തൃശ്ശൂർ: സിനിമാ രംഗത്തു നിന്നും വിട്ടുനിൽക്കാറുണ്ടെങ്കിലും സൈബറിടത്തിൽ അടക്കം സജീവമാണ് സംയുക്ത വർണ. സംയുക്ത യോഗ ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിലെ ചിട്ടകളെക്കുറിച്ചും ഡിസിപ്ലിനുകളെക്കുറിച്ചും തന്റെ യോഗാ പരിശീലനത്തെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ സംയുക്ത പറഞ്ഞതാണ് ഇപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.

യോഗ പ്രാക്ടീസിന് വേണ്ടിയുള്ള തന്റെ ചിട്ടകൾ കാണുമ്പോൾ ബിജു മേനോൻ പറയാറുള്ള രസകരമായ കമന്റുകളെക്കുറിച്ചും സംയുക്ത സംസാരിക്കുന്നുണ്ട്.
''എനിക്ക് അങ്ങനെ വലിയ ഡിസിപ്ലിൻ ഒന്നുമില്ല. ഞാൻ ഡിസിപ്ലിൻ വെക്കുന്നത് എന്തിനാണെന്ന് വച്ചാൽ, ഇടയ്ക്ക് ഇത് മുഴുവൻ ബ്രേക്ക് ചെയ്യണം, അതിന് വേണ്ടിയാണ് ഇടയ്ക്ക് ഡിസിപ്ലിനാകുന്നത്.

വളരെ ഡിസിപ്ലിൻഡായി ഒരാഴ്ച പോയ്ക്കഴിഞ്ഞ് ശനിയാഴ്ചയും ഞായറാഴ്ചയുമാകുമ്പോൾ കംപ്ലീറ്റ് കുളംകുത്തണം, അതാണതിന്റെ രസം. അങ്ങനെയായതുകൊണ്ട് ആ ഡിസിപ്ലിന് ഒരു രസമുണ്ട്. പിന്നെ ബിജുവേട്ടൻ ഉണ്ടെങ്കിൽ എനിക്കും ഒന്നും പറ്റാറില്ല. ലേറ്റ് ആയി വരും, ഭക്ഷണം ലേറ്റാണ്, പിന്നെ അതുകഴിഞ്ഞ് ഏതെങ്കിലും സിനിമ കാണും, എല്ലാം ഒരുപാട് ലേറ്റാകും.

ബിജുവേട്ടൻ വളരെ റിലാക്സ്ഡ് ആയുള്ള ഒരു മോദിലാണ്. അത് പക്ഷെ നല്ലതുമാണ്. കുറേ ഡിസിപ്ലിനായാൽ കുറേ ദിവസം കഴിഞ്ഞാൽ ഭയങ്കര ബോറഡിയാ. ക്ലാസും പ്രാക്ടീസും നടക്കുന്ന സമയത്ത് എനിക്ക് രാവിലെ 5:45 ആകുമ്പോഴേക്ക് റെഡിയാകണം, നാല് മണി ആകുമ്പോഴേക്ക് എണീക്കേണ്ടി വരും. ഇത് പ്രാക്ടാസ് ചെയ്യാനുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ എണീക്കുന്നത്, പിന്നെ വേറൊന്നും ചെയ്യാനുമില്ല.

രാവിലെ നാലുമണിക്ക് എണീക്കുമ്പോൾ ബിജുവേട്ടൻ പറയും, നിനക്ക് തലയ്ക്ക് വട്ടുണ്ടോ ചിന്നൂ, കിടന്നുറങ്ങിക്കൂടേ, തലകുത്തി നിന്നിട്ട് നിനക്ക് എന്ത് സന്തോഷം കിട്ടാനാ, എന്ന്. അങ്ങനെയൊക്കെ ചോദിക്കാറുണ്ട്, അത് മിക്കവാറും എന്നും ചോദിക്കും,'' സംയുക്ത വർമ പറഞ്ഞു.