- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'നിങ്ങൾ നിങ്ങളുടെ വഴിക്ക് പോവുക; നിങ്ങൾ രണ്ട് ട്രോള് ഇറക്കിയെന്നുവെച്ച്, ഞെട്ടിച്ചെന്നുവെച്ച് രാഷ്ട്രീയം നിർത്താനൊന്നും പോവുന്നില്ല'; സിപിഎമ്മിനെ വിമർശിച്ചതിന്റെ പേരിൽ പ്രവർത്തകരുടെ അസഭ്യവർഷം നേരിടുന്ന സനാ മെഹിറിന്റെ മറുപടി വൈറലാകുന്നു
പ്രിയ സുഹൃത്തുക്കളെ, ഞാൻ ആദ്യമായിട്ട് സിപിഎമ്മിന്റെ ദുർഭരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതിനെ വിമർശിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും ഒരുപാടുപേർ പ്രതികരിച്ചിട്ടുണ്ടായിരുന്നു എന്നാൽ ചില സഖാക്കൾ വളരെ മോശമായ രീതിയിലുള്ള കമന്റുകളും മറ്റും ഇട്ടത് കാണാൻ ഇടയായി. മുസ്ലിം ലീഗ് എന്നുപറയുന്ന പാർട്ടിയിൽ നിന്നുകൊണ്ട് പെൺകുട്ടികൾ രംഗത്തിറങ്ങുന്നത് കാണുമ്‌ബോഴുള്ള ചൊറിച്ചിലാണിതെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സുരക്ഷയും പറഞ്ഞുകൊണ്ട് സ്ത്രീകളുടെ വക്താക്കൾ ആണെന്ന് ഗീർവാണം വിട്ട് നടക്കുന്ന ഇവർ ഇവിടെ കാട്ടിക്കൂട്ടുന്നത് സ്ത്രീകളോടുള്ള അവഹേളനം തന്നെയാണ്. ആശയത്തെ ആശയം കൊണ്ട് നേരിടാതെ തെറികൊണ്ട് നേരിടാൻ ഇവർക്കുമാത്രമേ കഴിയൂ. അതുകൊണ്ട് തന്നെ അതിനൊന്നും മൈൻഡ് കൊടുക്കുകയുമില്ല. കാരണം സ്ത്രീകളെ അവഹേളിക്കാൻ നിങ്ങളുടെ നേതാക്കന്മാർ തന്നെ ഒന്നാം സ്ഥാനത്താണ്. അപ്പോൾ അണികളുടെ അവസ്ഥ പറയണ്ടല്ലോ. കോൺഗ്രസിന്റെ വനിതാ നേതാവ് ലതിക സുഭാഷിനെ അധിക്ഷേപിച
പ്രിയ സുഹൃത്തുക്കളെ, ഞാൻ ആദ്യമായിട്ട് സിപിഎമ്മിന്റെ ദുർഭരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതിനെ വിമർശിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും ഒരുപാടുപേർ പ്രതികരിച്ചിട്ടുണ്ടായിരുന്നു എന്നാൽ ചില സഖാക്കൾ വളരെ മോശമായ രീതിയിലുള്ള കമന്റുകളും മറ്റും ഇട്ടത് കാണാൻ ഇടയായി. മുസ്ലിം ലീഗ് എന്നുപറയുന്ന പാർട്ടിയിൽ നിന്നുകൊണ്ട് പെൺകുട്ടികൾ രംഗത്തിറങ്ങുന്നത് കാണുമ്‌ബോഴുള്ള ചൊറിച്ചിലാണിതെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സുരക്ഷയും പറഞ്ഞുകൊണ്ട് സ്ത്രീകളുടെ വക്താക്കൾ ആണെന്ന് ഗീർവാണം വിട്ട് നടക്കുന്ന ഇവർ ഇവിടെ കാട്ടിക്കൂട്ടുന്നത് സ്ത്രീകളോടുള്ള അവഹേളനം തന്നെയാണ്. ആശയത്തെ ആശയം കൊണ്ട് നേരിടാതെ തെറികൊണ്ട് നേരിടാൻ ഇവർക്കുമാത്രമേ കഴിയൂ. അതുകൊണ്ട് തന്നെ അതിനൊന്നും മൈൻഡ് കൊടുക്കുകയുമില്ല. കാരണം സ്ത്രീകളെ അവഹേളിക്കാൻ നിങ്ങളുടെ നേതാക്കന്മാർ തന്നെ ഒന്നാം സ്ഥാനത്താണ്.
അപ്പോൾ അണികളുടെ അവസ്ഥ പറയണ്ടല്ലോ. കോൺഗ്രസിന്റെ വനിതാ നേതാവ് ലതിക സുഭാഷിനെ അധിക്ഷേപിച്ചത് അച്യുതാനന്ദനായിരുന്നു. സിന്ധു ജോയ് പാർട്ടിവിട്ടപ്പോൾ കറിവേപ്പില എന്നു മുദ്ര കുത്തിയതും ഇദ്ദേഹം തന്നെ ആയിരുന്നു. വടക്കാഞ്ചേരിയിൽ ഒരു സ്ത്രീ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ആ ഇരയുടെ പേര് പറയാൻ പറ്റാത്ത സാഹചര്യത്തിൽ പരസ്യമായി ആ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയതും നിങ്ങളുടെ മുൻ സ്പീക്കർ രാധാകൃഷ്ണനായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രവർത്തകരുടെ കയ്യിൽ നിന്നും നല്ലതൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ വഴിക്ക് പോവുക. നിങ്ങൾ രണ്ട് ട്രോള് ഇറക്കിയെന്നുവെച്ച്, ഞെട്ടിച്ചെന്നുവെച്ച് രാഷ്ട്രീയം നിർത്താനൊന്നും പോവുന്നില്ല. അതെ സമയം നിങ്ങളുടെ വിമർശനങ്ങൾ എനിക്ക് കൂടുതൽ ഊർജം പകർന്നു എന്നത് തന്നെയാണ് സത്യം. ഇതിലും വലിയ പ്രകോപനങ്ങൾക്കിടയിലൂടെയാണ് ഞങ്ങളുടെ നേതാക്കന്മാർ വളർന്നിട്ടുള്ളത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വന്ന അന്നുമുതൽ തകർക്കാനുള്ള ആളുകളും വന്നിട്ടുണ്ട്. എന്നിട്ട് പോലും ഒരു നേതാവും പാർട്ടി ഇട്ടിട്ട് പോയിട്ടില്ല. മുന്നോട്ട് നയിക്കുകയാണ് ചെയ്തത്.
അതുകൊണ്ട് തന്നെ ആ നേതാക്കന്മാരുടെ ചരിത്രം പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് നിങ്ങളുടെ സംസ്്കാര രഹിത സംസാരം ആവേശം ആണ് പകർന്നത്. നിങ്ങളുടെ വിരട്ടൽകൊണ്ടും തെറികൾ കൊണ്ടും ഭീഷണി കൊണ്ടും ഞാൻ പ്രവർത്തനം നിർത്താനും പോവുന്നില്ല. എനിക്ക് എന്നെ പിന്തുണക്കാൻ ഹരിതപോരാളികൾ ഉള്ള ഇടത്തോളം കാലം പ്രസ്ഥാനം ഉള്ളകാലത്തോളം തുടരുകയും ചെയ്യും. വിമർശിച്ചവർക്കും അനുകൂലിച്ചവർക്കും നന്ദി, തെറി പറഞ്ഞവരോട് ഒരു ലോഡ് പുച്ഛം.