ദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് സാമുവൽ അബിയോള റോബിൻസൺ. പടം ഇറങ്ങി സൂപ്പർ ഹിറ്റായതിന് ശേഷം തന്റെ കേരളത്തോടുള്ള സ്‌നേഹവും തുടർച്ചയായി ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രകടിപ്പിച്ചിരുന്നു. കേരളത്തോടുള്ള സ്‌നേഹം തുടർച്ചയായി പ്രകടിപ്പിച്ച സാമുവൽ അബിയോള തനിക്ക് ഇനിയും മലയാള സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ആ മലയാളികളിൽ നിന്നു തന്നെ തനിക്ക് നേരിട്ട വംശീയാധിക്ഷേപം തുറന്ന് കാട്ടിരിക്കുകയാണ് നടൻ.

താരത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റാണ് നടനെ വിഷമിപ്പിച്ചിരിക്കുന്നത്. ഒഫൻസീവ് മലയാളം മെമെ' എന്ന ട്രോൾ പേജ്. ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയത ചിത്രം ഒരുപാട് പേർ ഷെയർ ചെയ്തു. സുഡാനി ഫ്രം നൈജീരിയ സിനിമയിൽ കാലിന് പരുക്കേറ്റ സാമുവലിന്റേയും നായകൻ സൗബിൻ ഷാഹിറിന്റേയും ചിത്രത്തിന് മുകളിൽ 'ഒരു മൃഗത്തേയും ചിത്രത്തിന്റെ ഷൂട്ടിങിനിടയിൽ അപായപ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിനെ കുറിച്ച് മറന്നേക്കു' എന്ന് എഴുതിയാണ് വംശീയാധിക്ഷേപമുള്ള ട്രോൾ നിർമ്മിച്ചിരിക്കുന്നത്. പല ആളുകളും സാമുവലിനെ ടാഗ് ചെയ്താണ് ചിത്രം ഷെയർ ചെയ്തിട്ടുള്ളത്.

''ഞാൻ അനുഭവിച്ചതിൽ ഏറ്റവും പൈശാചികമായുള്ള വംശീയാധിക്ഷേപമാണിത്. ഇവിടത്തെ ചില മനുഷ്യർ എന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരമാണെന്ന്'' ട്രോളിന് പ്രതികരണമായി സാമുവൽ ഫേസ്‌ബുക്കിൽ കുറിച്ചു.ഇത് തമാശയായി കാണാനാവുന്നില്ല. വംശത്തിന്റേയും നിറത്തിന്റേയും പേരിൽ കളിയാക്കുന്നത് ശരിയല്ല. നല്ലൊരു ദിവസം ഇതുപോലെയുള്ള വംശീയ പോസ്റ്റ് കണ്ട് ആരംഭിക്കുന്നതിനെകുറിച്ചൊന്നു ആലോചിച്ച് നോക്കുവെന്ന് പറഞ്ഞാണ് സാമുവൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

ഇത് ഒരു പ്രതികരണമായിട്ടല്ല ഞാൻ മനസിലാക്കാൻ പോകുന്നത്; ഈ ആളുകളുമായി ഫക്ക് എന്താണ് തെറ്റ്? ഒരാൾ എങ്ങിനെയാണ് ഉണർന്നിരിക്കുന്നതെന്നത് വളരെ ചെറുതാണെന്ന് തീരുമാനിക്കുന്നത് എങ്ങനെ ?? മലയാളികൾ വലിയവരാണ്. അവിടെ ധാരാളം നല്ല സുഹൃത്തുക്കളുണ്ട്. എന്നാൽ സത്യസന്ധരായ കേരള ജനതയെ ഇത് നന്നായി പ്രതിഫലിപ്പിക്കുന്നില്ല. ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത റാസിസത്തിന്റെ ഏറ്റവും ക്രൂരമായ രൂപമാണിത്. ഇവിടുത്തെ മനുഷ്യർ എന്നെ ഒരു മൃഗമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ വിദ്വേഷം വ്യക്തമാക്കുന്നു, അവ ഒരിക്കലും പ്രതിരോധത്തിന്റെ സെബിഡേ പ്രീത്തിന്റെ ഘട്ടം ഉപേക്ഷിച്ചിട്ടില്ല. കറുത്തവർ മിക്കവരും കറുത്തവരോട് സംസാരിക്കണം. ഒരു നല്ല ദിവസം വരെ ഉണർന്ന്, കാപ്പി, പ്രഭാതഭക്ഷണം എന്നിവ എടുത്ത് സങ്കൽപ്പിക്കുക. പിന്നെ നിങ്ങൾ Instagram- ലേക്ക് ലോഗ് ഇൻ ചെയ്ത്, ആളുകൾ നിങ്ങളെ ടാഗുചെയ്യുന്നത് കാണുക. നിങ്ങൾ എങ്ങനെയാണ് ദിവസംതോറും പുരോഗമിക്കേണ്ടത്? ഞാൻ കണ്ടിട്ടുള്ള ഏറ്റവും മ്ലേച്ഛകരമായ വസ്തുവാണ് ഈ പോസ്റ്റ്. സനോളാറ്ററസിസ്