- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീളൻ മുടി മുറിച്ച് ക്യൂട്ട് ലുക്കിൽ സംവൃത സുനിൽ; ബിരിയാണിയും മാംഗോചീസ് കേക്കും അമ്മുവിന് വളരെ ഈസി എന്ന് മംമ്ത; വീട്ടമ്മ റോളിലും തിളങ്ങി താരം
വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മുവിനെ കണ്ടതിന്റെ സന്തോഷത്തിലാണ് മംമ്ത. അമേരിക്കയിൽ വച്ചാണ് മംമ്തയും സംവൃതയും വീണ്ടും കണ്ടുമുട്ടിയത്. ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചപ്പോൾ മുതൽ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ആ ചിത്രത്തിലെ അനുരാധ,കൽപ്പന എന്നീ കഥാപാത്രങ്ങളാണ് ഇരുവരും അഭിനയിച്ചത്. വീണ്ടും അനുരാധയും കൽപ്പനയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ എന്ന തലക്കെട്ടോടെയാണ് മംമ്ത കൂട്ടുകാരിയുടെ ചിത്രം പങ്കുവെച്ചത്. നീളൻ മുടിമുറിച്ച് ക്യൂട്ട് ലുക്കിലാണ് സംവൃത സുനിൽ. ഭർത്താവും കുഞ്ഞിനുമൊപ്പം അമേരിക്കയിൽ സ്ഥിരതാമാക്കിയ സംവൃതയെ കാലിഫോർണിയയിൽവച്ചാണ് മംമ്ത വീണ്ടും കണ്ടത്. അമ്മു എനിക്കായി കാത്തിരുന്നുവെന്നും ബിരിയാണിയും മാംഗോചീസ് കേക്കും ഉണ്ടാക്കിത്തന്നുവെന്നും പറഞ്ഞുകൊണ്ടാണ് മംമ്ത സന്തോഷം പങ്കുവെച്ചത്. ഇരുവരുടെയും അമ്മമാരും കൊളേജിൽ സഹപാഠികളായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ മംമ്ത പറയുന്നു. വർഷങ്ങൾക്കിപ്പുറം തങ്ങളുടെ പ്രിയതാരത്തിന്റെ പുതിയ ലുക്ക് കണ്ട സന്തോഷത്തിലാണ് ആരാധകർ.
വർഷങ്ങൾക്കു ശേഷം സ്വന്തം അമ്മുവിനെ കണ്ടതിന്റെ സന്തോഷത്തിലാണ് മംമ്ത. അമേരിക്കയിൽ വച്ചാണ് മംമ്തയും സംവൃതയും വീണ്ടും കണ്ടുമുട്ടിയത്. ശ്യാമപ്രസാദിന്റെ അരികെ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചപ്പോൾ മുതൽ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ആ ചിത്രത്തിലെ അനുരാധ,കൽപ്പന എന്നീ കഥാപാത്രങ്ങളാണ് ഇരുവരും അഭിനയിച്ചത്. വീണ്ടും അനുരാധയും കൽപ്പനയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ എന്ന തലക്കെട്ടോടെയാണ് മംമ്ത കൂട്ടുകാരിയുടെ ചിത്രം പങ്കുവെച്ചത്.
നീളൻ മുടിമുറിച്ച് ക്യൂട്ട് ലുക്കിലാണ് സംവൃത സുനിൽ. ഭർത്താവും കുഞ്ഞിനുമൊപ്പം അമേരിക്കയിൽ സ്ഥിരതാമാക്കിയ സംവൃതയെ കാലിഫോർണിയയിൽവച്ചാണ് മംമ്ത വീണ്ടും കണ്ടത്. അമ്മു എനിക്കായി കാത്തിരുന്നുവെന്നും ബിരിയാണിയും മാംഗോചീസ് കേക്കും ഉണ്ടാക്കിത്തന്നുവെന്നും പറഞ്ഞുകൊണ്ടാണ് മംമ്ത സന്തോഷം പങ്കുവെച്ചത്.
ഇരുവരുടെയും അമ്മമാരും കൊളേജിൽ സഹപാഠികളായിരുന്നുവെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ മംമ്ത പറയുന്നു. വർഷങ്ങൾക്കിപ്പുറം തങ്ങളുടെ പ്രിയതാരത്തിന്റെ പുതിയ ലുക്ക് കണ്ട സന്തോഷത്തിലാണ് ആരാധകർ.