നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ വീണ്ടും മലയാളത്തിലേക്ക്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ സാമുവൽ റോബിൻസൺ പുതിയ സിനിമയിൽ വില്ലനായിട്ടായിരിക്കും അഭിനയിക്കുക.

കാഞ്ചനമാല കേബിൾ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാർഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പർപ്പിൾ എന്ന് പേരിട്ട സിനിമയിൽ വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിൾ, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്പസ് ചിത്രമായിട്ടാണ് പർപ്പിൾ ഒരുക്കുക.