- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെയാണ് ഹരികുമാർ എന്നറിയാതെ നാണംകെട്ട് പൊലീസ്; നാലുപേർക്കൊപ്പം കൊലയാളി ഡിവൈഎസ്‌പി ഊരു ചുറ്റുന്നതായി നിഗമനം; ഐജിയെ അന്വേഷണം ഏൽപ്പിച്ചിട്ടും ക്ലൂവൊന്നുമില്ലാതെ ഇരുട്ടിൽ തപ്പി പൊലീസ്; രക്ഷിക്കാനുള്ള നീക്കമെന്ന ആരോപണം സജീവം; തള്ളിയിട്ടതല്ലാതെ എടുത്തു ചാടിയതാണ് എന്നു പ്രചരിപ്പിച്ചു പൊലീസ് കേന്ദ്രങ്ങൾ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്‌പി ബി.ഹരികുമാറിനെ സംഭവം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തതിൽ നാണംകെട്ട് കേരളാ പൊലീസ്. കൊലയാളി ഡിവൈഎസ്‌പിയെ ഏതുവിധേനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇയാൾ ഇപ്പോഴും ഒളിത്താവളം മാറ്റി രക്ഷപെടുകയാണെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നാലോളം പേർ ഹരികുമാറിന് സഹായം ഒരുക്കി രംഗത്തുണ്ടെന്നാണ് ്‌ക്രൈംബ്രാഞ്ച് നിഗമനം. പ്രതികൾ സഞ്ചരിക്കുന്നതിനൊപ്പം കൂട്ടായി മറ്റു ചിലരുമുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അതേസമയം അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട സനലിന്റെ ഭാര്യയും കുടുംബാംഗങ്ങളും സനൽ മരിച്ച സ്ഥലത്ത് ചൊവ്വാഴ്ച ഉപവാസസമരം നടത്തും. കേസന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിന്റെ സഹോദരനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇയാൾക്ക് നോട്ടിസ് അയച്ചു. ഹരികുമാറിന്റെ ഒളിത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്‌പി ബി.ഹരികുമാറിനെ സംഭവം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തതിൽ നാണംകെട്ട് കേരളാ പൊലീസ്. കൊലയാളി ഡിവൈഎസ്‌പിയെ ഏതുവിധേനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇയാൾ ഇപ്പോഴും ഒളിത്താവളം മാറ്റി രക്ഷപെടുകയാണെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നാലോളം പേർ ഹരികുമാറിന് സഹായം ഒരുക്കി രംഗത്തുണ്ടെന്നാണ് ്‌ക്രൈംബ്രാഞ്ച് നിഗമനം.
പ്രതികൾ സഞ്ചരിക്കുന്നതിനൊപ്പം കൂട്ടായി മറ്റു ചിലരുമുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അതേസമയം അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട സനലിന്റെ ഭാര്യയും കുടുംബാംഗങ്ങളും സനൽ മരിച്ച സ്ഥലത്ത് ചൊവ്വാഴ്ച ഉപവാസസമരം നടത്തും. കേസന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിന്റെ സഹോദരനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇയാൾക്ക് നോട്ടിസ് അയച്ചു. ഹരികുമാറിന്റെ ഒളിത്താവളത്തെക്കുറിച്ച് ഇയാൾക്ക് അറിയാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഹരികുമാറിനായി തമിഴ്‌നാട്ടിലാണ് ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തുന്നത്. ഓരോ ദിവസവും ഹരികുമാർ നമ്പരുകൾ മാറുന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
പ്രതിക്കു സഹായം എത്തിക്കുന്നതിനായി നാലുപേർ കൂടെ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇവരുടേതെന്നു സംശയിക്കുന്ന നമ്പരുകൾ നിരീക്ഷിച്ചു വരികയാണ്. ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തതു സമ്മർദ തന്ത്രത്തിന്റെ ഭാഗമാണ്. കുടുംബാംഗങ്ങൾ കേസിൽ കുടുങ്ങുമെന്ന പേടി ഉണ്ടായാൽ ഹരികുമാറിന്റെ നീക്കങ്ങൾ പൊളിക്കാമെന്നും അറസ്റ്റ് ചെയ്യാനാകുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പൊലീസും പ്രതിയും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴും പ്രതിയുടെ പിന്നാലെയാണു തങ്ങൾ എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഐജി അന്വേഷണം ഏറ്റെടുത്തിട്ടും എങ്ങുമെത്താത്ത നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഒളിവിൽ പോകാൻ സഹായിച്ച ബിനുവിന്റെ മകനെയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ എടുത്ത നൽകിയ രണ്ടു സിം കാർഡുകളാണു ഹരികുമാർ ഒളിവിൽ ഉപയോഗിച്ചിരുന്നത്. ഇവർ മൈസൂരുവിലും മംഗളൂരുവിലും എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. എന്നാൽ പിന്തുടർന്ന് എത്തിയപ്പോൾ അവിടെനിന്നു രക്ഷപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പ്രതി കീഴടങ്ങാൻ തയാറാണെന്ന് ബന്ധു പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ശനിയും ഞായറും അവധി ദിനങ്ങളായതിനാൽ ജയിലിൽ കൂടുതൽ ദിവസം കഴിയുന്നത് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നുവെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്. നാളെയാണു ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. അതിനു മുൻപായി പ്രതിയെ പിടിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ, താൻ സേഫാകുമെന്ന് ഉറപ്പായാൽ മാത്രമേ ഹരികുമാർ കീഴടങ്ങൂവെന്നാണ് അറിയുന്നത്. കേസ് ഒതുക്കാനുള്ള ശ്രമങ്ങളും ഇതിനിടെ പൊലീസിൽ തന്നെ സജീവമായി നടക്കുന്നുണ്ട്.
അതിനിടെ സനലിന്റെ മരണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷിച്ചു മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്കു നിർദ്ദേശം നൽകി. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. ഇതോടെ അന്വേഷണം സംഘത്തിന് മേൽ സമ്മർദ്ദം ഏറെയിട്ടുണ്ട്.