- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗരവ് ഗാംഗുലിയുടെ മകൾക്ക് കോവിഡ്; ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ സന വീട്ടിൽ ഐസൊലേഷനിൽ
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ മകൾ സനയ്ക്ക് കോവിഡ്. ദിവസങ്ങൾക്ക് മുമ്പ് ഗാംഗുലിയും കോവിഡ് ബാധിതനായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ലക്ഷണങ്ങളൊന്നുമില്ലാത്ത സന ഡോക്ടറുടെ നിർദേശ പ്രകാരം നിലവിൽ വീട്ടിൽ ഐസൊലേഷനിലാണ്. ഗാംഗുലിയുടെ ഭാര്യ ഡോണയുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഗാംഗുലി കോവിഡ് ബാധിതനാകുന്നത്. തുടർന്ന് കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഓമിക്രോൺ വേരിയന്റ് പരിശോധന നെഗറ്റീവായതിനു പിന്നാലെ ആശുപത്രി വിടുകയായിരുന്നു.
49-കാരനായ ഗാംഗുലിക്ക് മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയ്ൽ തെറാപ്പി നൽകുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്
Next Story