- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവൃത വീണ്ടും സിനിമയിലേക്ക്; ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നായകൻ ബിജു മേനോൻ
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവൃതാ വീണ്ടും സിനിമയിൽ മടങ്ങിയെത്തുന്നു. വിവാഹത്തോടെ അഭിനയത്തിന് താത്ക്കാലിക വിരാമമിട്ട സംവൃത ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ. 2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെ ചലച്ചിത്രലോകത്ത് എത്തിയ ഈ കണ്ണൂർക്കാരി പിന്നീട് 2012-ൽ അമേരിക്കയിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായ അഖിലിനെ വിവാഹം സംവൃത അഭിനയ രംഗം വിടുകയായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്. അടുത്തിടെ ഒരു ടിവി ഷോയിലൂടെ മടങ്ങിയെത്തിയ സംവൃതയെ തേടി നിരവധി ഓഫറുകൾ വന്നിരുന്നു. ഇപ്പോൾ അമേരിക്കയിലുള്ള സംവൃതയുമായി ജി. പ്രജിത്ത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സംസാരിച്ച് കഴിഞ്ഞതായാണ് അറിവ്. ചിത്രത്തിന്റെ പേരും സംവൃത നായികയാകുന്ന വാർത്തയും ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവൃതാ വീണ്ടും സിനിമയിൽ മടങ്ങിയെത്തുന്നു. വിവാഹത്തോടെ അഭിനയത്തിന് താത്ക്കാലിക വിരാമമിട്ട സംവൃത ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ.
2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെ ചലച്ചിത്രലോകത്ത് എത്തിയ ഈ കണ്ണൂർക്കാരി പിന്നീട് 2012-ൽ അമേരിക്കയിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറായ അഖിലിനെ വിവാഹം സംവൃത അഭിനയ രംഗം വിടുകയായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്.
അടുത്തിടെ ഒരു ടിവി ഷോയിലൂടെ മടങ്ങിയെത്തിയ സംവൃതയെ തേടി നിരവധി ഓഫറുകൾ വന്നിരുന്നു. ഇപ്പോൾ അമേരിക്കയിലുള്ള സംവൃതയുമായി ജി. പ്രജിത്ത് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സംസാരിച്ച് കഴിഞ്ഞതായാണ് അറിവ്. ചിത്രത്തിന്റെ പേരും സംവൃത നായികയാകുന്ന വാർത്തയും ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സജീവ് പാഴൂരാണ്. വടകരയിൽചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ രണ്ടാം വാരം പൂർത്തിയാകും.