- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ സനാതനധർമ സംരക്ഷണ യുവജന ശിബിരം 15ന്
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ യുവജനവേദി ഇദംപ്രഥമമായി മിസിസൗഗ കാത്തലിക് സെക്കൻഡറി സ്‌കൂളിൽ ധർമസംരക്ഷണ ശിബിരം സംഘടിപ്പിക്കുന്നു. 12 വയസിനു മുകളിലുള്ള വിദ്യാർത്ഥികളിൽ ധർമബോധവും വിശ്വമാനവീകതയും വികസിപ്പിക്കുന്നതിനുവേണ്ടി 15നു (ഞായർ) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ നടക്കുന്ന ശബിരത്തിൽ ജീവനകലാ പ്രചാരകനായ സ്‌പെൻസർ ഡെയ്‌സിലെ ചിന്മയ മിഷനിലെ യുവ സന്യാസി ആചാര്യ വിവേക്, അപർണ മൽബറി തുടങ്ങിയ പ്രഗത്ഭർ നേതൃത്വം നൽകുന്ന പ്രബോധനങ്ങളും ശിക്ഷണവും നൽകുന്നു. ജീവിത സംഘർഷങ്ങളും പഠന വിരസതയും അകറ്റുന്ന യോഗ, ധ്യാനപരിശീലനങ്ങളും വിവിധ വിനോദ പരിപാടികളും ഉൾപ്പെടുന്ന ക്യാമ്പിന്റെ വിജയത്തിനായി ടൊറേന്റോയിലെ ശ്രീനാരായണ ഫിലോസഫിക്കൽ സൊസൈറ്റി, എസ്എസ്എസ് കാനഡ, അമ്മ സെന്റർ, ചിന്മയ മിഷൻ, ആർട്ട് ഓഫ് ലിവിങ് എന്നീ സംഘടനകളും കെഎച്ച്എൻഎയോടൊപ്പം കൈകോർക്കുന്നു. യുവ കോഓർഡിനേറ്റർ വിനോദ് വരപ്രവനും ചെയർമാൻ ശബരി സുരേന്ദ്രനും നേതൃത്വം നൽകുന്ന യുവജന ശിബിരത്തിൽ കെഎച്ച്എൻഎ ജനറൽ സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോർ
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ യുവജനവേദി ഇദംപ്രഥമമായി മിസിസൗഗ കാത്തലിക് സെക്കൻഡറി സ്‌കൂളിൽ ധർമസംരക്ഷണ ശിബിരം സംഘടിപ്പിക്കുന്നു.
12 വയസിനു മുകളിലുള്ള വിദ്യാർത്ഥികളിൽ ധർമബോധവും വിശ്വമാനവീകതയും വികസിപ്പിക്കുന്നതിനുവേണ്ടി 15നു (ഞായർ) രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെ നടക്കുന്ന ശബിരത്തിൽ ജീവനകലാ പ്രചാരകനായ സ്‌പെൻസർ ഡെയ്‌സിലെ ചിന്മയ മിഷനിലെ യുവ സന്യാസി ആചാര്യ വിവേക്, അപർണ മൽബറി തുടങ്ങിയ പ്രഗത്ഭർ നേതൃത്വം നൽകുന്ന പ്രബോധനങ്ങളും ശിക്ഷണവും നൽകുന്നു.
ജീവിത സംഘർഷങ്ങളും പഠന വിരസതയും അകറ്റുന്ന യോഗ, ധ്യാനപരിശീലനങ്ങളും വിവിധ വിനോദ പരിപാടികളും ഉൾപ്പെടുന്ന ക്യാമ്പിന്റെ വിജയത്തിനായി ടൊറേന്റോയിലെ ശ്രീനാരായണ ഫിലോസഫിക്കൽ സൊസൈറ്റി, എസ്എസ്എസ് കാനഡ, അമ്മ സെന്റർ, ചിന്മയ മിഷൻ, ആർട്ട് ഓഫ് ലിവിങ് എന്നീ സംഘടനകളും കെഎച്ച്എൻഎയോടൊപ്പം കൈകോർക്കുന്നു.
യുവ കോഓർഡിനേറ്റർ വിനോദ് വരപ്രവനും ചെയർമാൻ ശബരി സുരേന്ദ്രനും നേതൃത്വം നൽകുന്ന യുവജന ശിബിരത്തിൽ കെഎച്ച്എൻഎ ജനറൽ സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോർഡ് മെംബർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
വിവരങ്ങൾക്ക്: namaha.org/youthcamp2016