കാലിഫോർണിയ: മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന കോൺഫറൻസിന് സാൻ ഫ്രാൻസിസ്‌കോ ഒരുങ്ങി. 'ദേശത്ത് പാർത്ത് വിശ്വസ്തരായിരിക്ക' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ജൂലൈ 20 മുതൽ 23 വരെ ചരിത്ര പ്രസിദ്ധമായ കാലിഫോർണിയ സ്റ്റേറ്റ് ഈസ്റ്റ് ബേ യൂണിവേഴ്സിറ്റിയിൽ

വച്ചാണ് കോൺഫറൻസ് നടക്കുന്നത്. അമേരിക്ക, ക്യാനഡ, യൂറോപ് പ്രവിശ്യകളിലെ മാർത്തോമാ ഇടവകകളിലെ പ്രധാന പോഷക സംഘടനയായ ഇടവക മിഷന്റെ പ്രതിനിധികളും വൈദികരുമാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്. ഭദ്രാസന അധിപൻ ഡോ. ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ ധീരമായ നേതൃത്വം കോൺഫറൻസിന് മുഴുവൻ
സമയവും ഉണ്ടാകും. കപ്പൂച്ചിൻ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടാണ് വചനപ്രഘോഷണം ചെയ്യുന്നത്. പ്രശസ്തമായ സാൻ ഫ്രാൻസിസ്‌കോ മാർത്തോമ്മാ ഇടവകയാണ് കോൺഫറൻസിന് ആതിഥേയമരുളുന്നത്. ഇടവക വികാരി റവ. ജോൺ ഗീവർഗീസ് (ബെൻസി അച്ചൻ) പ്രസിഡന്റായും കുര്യൻ വർഗീസ് (വിജയൻ) ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒപ്പം സഹോദരീ ഇടവകകളുടെയും വെസ്റ്റേൺ റീജിയണലിലെ ഇടവകകളുടെയും കൈത്താങ്ങൽ ക്രമീകരണങ്ങൾക്കുണ്ട്. കോൺഫറൻസിനോട് അനുബന്ധിച്ചു
പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ക്രമീകരണങ്ങളുടെ അവസാന ഘട്ടത്തിലാണ്.

പരിപാടിയോടനുബന്ധിച്ചു അംഗങ്ങൾക്ക് മനോഹരമായ സാൻഫ്രാൻസിസ്‌കോയുടെ തീരപ്രദേശങ്ങളും ചരിത്ര പ്രസിദ്ധമായ നഗരഭാഗങ്ങളും കൺകുളിർക്കെ കാണുവാൻ സൗകര്യം ഒരുക്കുന്നു. സൗജന്യവും പരിമിതവുമായ ഈ സൗകര്യം രജിസ്‌ട്രേഷന്റെ
ക്രമത്തിനനുസരിച്ചു നൽകുന്നതായിരിക്കും. ടൂർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 510.761.2721 <(510) 761-2721> (ലിജു ജോൺ - ടൂർ കൺവീനർ) വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് www.MarThomaSF.org