- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംയുക്താ വർമ്മ മലയാള സിനിമയിലേക്ക് തിരിച്ചു വരുമോ? അവസരം കിട്ടിയാലും ഒരുമിച്ച് അഭിനിയിക്കാൻ ബുദ്ധിമുട്ടാണെന്ന് ബിജു മോനോൻ; ഡയലോഗുകളൊക്കെ പറയുമ്പോൾ മുഖത്ത് നോക്കിയാൽ ചിരി വരുമെന്ന് താരം
തിരുവനന്തപുരം: മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വർമ്മ. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച വ്യക്തി. നടൻ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുകയാണ് അവർ. സിനിമയിലെ കെമിസ്ട്ര പ്രണമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംയുക്ത വർമ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ സൂചന നൽകാതെ ഒഴിഞ്ഞു മാറുകയാണ് ഇരുവരും. അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം ഇരുവരും നേരിട്ടിട്ടുണ്ട്. മികച്ച അവസരം ലഭിച്ചാൽ തിരിച്ചുവരുമെന്ന് സംയുക്ത തന്നെ വ്യക്തമാക്കിയിരുന്നു. ബിജു മേനോന്റെ ചിത്രമായ സാൾട്ട് മാഗോ ട്രീയിലേക്ക് താരത്തെ പരിഗണിച്ചിരുന്നു. എന്നാൽ താരത്തിന് ഈ വേഷം സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് ബിജു മേനോൻ പറഞ്ഞതെന്താണെന്നറിയാൻ തുടർന
തിരുവനന്തപുരം: മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വർമ്മ. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച വ്യക്തി. നടൻ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുകയാണ് അവർ. സിനിമയിലെ കെമിസ്ട്ര പ്രണമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്.
ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംയുക്ത വർമ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ സൂചന നൽകാതെ ഒഴിഞ്ഞു മാറുകയാണ് ഇരുവരും. അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം ഇരുവരും നേരിട്ടിട്ടുണ്ട്. മികച്ച അവസരം ലഭിച്ചാൽ തിരിച്ചുവരുമെന്ന് സംയുക്ത തന്നെ വ്യക്തമാക്കിയിരുന്നു. ബിജു മേനോന്റെ ചിത്രമായ സാൾട്ട് മാഗോ ട്രീയിലേക്ക് താരത്തെ പരിഗണിച്ചിരുന്നു. എന്നാൽ താരത്തിന് ഈ വേഷം സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് ബിജു മേനോൻ പറഞ്ഞതെന്താണെന്നറിയാൻ തുടർന്നുവായിക്കൂ. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് മനസ്സു തുറന്നത്.
ഇനി ഒരുമിച്ച് അഭിനയിക്കുന്നത് അത്ര സുഖമായിരിക്കില്ലെന്നാണ് ബിജു പറയുന്നത്. പ്രധാനപ്പെട്ട ഡയലോഗുകളൊക്കെ പറയുമ്പോൾ മുഖത്ത് നോക്കിയാൽ ചിരി വരും. എൻഗേജ്മെന്റ് കഴിഞ്ഞതിന് ശേഷമായിരുന്നു മേഘമൽഹാറിൽ അഭിനയിച്ചത്. ആ സിനിമ ഇപ്പോൾ കാണുമ്പോൾ ഉടൻ തന്നെ ചാനല് മാറ്റും. സ്വന്തം അഭിനയം കാണുമ്പോഴാണ് ബോറായി തോന്നുന്നതെന്നും ബിജു മേനോൻ പറയുന്നു. സംയുക്ത സിനിമയിലേക്കെത്തിയത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്ത വർമ്മ തുടക്കം കുറിച്ചത്. ശാലീനതയുമായെത്തിയ ഭാവനയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.
മഴ, മേഘമൽഹാർ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകൾ ചിത്രീകരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിർപ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവർ ജീവിതത്തിലും നിലനിർത്തുന്നത്. സിനിമയോട് ബൈ പറഞ്ഞു പതിവ് പോലെ തന്നെ വിവാഹ ശേഷം കുടുംബ കാര്യങ്ങളുമായി സംയുംക്ത വർമ്മയും സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. രണ്ട് പേരും അഭിനയിക്കുന്നതിനിടയിൽ കുടുംബ ജീവിതം സ്മൂത്തായി പോവില്ലെന്ന ധാരണയായിരുന്നില്ല താരത്തെ പിൻവലിച്ചത്.
മറിച്ച് സിനിമയ്ക്ക് അപ്പുറത്തുള്ള താൽപര്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാണ് താരം മുന്നേറിയത്. തിരിച്ചുവരവ് കാത്ത് ആരാധകർ സിനിമയിൽ സജീവമല്ലെങ്കിലും പൊതുപരിപാടികളിലെല്ലാം താരം തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്നും ആരാധകർ തിരക്കിയിരുന്ന കാര്യവും തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. നല്ല കഥാപാത്രത്തെ ലഭിച്ചാൽ തിരിച്ചുവരുമെന്ന് ഇരുവരും ഉറപ്പ് തന്നിരുന്നു. എന്നാൽ അതെന്ന് സംഭവിക്കുമെന്നറിയാനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.