കൊച്ചി: ജനുവരിയിൽ കൊച്ചിയിലെ ഹോട്ടലിൽ റിസർവ് ബാങ്ക് ഗവർണർ പങ്കെടുത്ത പരിപാടിയിൽ സന ഉയർത്തിയ ചോദ്യം രാജ്യത്തെ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനോട് ഒറ്റ ചോദ്യത്തിലൂടെ സന നാസർ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി. സനയുടെ ചോദ്യവും ഗവർണ്ണറുടെ മറുപടിയും സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

സാധാരണക്കാരെ അലട്ടുന്ന വിലക്കയറ്റം സൃഷ്ടിക്കുന്ന പണപ്പെരുപ്പമാണ് സന ദോശക്കാര്യമായി രാജ്യത്തെ ഏറ്റവും പ്രഗല്ഭ സാമ്പത്തിക വിദഗ്ധൻ കൂടിയായ റിസർവ് ബാങ്ക് ഗവർണർക്ക് നേരെ ഉയർത്തിയത്. ജനുവരിയിൽ ചോദ്യം രാജ്യത്തെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ അലയൊലികൾ ഉയർത്തുകയാണ്. പണപ്പെരുപ്പത്തിൽ വരുന്ന ഏറ്റകുറച്ചിലുകൾക്കനുസരിച്ച് ദോശ വിലയിൽ മാറ്റം വരാത്തതെന്തെന്നായിരുന്നു സനയുടെ സംശയം. സനയുടെ ചോദ്യവും ഗവർണറുടെ ഉത്തരവുമാണ് രാജ്യം മുഴുവൻ ചർച്ചയായിരിക്കുന്നത്. ദോശണോമിക്‌സിലൂടെ മറുപടി നൽകി റിസ്സർവ്വ് ബാങ്ക് ഗവർണ്ണറും ചർച്ചയ്ക്ക് പുതിയ തലം തുറന്നു.

പണപ്പെരുപ്പം രാജ്യത്ത് അഞ്ച് ശതമാനമായി കുറഞ്ഞിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലകുറയാത്തതിന്റെ കാരണമായിരുന്നു സനയുടെ ചോദ്യത്തിന്റെ പൊരുൾ. പണപ്പെരുപ്പ നിരക്കിലുണ്ടാകുന്ന ഏറ്റ കുറച്ചിലുകൾ സാധനങ്ങളുടെ വിലയിൽ മാറ്റമുണ്ടാക്കില്‌ളെന്നുള്ള വലിയ പാഠമാണ് ഗവർണർ ചങ്ങിൽ അനാവരണം ചെയ്തത്. ഗവർണറോട് സന ചോദിച്ചത് പണപ്പെരുപ്പം കൂടുമ്പോൾ ദോശയുടെ വിലയും കൂടുന്നു എന്നാൽ, മറിച്ചാണെങ്കിൽ ദോശവില കുറയുന്നില്ല. എന്താണ് ദോശ വിലയുടെ കാര്യത്തിൽ സംഭവിക്കുന്നതെന്നായിരുന്നു സനയുടെ സംശയം.

കടിച്ചാൽ പൊട്ടാത്ത മറുപടിയായിരുന്നില്ല ഗവർണർ നൽകിയത്. എന്നാൽ എക്കണോമിക്‌സ് പറയുകയും ചെയ്തു. ദോശയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയിൽ ഇക്കാലം വരെ മാറ്റമൊന്നുമില്ല. ദോശ ചുട്ടെടുക്കുന്ന ജീവനക്കാരന്റെ പ്രതിഫലം, ദോശയുടെ സാങ്കേതിക വിദ്യ വളരാത്തത് തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാങ്കേതിക വിദ്യ വളരാത്ത മേഖലകളിൽ വിലവർധന പിടിച്ചുനിർത്തുക ബുദ്ധിമുട്ടാണെന്നായിരുന്നു ഗവർണറുടെ ഉത്തരം. അദ്ദേഹത്തിന്റെ സ്വന്തം തിയറിയായ 'ദോശണോമിക്‌സ്'ൽ നിന്ന് തന്നെയാണ് സനയുടെ ചോദ്യം.

ഈ കൊച്ചു മിടുക്കി എറണാകുളം കലൂരിൽ ഹസീന മൻസിൽ അബ്ദുൽ നാസറിന്റെയും സജിത നാസറിന്റെയും ഏക മകളാണ്. 2015ലെ ഫെഡറൽ ബാങ്ക് കേരള യൂത്ത് ഐക്കൺ ഓഫ് ദ ഇയർ പുരസ്‌കാരം സനക്കായിരുന്നു. ജനസാന്ദ്രത ഏറിയ കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മെയ്ക്ക് ഇൻ കേരള പോലെയുള്ള പദ്ധതികൾ പര്യാപ്തമാണോ എന്നതായിരുന്നു വിഷയം. 20,000ലധികം പേരിൽനിന്ന് ഫൈനലിലേക്ക് നാലു പേരെ തെരഞ്ഞെടുത്തതിൽ ഒന്നാമതായിരുന്നു സന നാസർ. കോളജ് വിദ്യാർത്ഥികൾക്കായി ബാങ്ക് സംഘടിപ്പിച്ച സ്പീക്ക് ഫോർ കേരള ഡിബേറ്റ് മത്സരത്തിൽ വിജയിച്ചാണ് മൂന്ന് ലക്ഷം രൂപയുടെ സ്‌കോളർഷിപ് പുരസ്‌കാരം നേടിയത്.

അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ എൻജിനീയറിങ് പരീക്ഷ മികച്ച നിലയിൽ വിജയിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രവേശ പരീക്ഷയും വിജയിച്ച് എം.ബി.എക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ് സന നാസർ.

 

Dosanomics : A brilliant question from Sana Nazar an engineering student, and an equally brilliant answer from Dr.Raghuram Rajan, Governor RBI.

Posted by Shihabudheen Umer on Thursday, February 25, 2016