രിടവേളയ്ക്ക് ശേഷം നടി സംവൃതസുനിൽ തിരികെയെത്തുന്ന ചിത്രത്തിന് പേര് പുറത്ത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ.

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷെഹനാദ് ജലാൽ ചായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയ്ക്ക് രഞ്ജൻ എബ്രഹാം എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു.

ചിത്രത്തിൽ ബിജു മേനോന്റെ നായികാ വേഷത്തിലാണ് സംവൃത എത്തുന്നത്. നാട്ടിൻ പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക.കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ, ഗ്രീൻ ടിവി എന്റർടെയിനർ, ഉർവ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറിൽ രമാദേവി,സന്ദീപ് സേനൻ,അനീഷ് എം തോമസ് തുടങ്ങിയവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.ഒരു വടക്കൻ സെൽഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാൻ റഹ്മാൻ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിനു വേണ്ടി പാട്ടുകൾ ഒരുക്കുന്നത്.

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന സംവ്യത
നായികാ നായകൻ റിയാലിറ്റി ഷോയുടെ വിധികർത്താവായിട്ടാണ് തിരിച്ചുവരവിൽ ആദ്യമെത്തിയിരുന്നത്.2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.