- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരായ സദാചാര പൊലീസിങ്: മാപ്പപേക്ഷയുമായി കോൺഗ്രസ് വക്താവ് കവിത റെഡ്ഡി
ബംഗളുരു: കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പൊലീസിങ് നടത്തിയ കോൺഗ്രസ് വക്താവും ആക്ടിവിസ്റ്റുമായ കവിത റെഡ്ഡി മാപ്പപേക്ഷയുമായി രംഗത്ത്. തന്റെ ട്വിറ്റർ ഹാൻഡിലിൽ പുറത്തിവിട്ട വിഡിയോയിലൂടെയാണ് കവിത മാപ്പപേക്ഷ നടത്തിയത്. ശനിയാഴ്ചയാണ് കവിതയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു സദാചാര പൊലീസിങ് ചമഞ്ഞ് നടിയെ കൈയേറ്റം ചെയ്തത്.
''ഞാനെപ്പോഴും സദാചാര പൊലീസിംഗിന് എതിരാണ്. എന്റെ പ്രവൃത്തി അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നു. ഒരു തർക്കത്തിൽ എന്റെ പ്രതികരണം അത്തരത്തിൽ ആയിപ്പോയതാണ്. അതൊരു തെറ്റായിരുന്നു. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിലും പുരോഗമനചിന്താഗതിയുള്ള ഒരു സ്ത്രീ എന്ന നിലയിലും സംയുക്തയോടും സുഹൃത്തുക്കളോടും ഞാൻ മാപ്പപേക്ഷിക്കുന്നു.''- കവിത ട്വീറ്റിൽ കുറിച്ചു.
സംയുക്തയും രണ്ട് സുഹൃത്തുക്കളും ഹുല ഹൂപ്പുകളുമായി വ്യായാമം ചെയ്യാൻ അഗാറ തടാകത്തിനരികെ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്ഥലത്തെത്തിയ കവിതയും സംഘവും അവർ ധരിച്ചിരുന്ന വസ്ത്രത്തെച്ചൂണ്ടി അവിടെ നിന്ന് പോകണം എന്നാവശ്യപ്പെട്ടു. മാന്യമായല്ല അവർ വസ്ത്രം ധരിച്ചിരിക്കുന്നതെന്നും പൊതുസ്ഥലത്ത് ഇങ്ങനെ വസ്ത്രമണിഞ്ഞ് വ്യായാമം ചെയ്യാൻ പാടില്ലെന്നും അവർ പറഞ്ഞു. തുടർന്ന് നടിക്കും സുഹൃത്തുക്കൾക്കും നേരെ കയ്യേറ്റവുമുണ്ടായി. തുടർന്ന് നടി പൊലീസിൽ പരാതിപ്പെടുകയും കവിതക്കെതിരെ പൊലീസ് കേസെടുക്കയും ചെയ്തു.