്ലാത്തത് നടിയോട് ചിലർ പറഞ്ഞെന്ന് സമുദ്രക്കനി
കൊച്ചി: ജയറാം നായകനായ മലയാള സിനിമയിൽ അഭിനയിക്കാനെത്തിയ നടി വരലക്ഷ്മിക്ക് നേരിടേണ്ടിവന്നത് കടുത്ത അവഹേളനം തന്നെയെന്ന സൂചനകളുമായി സംവിധായകൻ സമുദ്രക്കനിയുടെ വെളിപ്പെടുത്തൽ. തനിക്ക് ഏർപ്പെടുത്തിയിരുന്ന ഹോട്ടലിലെ താമസത്തിലും ഭക്ഷണത്തിലും തൃപ്തയല്ലെന്ന് പറഞ്ഞതിന് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരും നിർമ്മാതാക്കളുമെല്ലാം മോശമായി പെരുമാറിയെന്ന് വ്യക്തമാക്കി വരലക്ഷ്മി ചിത്രത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. കടുത്ത അവഹേളനം ഉണ്ടായതോടെയാണ് നടി ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് ഇപ്പോൾ സമുദ്രക്കനിയും സൂചിപ്പിക്കുന്നത്. ഹോട്ടലിലെ താമസവും ഭക്ഷണവും മോശമെന്നും വേറെ താമസം ഒരുക്കണമെന്നും പറഞ്ഞ നടിയോടെ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് ചിലർ പ്രതികരിച്ചതെന്ന് സംവിധായകൻ പറഞ്ഞതോടെ കടുത്ത അവഹേളനമാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. തെറിയഭിഷേകം നടത്തിയാണ് ചിലർ പ്രതികരിച്ചതെന്ന നിലയിലേക്ക് കാര്യങ്ങൾ ചർച്ചയാവുകയും ചെയ്യുന്നു. മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാൽ മലയാളത്ത
കൊച്ചി: ജയറാം നായകനായ മലയാള സിനിമയിൽ അഭിനയിക്കാനെത്തിയ നടി വരലക്ഷ്മിക്ക് നേരിടേണ്ടിവന്നത് കടുത്ത അവഹേളനം തന്നെയെന്ന സൂചനകളുമായി സംവിധായകൻ സമുദ്രക്കനിയുടെ വെളിപ്പെടുത്തൽ. തനിക്ക് ഏർപ്പെടുത്തിയിരുന്ന ഹോട്ടലിലെ താമസത്തിലും ഭക്ഷണത്തിലും തൃപ്തയല്ലെന്ന് പറഞ്ഞതിന് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരും നിർമ്മാതാക്കളുമെല്ലാം മോശമായി പെരുമാറിയെന്ന് വ്യക്തമാക്കി വരലക്ഷ്മി ചിത്രത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
കടുത്ത അവഹേളനം ഉണ്ടായതോടെയാണ് നടി ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് ഇപ്പോൾ സമുദ്രക്കനിയും സൂചിപ്പിക്കുന്നത്. ഹോട്ടലിലെ താമസവും ഭക്ഷണവും മോശമെന്നും വേറെ താമസം ഒരുക്കണമെന്നും പറഞ്ഞ നടിയോടെ ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് ചിലർ പ്രതികരിച്ചതെന്ന് സംവിധായകൻ പറഞ്ഞതോടെ കടുത്ത അവഹേളനമാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. തെറിയഭിഷേകം നടത്തിയാണ് ചിലർ പ്രതികരിച്ചതെന്ന നിലയിലേക്ക് കാര്യങ്ങൾ ചർച്ചയാവുകയും ചെയ്യുന്നു.
മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാൽ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയിൽ നിന്നും വരലക്ഷ്മിയെ പുറത്താക്കിയെന്നായിരുന്നു വാർത്തകൾ. അതേസമയം നിർമ്മാതാക്കളുമായി യോജിച്ച് പോകാൻ കഴിയാത്തതിനാൽ ചിത്രത്തിൽ നിന്നും പിൻവാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. തനിക്ക് ലഭിച്ച ഹോട്ടൽ താമസസൗകര്യത്തിൽ സംതൃപ്ത അല്ലാത്തതിനാൽ അതിൽ പ്രതിഷേധം അറിയിച്ച വരലക്ഷ്മിയെ പ്രൊഡക്ഷനിലെ ചിലർ കടുത്ത രീതിയിൽ അവഹേളിച്ചതിനെ തുടർന്നാണ് നടി മലയാള സിനിമ ഉപേക്ഷിച്ചതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
സമുദ്രക്കനി മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ, അദ്ദേഹം തന്നെ ഒരുക്കിയ അപ്പ എന്ന തമിഴ് സിനിമയുടെ റീമെയ്‌ക്കിൽ നായികയായാണ് വരലക്ഷ്മിയെ തീരുമാനിച്ചത്. ചിത്രത്തിന്റെ പൂജയ്ക്ക് നടി എത്തുകയും കഴിഞ്ഞ ആഴ്ച ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷം വരലക്ഷ്മി സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നായിരുന്നു വാർത്ത.
ഈ സിനിമയുടെ നിർമ്മാതാക്കളുമായി യോജിച്ച് പോകാനാകില്ലെന്നും അവർ പറഞ്ഞ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയ നടി ആൺമേധാവിത്വം കാണിക്കുന്ന ആളുകൾക്കൊപ്പവും പെരുമാറാൻ അറിയില്ലാത്ത നിർമ്മാതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയില്ലെന്നും ട്വിറ്ററിലൂടെ പറഞ്ഞുകൊണ്ടാണ് സിനിമ ഉപേക്ഷിക്കൽ പ്രഖ്യാപിച്ചത്.
ചിത്രത്തിലെ അഭിനേതാക്കൾക്കായി ഹോട്ടലിൽ താമസസൗകര്യം നിർമ്മാതാക്കൾ ഒരുക്കിയിരുന്നു. എന്നാൽ ആ ഹോട്ടൽ വരലക്ഷമിക്ക് ഇഷ്ടപ്പെടാതിരിക്കുകയും തനിക്ക് സ്റ്റാർ ഹോട്ടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമായി വഴക്കുംഉണ്ടായി. അവർക്ക് അത് നൽകാനാകില്ലെന്ന് നിർബന്ധം പിടിച്ചതോടെ നടി തന്നെ സ്വയം ചിത്രത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു എന്ന നിലയിലാണ് വാർത്തകൾ തമിഴ് മാധ്യമങ്ങളിൽ വന്നത്.
എന്നാൽ ഇതിൽ വിശദീകരണവുമായി സംവിധായകൻ സമുദ്രക്കനി തന്നെ എത്തുമ്പോൾ ഹോട്ടലിലെ താമസത്തിനെയും ഭക്ഷണത്തെയും കുറിച്ച് പരാതിപ്പെട്ട നടിയെ മോശം രീതിയിൽ അവഹേളിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ കേരളത്തിൽ മിക്ക നടിമാരും കടുത്ത അവഹേളനം സഹിച്ചാണ് സെറ്റുകളിൽ കഴിയുന്നതെന്ന പ്രചരണവും സജീവമാകുകയാണ്.
'ഇതൊരു ചെറിയ സിനിമയാണ്. അതുകൊണ്ടുതന്നെ ഞാനടക്കമുള്ള എല്ലാ താരങ്ങൾക്കും നിർമ്മാതാവ് ഒരു ഹോട്ടലിൽ തന്നെയാണ് റൂം ബുക്ക് ചെയ്തത്. എന്നാൽ വരലക്ഷമിക്ക് ആ ഹോട്ടൽ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല അവിടത്തെ ഭക്ഷണവും നടിക്ക് ബുദ്ധിമുട്ടുണ്ടാക്കി. അതിനെ ചൊല്ലി ചില ബഹളങ്ങളും പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുമായി ഉണ്ടാകുകയും ചെയ്തു.
ആ നിമിഷത്തിൽ പറയാൻ പാടില്ലാത്ത ചില വാക്കുകൾ ഉപയോഗിച്ചു. എന്നാൽ അതൊന്നും മനഃപൂർവം ആയിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് വരലക്ഷ്മി ചിത്രത്തിൽ നിന്നും പിന്മാറിയത്. എന്നാൽ ഈ പ്രശ്‌നം ഇവിടെകൊണ്ട് തീരണമെന്നും വരലക്ഷമിയുടെ തീരുമാനത്തിൽ എതിരില്ലെന്നും ഞാൻ വ്യക്തമാക്കുകയും ഇക്കാര്യത്തിൽ എന്റെ അഭിപ്രായം ഇരുകൂട്ടരെയും അറിയിച്ചതുമാണ്- ഇതായിരുന്നു സമുദ്രക്കനിയുടെ പ്രതികരണം. ഇതോടെ മലയാള സനിമാരംഗത്ത് നടിമാരെ അവഹേളിക്കുന്ന പ്രവണത കൂടിവരികയാണെന്ന നിലയിൽ ചർച്ചകളും നടക്കുന്നുണ്ട്. ഇനിയ ആണ് വരലക്ഷമിക്ക് പകരം ചിത്രത്തിൽ അഭിനയിക്കുക.