- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
302 വകുപ്പ് ചാർത്തി എഫ്.ഐ.ആർ ഇട്ടത് മാധ്യമങ്ങളുടെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടാനുള്ള പൊലീസ് അസോസിയേഷൻ നേതാവിന്റെ അതിബുദ്ധി; നീക്കം ഹൈക്കോടതിയിൽ നിന്നും കേസ് റദ്ദാക്കി സുഹൃത്തിനെ പൊലീസ് കുപ്പായം അതിവേഗം അണിയിക്കാൻ; സിപിഎം നേതാവിന്റെ മാനസപുത്രനായി ഹരികുമാറിനെ വളർത്തിയതും വിജിലൻസ് കേസിൽ പ്രതിയായ ഈ നേതാവ്; ഡിവൈഎസ്പിയെ രക്ഷിക്കാൻ അരയും തലയും മുറുക്കിയത് ക്വാറിമാഫിയ തലവനായ എആർ ക്യാമ്പ് എസ്ഐ: സിബിഐ എത്തിയില്ലെങ്കിൽ സനലിന്റെ കൊലപാതകം വെറും അപകടമാവും
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊലപാതകക്കേസ് പ്രതി ബി ഹരികുമാറിനെ രക്ഷിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് 302ാം വകുപ്പ് ചുമത്തിയതെന്ന് സൂചന. പിടിവലിക്കിടയിൽ സംഭവിച്ച കൊലപാതകംമനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണ്ടതിന് പകരം ബോധപൂർവ്വമായ കൊലപാതകം തന്നെ ചുമത്തിയത് ഡിവൈഎസ്‌പിയുടെ സുഹൃത്തായ പൊലീസ് അസോസിയേഷൻ നേതാവിന്റെ സമ്മർദ്ദത്തിലാണന്ന് വിവരം. 302 ചുമത്തിയാൽ പ്രോസിക്യൂഷന് അത് തെളിയിക്കാൻ കഴിയില്ലെന്നും അങ്ങനെ സുഹൃത്തിനെ രക്ഷിച്ചെടുക്കാൻ കഴിയുമെന്ന വിദഗ്ദ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബോധപൂർവ്വമായ കൊലപാതകം ചുമത്തിയത്. മരിച്ച സനലുമായി ഹരികുമാറിന്നേരത്തെ ശത്രുത ഉണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ആവില്ലന്നും അന്വേഷണ സംഘത്തിന് അങ്ങനെ തെളിവുണ്ടാക്കാൻ കഴിയില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് എഫ് ഐ ആർ നെയ്യാറ്റിൻകര പൊലീസ് ഇങ്ങനെ ആക്കിയത്. കൂടാതെ ഹൈക്കോടതിയിൽ പോയാൽ എഫ് ഐ ആർ തന്നെ സസ്പെൻഡു ചെയ്തേക്കാമെന്ന ഉപദേശവും പൊലീസ് അസോസി്യേഷൻ നേതാവിന് ലഭിച്ചു ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്സെക്ഷൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊലപാതകക്കേസ് പ്രതി ബി ഹരികുമാറിനെ രക്ഷിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് 302ാം വകുപ്പ് ചുമത്തിയതെന്ന് സൂചന. പിടിവലിക്കിടയിൽ സംഭവിച്ച കൊലപാതകംമനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണ്ടതിന് പകരം ബോധപൂർവ്വമായ കൊലപാതകം തന്നെ ചുമത്തിയത് ഡിവൈഎസ്‌പിയുടെ സുഹൃത്തായ പൊലീസ് അസോസിയേഷൻ നേതാവിന്റെ സമ്മർദ്ദത്തിലാണന്ന് വിവരം. 302 ചുമത്തിയാൽ പ്രോസിക്യൂഷന് അത് തെളിയിക്കാൻ കഴിയില്ലെന്നും അങ്ങനെ സുഹൃത്തിനെ രക്ഷിച്ചെടുക്കാൻ കഴിയുമെന്ന വിദഗ്ദ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബോധപൂർവ്വമായ കൊലപാതകം ചുമത്തിയത്.
മരിച്ച സനലുമായി ഹരികുമാറിന്നേരത്തെ ശത്രുത ഉണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ആവില്ലന്നും അന്വേഷണ സംഘത്തിന് അങ്ങനെ തെളിവുണ്ടാക്കാൻ കഴിയില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് എഫ് ഐ ആർ നെയ്യാറ്റിൻകര പൊലീസ് ഇങ്ങനെ ആക്കിയത്. കൂടാതെ ഹൈക്കോടതിയിൽ പോയാൽ എഫ് ഐ ആർ തന്നെ സസ്പെൻഡു ചെയ്തേക്കാമെന്ന ഉപദേശവും പൊലീസ് അസോസി്യേഷൻ നേതാവിന് ലഭിച്ചു ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്സെക്ഷൻസ് കോടതിയിൽ ആദ്യം മുൻ കൂർ ജാമ്യത്തിന് ശ്രമിച്ചത്. ബുധനാഴ്ച കേസ് പരിഗണിക്കുന്ന കോടതി ജാമ്യം നിഷേധിക്കുമെന്ന് ഡി വൈ എസ് പി യെ സഹായിക്കുന്നവർക്ക് അറിയാം.
ജാമ്യം ലഭിക്കാതെ വരുന്നതോടെ ഹൈക്കോടതിയിൽ പോയി കേസ് തന്നെ സസ്‌പെന്റു ചെയ്യാനുള്ള അതി ബുദ്ധിയാണ് പൊലീസ് നേതാവും കൂട്ടരും ശ്രമിക്കുന്നത്.നേരിട്ടു ഹൈക്കോടതിയിൽ പോയിരുന്നെങ്കിൽ കീഴ് കോടതിയിൽ പോയി ഹർജി നല്കാൻ ആവിശ്യപ്പെട്ടേനെ അത് സമയ നഷ്ടത്തിന് വഴിവെയ്ക്കുമെന്ന കണക്കുകൂട്ടലിന്റെ കൂടി അടിസ്ഥാനത്തിൽ ബുദ്ധിപരമായാണ് ഡി വൈ എസ് പിയും കൂട്ടരും നീങ്ങുന്നത്. അതു കൊണ്ട് തന്നെ സി ബി ഐ എത്തിയില്ലെങ്കിൽ ഡിവൈഎസ് പി കേസിൽ നിന്നും ഈസിയായി ഊരി പോകും.സെക്ഷൻസ് കോടതിയിൽ ബിജെപി ക്കാരനായ അഭിഭാഷകനെ നിയോഗിച്ചുവെങ്കിൽ നിയമോപദേശം നൽകുന്നത് ജില്ലയിലെ സിപിഎം ഉന്നതന്റെ നെയ്യാറ്റിൻകരക്കാരൻ ബന്ധു തന്നെയാണ്.
പൊലീസ് അസോസിയേഷൻ നേതാവും സി പി എം ഉന്നതനും ഞായറാഴ്ചയും കേസ് സംബന്ധിച്ച് ആശയവിനിമയം നടത്തി. നെയ്യാറ്റിൻകര താലൂക്കിൽ ജനിച്ചു വളർന്ന സിപിഎം നേതാവുമായി ഡി വൈ എസ് പിക്ക് അടുത്ത് ബന്ധം സ്ഥാപിക്കാനായതും മാനസ പുത്രനായി വളരാനായതും ക്വാറി ഉടമ കൂടിയായ പൊലീസ് നേതാവു വഴിയാണ്.ഇരുവരും കോൺസ്റ്റബിൽ ആയിരുന്നപ്പോൾ തുടങ്ങിയ ബന്ധം പിന്നീട് വലിയ സൗഹൃദമായി വളരുകയായിരുന്നു.പൊലീസ അസോസിയേഷൻ പരിപാടികളിലെ പ്രധാന സ്പോൺസർ ആയ ഹരികുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ മുക്കാനും ഇഷ്ട പോസ്റ്റുകൾ വാങ്ങി കൊടുക്കാനും അസോസിയേഷൻ നേതാവ് മുൻ പന്തിയിൽ തന്നെ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അസോസിയേഷനിൽ കലഹം ഉണ്ടായപ്പോഴും ഫ്രാക്ഷനും പാർട്ടിയും ഈ നേതാവിനൊപ്പം നിന്നു. ഹൈദ്രാബാദ് പാർട്ടി കോൺഗ്രസിൽ പോകാൻ ഈ നേതാവ് ഉൾപ്പെടെ ഒരു ഡസൻ പേരെ സ്പോൺസർ ചെയ്തതും ഹരികുമാറായിരുന്നു. ഓഫീസേഴ്‌സ് അസോസിയേഷനു മാത്രമല്ല പൊലീസ് അസോസിയേഷൻ ജില്ലാ നേതാവിനും ഹരികുമാർ വിമാനയാത്ര ടിക്കറ്റ് എടുത്ത് നൽകി ഇതിന് പണം മുടക്കിയത് ജില്ലയിലെ കുപ്രസിദ്ധ അബ്കാരിയായിരുന്നു. അന്ന് വിവാദമാകാതിരിക്കാൻ അസോസിയേഷൻ നേതാക്കൾ തിരുവനന്തപുരത്തു നിന്നും ഹരികുമാർ നെടുമ്പാശേരിയിൽ നിന്നുമാണ്വിമാനം കയറിയത്.
ആരാണ് ഈ പൊലീസ് നേതാവ്?
ഇടതു പക്ഷം അധികാരത്തിൽ വരുമ്പോൾ അധികാര ഇടനാഴിയിലെ പ്രധാന ദല്ലാൾ... എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ ... സ്വന്തമായി ക്വാറി....നെടുമങ്ങാട് താലൂക്കിലെ ക്വാറി പ്രവർത്തിക്കുന്നത് ബിനാമി പേരിൽ... ജില്ലയിലെ ക്വാറി മാഫിയയുടെ പ്രശ്നങ്ങളിൽ ഇടപെടുക സഹായം ഉറപ്പാക്കുക, എന്തിന് സ്നേഹിക്കുന്ന ആർക്കും ചങ്കു പറിച്ചു കൊടുക്കുന്ന നേതാവ് ... ഉന്നത ഐ പി എസ് കാരുടെ ഇഷ്ട തോഴൻ, ഓണത്തിനും ക്രസ്മസിനും ഉന്നത ഉദ്യോഗസ്ഥർക്ക് സമ്മാനങ്ങളുമായി എത്തുന്ന അസോസിയേഷൻ നേതാവ്. പൊലീസ് അസോസിയേഷനിലെ വിമത പക്ഷത്തിന്റെ മുഖ്യശത്രുവാണെങ്കിലും സി പി എം ഉന്നതർക്ക് പ്രയിപ്പെട്ടവൻ. മുഖ്യമന്ത്രിയുടെ ഓഫീസിലും സി പി എം ഓഫീസിലും ഏതു പാതിരാത്രിയിലുംകടന്നു ചെല്ലാവുന്ന ബന്ധം. പാർട്ടി സമ്മേളനത്തിനും പൊലീസ് അസോസിയേഷൻ പരിപാടിക്കും ഫണ്ട് കണ്ടെത്താൻ മിടുക്കൻ തലസ്ഥാനത്തെ പ്രമുഖ ബിസിനസുകാരുമായും ഉപജാപ വൃന്ദവുമായും അടുത്ത് ബന്ധം.
പൊലീസിലെ ഫ്രാക്ഷന്റെ ചുമതലയുള്ള ഒരു സി പി എം നേതാവിന് കൊച്ചിയിലെ പ്രമുഖ ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആവിശ്യമായി വന്നപ്പോൾ പൊലീസുകാരെ ലീവെടുത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച ഈ നേതാവ് ജില്ലയിലെ ഉന്നത സി പി എം നേതാവിന്റെ ശിക്ഷ്യനായാണ് അറിയപ്പെടുന്നത്. ഡി വൈ എസ് പി ഹരികുമാർ മോക്ഷണ ക്കേസ് പ്രതി തിരുവല്ലം ഉണ്ണിയെ കൈക്കൂലി വാങ്ങി വിട്ടയച്ചപ്പോഴും മുൻ മുഖ്യമന്ത്രി വി എസിന്റെ വേദിക്കരികെ വടിവാളുമായിമായി ഗുണ്ടുകാട സാബുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴചക്കും സസ്പെൻഷനായപ്പോഴും സഹായിയായത് ഈ നേതാവ് തന്നെ. നാട്ടിൽ ബിജെപിയും പൊലീസിൽ സി പി എം കാരനുമായി അറിയപ്പെടുന്ന നേതാവിനെതിരെ എട്ടു വർഷം മുൻപ് സി പി എം തന്നെ നടപടി എടുത്തു.
പാർട്ടി പാനലിന് വിരുദ്ധമായി സ്റ്റാഫ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ മത്സരിച്ചതിനാണ് അന്ന് നടപടി നേരിട്ടത്. പിന്നീട് പൊലീസ് ചുമതലയുള്ള സി പി എം ജില്ലാ നേതാവു തന്നെ രക്ഷക്ക് എത്തി തിരിച്ചു കൊണ്ടു വന്നു.പൊലീസ് കൺസ്യൂമർ സൊസൈറ്റിയിൽ നടന്ന് ലക്ഷങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്ന ഈ നേതാവ് സി പി എം ഉന്നതർക്ക് പൊലീസ് ക്വാട്ടയിലെ ഗ്യാസും സ്റ്റോർ സാധനങ്ങളും എത്തിച്ചു കൊടുക്കുന്നത് എ ആർ ക്യാമ്പിലെ പരസ്യമായ രഹസ്യമാണ്. നെയ്യാറ്റിൻകര ഡി വൈ എസ് പി ആയിരിക്കെ ഹരികുമാറിനെതിരെ മൂന്ന് പ്രാവിശ്യം ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായപ്പോഴും ഡി വൈ എസ് പി സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കമുണ്ടായപ്പോഴും ഇടപെട്ടതും സ്ഥാനം ഉറപ്പിച്ചതും അസോസിയേഷൻ നേതാവും സി പി എം ഉന്നതനും കൂടിയായിരുന്നു.
അതേസമയം ഡിവൈഎസ്‌പി ഹരികുമാർ ഉപയോഗിച്ചിരുന്ന കാർ ഞായറാഴ്ച കല്ലമ്പലത്ത് നിന്ന് കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഹരികുമാർ രക്ഷപെട്ടത് ഈ കാറിലാണ്. കുടുംബവീട്ടിൽ കാർ ഉപേക്ഷിച്ചാണ് ഹരികുമാർ ഒളിവിൽപ്പോയത്.ഹരികുമാറിനെ രക്ഷപെടാൻ സഹായിച്ച രണ്ടുപേർ പൊലീസ് പിടിയിലായി. തമിഴ്‌നാട് തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ്‌കുമാറും ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകൻ അനൂപ് കൃഷ്ണയുമാണ് പിടിയിലായത്. സതീഷ്‌കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സതീഷ്‌കുമാർ ഏർപ്പാടാക്കി നൽകിയ സിമ്മുകളും വാഹനവും പിന്തുടർന്നുള്ള അന്വേഷണത്തിൽ ഡി.വൈ.എസ്‌പിയും സുഹൃത്തും തമിഴ്‌നാട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം സനലിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് ഐ.ജി ട. ശ്രീജിത്തിന് കൈമാറി.
എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി സനലിന്റെ ഭാര്യ വിജി പറഞ്ഞു. സനൽ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റവാളിയായ ഡിവൈ.എസ്‌പി എവിടെയെന്ന് അറിയാതെ അന്വേഷണസംഘം നട്ടംതിരിയുന്നതിനിടെയാണ് നിർണായക അറസ്റ്റ്. അറസ്റ്റിലായ സതീഷ്‌കുമാറിന് മാർത്താണ്ഡത്തിന് സമീപം തൃപ്പരപ്പിലുള്ള ലോഡ്ജിലേക്കാണ് കൊലയ്ക്ക് ശേഷം ഡിവൈ.എസ്‌പി ബി.ഹരികുമാറും സുഹൃത്ത് ബിനുവും എത്തിയത്. പിറ്റേദിവസം രാവിലെ എട്ട് മണിവരെ അവിടെ താമസിച്ചു. ഇരുവർക്കും രക്ഷപെടാനായി സതീഷ്‌കുമാർ സ്വന്തം മേൽവിലാസത്തിൽ രണ്ട് സിം കാർഡുകൾ എടുത്ത് നൽകി. ഡി.വൈ.എസ്‌പിയുടെ സ്വന്തം കാർ അവിടെ ഉപേക്ഷിച്ച ശേഷം മറ്റൊരു കാറും ഡ്രൈവറെയും സതീഷ്‌കുമാർ ഏർപ്പാടാക്കിയെന്നാണ് അന്വേഷണ സംഘത്തോടു പറഞ്ഞിരിക്കുന്നത്.
മൊബൈൽ സിഗ്നൽ പിന്തുടർന്ന് അന്വേഷിച്ചതോടെ ഡി.വൈ.എസ്‌പിയും സുഹൃത്തും തമിഴ്‌നാട്ടിലുണ്ടെന്നും കാറിൽ സഞ്ചരിച്ച് തുടർച്ചയായി ഒളിയിടം മാറുന്നതായും കണ്ടെത്തി. അതിനിടെയാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ വേണമെന്ന കുടുംബത്തിന്റെ ആവശ്യം മാനിച്ച് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണച്ചുമതല നൽകി ഡി.ജി.പി ഉത്തരവിട്ടത്. നിലവിലെ സംഘത്തിനൊപ്പം കൂടുതൽപേരെ ഉൾപ്പെടുത്തി തിരച്ചിൽ ഊർജിതമാക്കാനും തീരുമാനിച്ചു. ഐ.ജിയെ ചുമതലപ്പെടുത്തിയതിൽ സന്തോഷമുണ്ടങ്കിലും സിബിഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം അപകടമരണമാക്കാൻ ശ്രമം നടക്കുന്നൂവെന്നും എസ്‌പിയുടെ നേതൃത്വത്തിലെ സംഘത്തിൽ വിശ്വാസമില്ലെന്നും സനലിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. ഡിവൈ.എസ്‌പിയുടെ സഹോദരനടക്കം ഒട്ടേറെപ്പേരെ ക്രൈംബ്രാഞ്ച് ഞായറാഴ്ചയും ചോദ്യം ചെയ്തു. ഡി.വൈ.എസ്‌പിയെ കൊല്ലാൻ സനൽ ശ്രമിച്ചെന്ന മൊഴിയാണ് സഹോദരൻ നൽകിയത്. ഇത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡി വൈ എസ് പി ഹരികുമാറിനായി കൊടങ്ങാവിളയിൽ നക്ഷത്രവേശ്യാലയവും മിനിബാറും.പ്രവർത്തിച്ചിരുന്നു എന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കൊടങ്ങാവിളയിലെ നിത്യ സന്ദർശകനായിരുന്ന ഹരികുമാറിന് വേണ്ടി ബാഗ്ലൂരിൽ നിന്നു പോലും സ്ത്രീകളെ ബിനു എത്തിച്ചിരുന്നുവെന്നാണ് വിവരം. ബിനുവിന്റെ വീട്ടില രണ്ടു റുമുകൾ ഹരികുമാറിന് വേണ്ടി മാത്രമുള്ളതായിരുന്നു. ഇതിലൊന്നായിരുന്നു മിനി ബാർ. ഈ റൂം നിറയെ മുന്തിയ വിദേശ മദ്യമാണ് സൂക്ഷിച്ചിരിക്കുന്നത്. പലയിടത്തു നിന്നും ഡി വൈ എസ് പി ക്ക് വേണ്ടി സ്ത്രീകെള എത്തിക്കുന്ന ബിനു നാട്ടുകാരോടു ബന്ധുവാണന്നാണ് പറഞ്ഞിരുന്നത്. നാട്ടുകാരോടെല്ലാം അകലം പാലിച്ചിരുന്ന ബിനുവിന്റെ വീട്ടുകാര്യങ്ങളിൽ നാട്ടുകാർ ദുരുഹത കണ്ട് തുടങ്ങിയിട്ട് പത്തു പതിനഞ്ചു വർഷം കഴിയുന്നു. ക്വാറിക്കാരിൽ നിന്നു ബാറുകാരിൽ നിന്നും റിസോർട്ട് കാരിൽ നിന്നും കള്ളപ്പണക്കാരിൽ നിന്നു പോലും ഡി വൈ എസ് പി ക്കായി മാസപ്പടി പിരിച്ചിരുന്നത് ബിനു നേരിട്ടു തന്നെയായിരുന്നു.കൂടാതെ ചില വിശ്വസ്തരായ സി ഐ മാരും എസ് ഐ മാരും ഡി വൈ എസ് പിക്ക് മാസപ്പടി എത്തിച്ചിരുന്നു.ഒരേ സമയം വാദിയേയും പ്രതിയേയും വിരട്ടി പണം തട്ടുന്ന തന്ത്രമായിരുന്നു ഹരികുമാറിന്റേത് ഈ തന്ത്രത്തിൽ കുടുങ്ങി പണം നഷ്ടപ്പെട്ട പലരും ഇപ്പോൾ പുറത്തു പറഞ്ഞു തുടങ്ങി.
വെള്ളറട മാരായുമുട്ടം, പൊഴിയൂർ , പാറശാല, പുവ്വാർ, നെയ്യാറ്റിൻകര, ബാലരാമപുരം, തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ ക്വാറികളിൽ നിന്നാണ് ഹരികുമാറിന് മാസപ്പടി എത്തിയരുന്നത്. പണം നല്കാനുള്ളവരുടെ ലിസ്റ്റ് കൊടങ്ങാവിള ബിനുവിന് ഡി വൈ എസ് പി കൈമാറിയായിരുന്നു പിരിവ് നടന്നിരുന്നത്. ഒരു മാസം കുറഞ്ഞത് 50ലക്ഷത്തിലധികം രൂപ പിരിവ് ഇനത്തിൽ എത്തിയിരുന്നു. ഇതിൽ 25 ലക്ഷത്തോളം രൂപ ജില്ലയിലെ പ്രമുഖ സി പി എം നേതാവിന്റെ വീട്ടിൽ എത്തിച്ചിരുന്നുവെന്നാണ് വിവരം. സി പി എ നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയുടെ എതിർപ്പു പോലും നോക്കാതെ ഡി വൈ എസ് പി യായി ഹരികുമാറിനെ നെയ്യാറ്റിൻകരയിൽ എത്തിച്ചപ്പോൾ നൽകിയ വാക്കാണ് പ്രതിമാസം ഒരു പടി.പൊലീസ് ഓഫീസേഴ്സ് അസോസി്ഷൻ നേതാവിന്റെ ശുപാർശ കൂടി ആയതോടെ ഹരികുമാറിനെ നെയ്യാറ്റിൻകരയിൽ പ്രതിഷ്ഠിക്കുകയായിരുന്നു.
നെയ്യാറ്റിൻകരയിൽ എതിർപ്പു ശക്തമായപ്പോഴും ഇന്റലിജൻസ് മൂന്ന് പ്രവിശ്യം റിപ്പോർട്ടു നൽകിയപ്പോഴും ഹരികുമാരിനെ സംരക്ഷിച്ചു നിർത്തിയത് ഈ നേതാവും അസോസിയേഷൻ നേതാവും കൂടിയാണ്. ബിനാമി ബിനു വഴി എത്തിയിരുന്ന പണം ഹരികുമാർ കൂടുതലും വിനിയോഗിച്ചിരുന്നത് റിയൽ എസ്റ്റേററ് ബിസിനസിനും വട്ടിപലിശക്ക് നൽകാനും അതും കൈകാര്യം ചെയ്തിരുന്നത് ബിനു തന്നെയായിരുന്നു. ഇതിനിടെ ബിനുവുമായി ചേർന്ന് നെയ്യാറ്റിൻകരയിൽ ഷോപ്പിങ് കോംപൽ്സ പണിയാനും ഹരികുമാറിന് ആലോചന ഉണ്ടായിരുന്നു. ഇതിനായി നഗരഹൃദയത്തിലെ ചില സ്ഥലങ്ങൾക്ക് ബിനു വില പറയുകയും ചെയ്തു. ഇത് സംബന്ധിച്ച ചർച്ചകൾ മുറുകുന്നതിനിടെയാണ് ഹരികുമാർ കൊലക്കേസ് പ്രതിയാകുന്നത്.
ഹരികുമാറിന്റെ വലം കൈ ബിനു കൊടങ്ങാവിളയിൽ ചെറിയൊരു ജുവലറി മാത്രം നടത്തിയിരുന്ന ആളായിരുന്നു. പത്തു പതിനഞ്ച് വർഷം മുൻപ് അന്ന് എസ് ഐ ആയിരുന്ന ഹരികുമാറുമായി അടുത്തതോടെയാണ ് ബിനുവിന്റെ തല വരമാറുന്നത്. ജുവലറി പിന്നീട് ഫിനാൻസ് ആയി. ബൈക്കിൽ പോയിരുന്ന ബിനുവിന് കാറായി ബംഗ്ലാവായി.. പ്രൗഡിയായി.....ഇതിനിടെ ഹരികുമാർ സി ഐ ആയി ഹരികുമാറിന്റെ ശുപാർശയിൽ ബിനുവിന് ശ്രീധന്യ കൺസ്ട്രഷനിൽ ജോലിയും ആയി ഈ കാലയളവിലാണ് ഹരികുമാർ ബിനുവിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആകുന്നത്. പിന്നീട് ഹരികുമാറിന്റെ നിർദ്ദേശം പ്രകാരം ജോലി ഉപേക്ഷിച്ച ബിനും ഫിനാൻസ് വിപുലീകരിച്ചു. ഇതിന് പണം മുടക്കിയതും ഹരികുമാർ തന്നെ. ആലുവയിലും കട്ടപ്പനയിലും കടയ്ക്കലിലും ഒക്കെ ജോലി നോക്കിയപ്പോഴും ഹരികുമാർ അവധിക്ക് എത്തിയിരുന്നതുകൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ തന്നെയായിരുന്നു.