സ്ലൈഗോയിൽ ശ്വാസകോശ രോഗം മൂലം മരണമടഞ്ഞ മലയാളി ദമ്പതികളുടെ മകൻ സാമുവലിന് മലയാളി സമൂഹം വിട നല്കി. ഇന്നലെ രാവിലെ 11.30 ന് സ്ലൈഗോ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ദേവാലയത്തിൽ ആണ് സംസ്‌കാരം നടന്നത്. കുഞ്ഞ് സാമുവലിന് അന്തിമോപചാരം അർപ്പിക്കാനായി നിരവധി പേരാണ് സ്ലൈഗോയിലേക്ക് എത്തിയത്.സ്ട്രാൻഡ് ഹിൽ റോഡിലെ ആർട് ഫിനിലെ നാലാം നമ്പർ വസതിയിൽ നിന്നും വിലാപയാത്ര കത്തീഡ്രൽ പള്ളിയിലേക്ക് പുറപ്പെട്ട വിലാപയാത്രയിൽ നിരവദി പേർ പങ്കെടുത്തു.

പെരിന്തൽമണ്ണ സ്വദേശികളായ ജിജി-സിജി ദമ്പതികളുടെ രണ്ടു വയസുകാരൻ മകൻ സാമുവേൽ ജോസഫ് വർഗീസ് രണ്ട് ദിവസം മുമ്പാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തേത്തുടർന്ന് സാമുവൽ കഴിഞ്ഞ ജൂലൈ മുതൽ ചികിത്സയിലായിരുന്നു.

സഹോദരങ്ങൽ ആരൺ, ജോആൻ മേരി,പോൾ. നിര്യാതനായ സാമുവലിന്റെ മാതാപിതാക്കളായ ജിജിയും സിജിയും സ്ളൈഗോ കമ്യുണിറ്റി ഹോസ്പിറ്റൽ ജീവനക്കാരാണ്.