നിതയുടെ കവർഷൂട്ടിനെത്തിയ സംവൃതയുടെ മകൻ അഗസ്ത്യയുടെ കുസൃതിത്തരങ്ങൾ നിറഞ്ഞ വീഡിയോ വൈറലാകുന്നു. ആളുകൾ നിറഞ്ഞ വേദിയിലേക്ക് മടിച്ചു മടിച്ചെത്തുന്ന അഗസ്ത്യയും പിന്നീട് അവിടെ കാട്ടി കൂട്ടുന്ന വികൃതിത്തരങ്ങളുടേയും വീഡിയോ ആണ് യൂട്യൂബിൽ തരംഗമായിരിക്കുന്നത്. ഫോട്ടോകൾ എടുക്കാൻ വളരെ കഷ്ടപ്പെട്ടാണ് സംവൃത ഓടി നടക്കുന്ന അഗസ്ത്യയെ പിടിച്ചിരുത്തുന്നത്.

പ്ലേ സ്‌കൂൾ വിദ്യാർത്ഥിയാണ് അഖിൽ. വീടിനടുത്തു തന്നെയാണ് സ്‌കൂൾ. മഴ ആണെങ്കിലും റെയിൻകോട്ടിട്ട് കുടയും പിടിച്ചു ഞങ്ങൾ നടക്കും. അവനതു വലിയ ഇഷ്ടമാണ്. പിന്നെ, വീട്ടിലെത്തി ഭക്ഷണം കഴിച്ച് ആശാൻ ഉറങ്ങും. ഇംഗ്ലീഷിലാണ് അഗസ്ത്യയുടെ സംസാരം ഒക്കെ. 'ഞാനും അഖിലും വീട്ടിൽ മലയാളം തന്നെയാണ് പറയുന്നത്. അതുകൊണ്ട് അവനു മലയാളം കേട്ടാൽ മനസ്സിലാകും. തിരികെ ഇംഗ്ലിഷിലാണ് മറുപടിയെന്നു മാത്രം.

മൂന്നു വയസ്സായപ്പോഴാണ് വാചകം പറഞ്ഞു തുടങ്ങിയതു തന്നെ. ഏതെങ്കിലും ഒരു ഭാഷ സംസാരിക്കട്ടെയെന്നു ഞങ്ങളും തീരുമാനിച്ചു. 'ബാലാ' 'വേണം' 'മതി' ഇങ്ങനെ ചില വാക്കുകളാണ് അവന്റെ മലയാളം. 'ബാലാ'ന്നു വച്ചാൽ പാൽ ആണ് കക്ഷി ഉദ്ദേശിക്കുന്നത്.' - സംവൃത പറയുന്നു.