- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതി ആത്മാവ് കേരളത്തിന് നൽകി മലയാളികളുടെ സ്വന്തം സുഡു ജന്മനാട്ടിലേക്ക് മടങ്ങി; സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സാമുവൽ അബിയോളയുടെ മടക്കം തിരികെ വരാനുറച്ച്
മലയാളികളുടെ മനം കവർന്ന പ്രിയപ്പെട്ട സുഡു ജന്മനാടായ നൈജീരിയയിലേക്ക് തിരികെ പോയി. സുഡാനി ഫ്രം നൈജിരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറിയ സാമുവൽ അബിയോള റോബിൻസൻ ആണ് ജന്മനാടായ നൈജീരിയയിലേക്ക് തിരികെ പോയത്. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മാസങ്ങളായി കേരളത്തിൽ തന്നെയായിരുന്നു താമസം. സാമൂഹിക മാധ്യമങ്ങളിലൂടെ എന്നും പ്രേക്ഷകരുമായി സംവദിച്ച സുഡു ദുബായ് വിമാനത്താവളത്തിൽ വച്ചാണ് നാട്ടിലേക്ക് മടങ്ങുന്ന വിവരം ആരാധകരെ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. തന്റെ മാതൃ രാജ്യത്തേക്ക് തിരിക്കുകയാണ്. എന്റെ ആത്മാവിന്റെ ഒരു ഭാഗം കേരളത്തിൽ വച്ചാണ് പോകുന്നത്. പാതി ഇന്ത്യൻ ആയാണ് തന്റെ മടക്കമെന്നും തിരിച്ചു വരുമെന്നും' സുഡു ഫേസ്‌ബുക്കിൽ കുറിച്ചു. സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയയിൽ സൗബിൻ ഷാഹിറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടം പുതുമുഖങ്ങൾ വേഷമിട്ട സുഡാനിക്ക് മികച്ച നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്.
മലയാളികളുടെ മനം കവർന്ന പ്രിയപ്പെട്ട സുഡു ജന്മനാടായ നൈജീരിയയിലേക്ക് തിരികെ പോയി. സുഡാനി ഫ്രം നൈജിരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറിയ സാമുവൽ അബിയോള റോബിൻസൻ ആണ് ജന്മനാടായ നൈജീരിയയിലേക്ക് തിരികെ പോയത്. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മാസങ്ങളായി കേരളത്തിൽ തന്നെയായിരുന്നു താമസം.
സാമൂഹിക മാധ്യമങ്ങളിലൂടെ എന്നും പ്രേക്ഷകരുമായി സംവദിച്ച സുഡു ദുബായ് വിമാനത്താവളത്തിൽ വച്ചാണ് നാട്ടിലേക്ക് മടങ്ങുന്ന വിവരം ആരാധകരെ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
തന്റെ മാതൃ രാജ്യത്തേക്ക് തിരിക്കുകയാണ്. എന്റെ ആത്മാവിന്റെ ഒരു ഭാഗം കേരളത്തിൽ വച്ചാണ് പോകുന്നത്. പാതി ഇന്ത്യൻ ആയാണ് തന്റെ മടക്കമെന്നും തിരിച്ചു വരുമെന്നും' സുഡു ഫേസ്‌ബുക്കിൽ കുറിച്ചു.
സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയയിൽ സൗബിൻ ഷാഹിറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടം പുതുമുഖങ്ങൾ വേഷമിട്ട സുഡാനിക്ക് മികച്ച നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്.