ബാഹുബലിയിലെ ദേവസേനയായാണ് സംയുക്താ വർമ ഇന്നലെ ഭാവനയുടെ വിവാഹ റിസപ്ഷന് എത്തിയത്. അതുകൊണ്ട് തന്നെ പല അതിഥികളും എത്തിയെങ്കിലും സംയുക്താ വർമയിലായിരുന്നു എല്ലാവരുടെയും നോട്ടം. ബാഹുബലിയിൽ ദേവസേന ഉപയോഗിച്ച തരത്തിലുള്ള കമ്മൽ അണിഞ്ഞതോടെയാണഅ സംയുക്ത കാമറാ കണ്ണുകളുടെയും നോട്ട പുള്ളിയായത്.

പരമ്പരാഗത ശൈലിയിൽ ഡിസൈൻ ചെയ്ത സംയുക്തയുടെ കമ്മൽ കല്ല്യാണ വീട്ടിലെത്തിയ കൂട്ടുകാരികൾക്കും നന്നേ പിടിച്ചു. അഞ്ച് ലയറുകളിലായുള്ള കമ്മൽ മുടിക്ക് പുറകിലൂടെയായി ബന്ധിപ്പിച്ചിട്ടുമുണ്ട്. കമ്മൽ കൊണ്ട് തന്നെ മുടിയും അലങ്കരിക്കാൻ ഇതിലൂടെ സാധിച്ചു.

ഭർത്താവും നടനുമായ ബിജു മേനോൻ മകൻ എന്നിവർക്കൊപ്പമാണ് സംയുക്ത വിവാഹത്തിന് എത്തിയത്. ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾകൂടിയാണ് സംയുക്ത.