- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഫ്എഫ് കെയിലേക്ക് ഇനിയില്ലെന്ന് സനൽകുമാർ ശശിധരൻ; ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്; തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും അതു കണ്ടോണം എന്ന ധാർഷ്ട്യത്തിന്റെ നിറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കാനാവില്ലെന്നും എസ് ദുർഗയുടെ സംവിധായകൻ; പ്രതിഷേധത്തിന്റെ ഭാഗമായ സമാന്തര മേളക്കും വൻ പ്രേക്ഷക പിന്തുണ
തിരുവനന്തപുരം: 22 മത് അന്താരാഷ്ട്ര ചലച്ചിത്രമേള തലസ്ഥാനത്ത് അരങ്ങേറുമ്പോൾ ഇതിന് സമാനമായ മറ്റൊരു ചലച്ചിത്രമേള കൂടി സിനിമാപ്രേമികളുടെ ശ്രദ്ധനേടുകയാണ്. കിഫ് അഥവാ കാഴ്‌ച്ച ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ. സ്വതന്ത്ര ചലച്ചിത്രകാരന്മാരുടെ കൂട്ടായ്മയിലാണ് കിഫ് യാഥാർത്ഥ്യമാകുന്നത്. സംവിധായകൻ സനൽകുമാർ ശശിധരൻ മേൽനോട്ടം വഹിക്കുന്ന കിഫ് ചലച്ചിത്രമേളക്ക് ഐഎഫ് എഫ് കെ നടക്കുന്ന ടാഗോർ തിയറ്ററിനുടുത്തുള്ള ലെനിൻ ബാലവാടി ഹാളിലാണ് നടക്കുന്നത്. നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും സനൽകുമാർ മറുനാടനോട് പറഞ്ഞു. കിഫ് എന്നത് തന്നെ ഒരു പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന് സനൽകുമാർ ശശിധരൻ പറയുന്നു. സെക്സി ദുർഗ എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന എതിർപ്പും അനാദരവും അവഗണനയുമാണ് സമാന്തര പ്രദർശനം എന്ന് ആശയത്തിലെത്തിച്ചത്. മികച്ച സിനിമകളെ തഴയുന്ന നയത്തിനെതിരെയുള്ള ഒരു തുറന്ന പ്രതിഷേധം തന്നെയാണിത്. എസ് ദുർഗയെ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പരിഗണിച്ചില്ല എന്ന് മാത്രമല്ല കുറച്ചു പേർക്കു സൗകര്യമുള്ള വിഭാഗത്തിൽ സിനിമ കാ
തിരുവനന്തപുരം: 22 മത് അന്താരാഷ്ട്ര ചലച്ചിത്രമേള തലസ്ഥാനത്ത് അരങ്ങേറുമ്പോൾ ഇതിന് സമാനമായ മറ്റൊരു ചലച്ചിത്രമേള കൂടി സിനിമാപ്രേമികളുടെ ശ്രദ്ധനേടുകയാണ്. കിഫ് അഥവാ കാഴ്‌ച്ച ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ. സ്വതന്ത്ര ചലച്ചിത്രകാരന്മാരുടെ കൂട്ടായ്മയിലാണ് കിഫ് യാഥാർത്ഥ്യമാകുന്നത്. സംവിധായകൻ സനൽകുമാർ ശശിധരൻ മേൽനോട്ടം വഹിക്കുന്ന കിഫ് ചലച്ചിത്രമേളക്ക് ഐഎഫ് എഫ് കെ നടക്കുന്ന ടാഗോർ തിയറ്ററിനുടുത്തുള്ള ലെനിൻ ബാലവാടി ഹാളിലാണ് നടക്കുന്നത്. നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും സനൽകുമാർ മറുനാടനോട് പറഞ്ഞു.
കിഫ് എന്നത് തന്നെ ഒരു പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന് സനൽകുമാർ ശശിധരൻ പറയുന്നു. സെക്സി ദുർഗ എന്ന ചിത്രത്തിന് നേരിടേണ്ടി വന്ന എതിർപ്പും അനാദരവും അവഗണനയുമാണ് സമാന്തര പ്രദർശനം എന്ന് ആശയത്തിലെത്തിച്ചത്. മികച്ച സിനിമകളെ തഴയുന്ന നയത്തിനെതിരെയുള്ള ഒരു തുറന്ന പ്രതിഷേധം തന്നെയാണിത്. എസ് ദുർഗയെ ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിൽ പരിഗണിച്ചില്ല എന്ന് മാത്രമല്ല കുറച്ചു പേർക്കു സൗകര്യമുള്ള വിഭാഗത്തിൽ സിനിമ കാണിക്കും എന്ന ധാർഷ്ട്യം അനുവദിക്കാനാവില്ല. സംവിധായകൻ സനൽകുമാർ ശശിധരൻ പറയുന്നു
- എന്താണ് കിഫ് ? ഇങ്ങനെയൊരു ഫിലിം ഫെസ്റ്റിവലിന്റെ പ്രസക്തി എന്താണ് ?
കാഴ്‌ച്ച ഇന്റിപെന്റന്റ് ഫിലിം ഫെസ്റ്റിവൽ എന്നതാണ് കിഫ്. കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ ധാരാളം സ്വതന്ത്ര സിനിമകൾ മലയാള സിനിമയിൽ ഉണ്ടാകുന്നുണ്ട്, എന്നാൽ വേണ്ടവിധത്തിൽ ഇവയെല്ലാം പരിഗണിക്കപ്പെടുന്നൊ എന്ന് ചിന്തിച്ചാൽ ഇല്ല എന്നാകും ഉത്തരം. കലാമൂല്യമുല്യമുള്ള ഇത്തരം സിനിമകൾ എന്തുകൊണ്ടാണ് തഴയപ്പെടുന്നത്? ഐ എഫ് എഫ് കെ പോലെയുള്ള ചലച്ചിത്ര മേളകൾ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്നതാണ് ഇതിന് കാരണം.ചലച്ചിത്ര മേളകൾ താരങ്ങളുടേയും ആൾക്കൂട്ടത്തിന്റെയും കിലുക്കത്തിനു പുറകെയുമാണ് ഇന്ന് യാത്ര ചെയ്യുന്നത്. കലാമൂല്യവുമുള്ള ചിത്രങ്ങൾ ഇതിൽ മുങ്ങി പോകുന്നതാണ് പതിവ്. ഐ എഫ് എഫ് കെ പോലുള്ള ചലച്ചിത്രമേളകൾ ശരിയായുള്ള ദിശയിലല്ല പോകുന്നത്.
- കിഫ് എന്ന ചലച്ചിത്ര മേള ഉണ്ടാകാനുള്ള കാരണം ?
പ്രധാനമായും സെക്‌സി ദുർഗ്ഗ ഐ എഫ് എഫ് കെയിൽ നിന്നും ഒഴിവാക്കിയത് തന്നെയാണ് കിഫ് എന്ന ആശയത്തിന് കാരണമായത്. സെക്‌സി ദുർഗ്ഗ തഴയപെട്ടതിൽ ഒന്ന് മാത്രമാണ്. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കരി, ന്യൂഡ് പോലുള്ള സിനിമകളെയും ഇത്തരത്തിൽ ഒഴിവാക്കിയതാണ്. കലാമൂല്യമുള്ള സിനിമകളെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് കിഫ് റെ പ്രസക്തിയെ കുറിച്ച് ചിന്തിക്കേണ്ടത്. 2015ൽ ഉണ്ടായ കരി എന്ന ചിത്രത്തെ കുറിച്ച് അധികം ആരും അറിഞ്ഞില്ല എന്നതാണ് സത്യം ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണു കിഫ് .
- എസ് ദുർഗ്ഗ ഐ എഫ് എഫ് കെ യുടെ മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും മറ്റു സിനിമകക്കൊപ്പം പ്രദർശിപ്പിക്കാമെന്ന അക്കാദമി തീരുമാനത്തെ എന്തുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് ?
സെക്‌സി ദുർഗ്ഗയെ മത്സര വിഭാഗത്തിൽ നിന്നും ഒഴിവാക്കി എന്നതല്ല വിഷയം. ഒരിക്കലും ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്. ഫിലിം ഉള്ളതുകൊണ്ടാണല്ലോ ഫിലിം ഫെസ്റ്റിവലുകൾ ഉണ്ടാവുന്നത്.അതിനാൽ സംവിധായകർ അർഹിക്കുന്ന പരിഗണന അവർക്ക് ലഭിക്കേണ്ടതുണ്ട്. ഇതിനെല്ലാമപ്പുറം ഒരു സിനിമ തള്ളിക്കളയുകയല്ല വേണ്ടത് . അങ്ങിനെയല്ല അന്താരാഷ്ട്ര വേദികളിൽ എല്ലാം നടക്കുന്നത്. പകരം കാരണ സഹിതം സിനിമ ഇപ്പോൾ ഉൾക്കൊള്ളിക്കാൻ കഴിയില്ല എന്ന് അറിയിക്കുകയാണ് . ഇവിടെ സംഭവിച്ചത് ഇതല്ല ,യാതൊരു മുന്നറിയിപ്പുമില്ലാതെ സിനിമയെ തഴയുകയായിരുന്നു. ഒപ്പം തന്നെ അവർക്ക് തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും, അവിടെ ഇട്ടു കണ്ടോണം എന്ന ധാർഷ്ട്യം എവിടെ നിന്നു വന്നു എന്നറിയില്ല. ഇത്തരം ധാർഷ്ട്യത്തിന്റെ , അനാദരവിന്റെ നെറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കണ്ടയെന്ന് തീരുമാനിക്കുകയായിരുന്നു.
- വരും വർഷങ്ങളിലും കിഫ് ഉണ്ടാകുമൊ ?
തീർച്ചയായും ഉണ്ടാകും. തഴയപ്പെടുന്ന, കലാമൂല്യമുള്ള സ്വതന്ത്ര സിനിമയ്‌ക്കൊപ്പം അതു വേണ്ടി വരും. കിഫ് ചലച്ചിത്രമേള വരും വർഷങ്ങളിലും സംഘടിപ്പിക്കും.
- താങ്കളുടെ ചിത്രങ്ങൾ വരും വർഷങ്ങളിൽ ഐഎഫ്എഫ്‌കെ ക്ക് അയക്കുമൊ ?
എനിക്ക് ഉറപ്പുപറയാനാകില്ല. ഇത്തരം ഒരു അനുഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഒരു തീരുമാനം ആലോചിച്ച് മാത്രമേ പറയാനാകൂ.
- സെക്‌സി ദുർഗ്ഗയെ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്നാണൊ താങ്കൾ കരുതുന്നത് ?
വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന് മാത്രമല്ല കഴിയുന്നത്ര രീതിയിൽ അവഹേളിച്ചു എന്നതാണ് സത്യം.
- ഒരു ചിത്രത്തിന്റെ പേരിന്റെ പേരിൽ സിനിമയോട് ഇത്തരം അനാഥരാവും അവഗണനയും കാണിക്കുന്നതിനെകുറിച്ച് എന്താണ് പറയാനുള്ളത്?
തികച്ചു വളരെ വലിയ സ്റ്റുപിഡിറ്റിയാണ് നടക്കുന്നത്. രാജ്യത്തുടനീളം ഇത്തരം സംഭവങ്ങൾ നടക്കുന്നു. സിനിമയുടെ പേരിനെ ചുറ്റിപ്പറ്റി ചർച്ചകൾ നടത്തുന്നു. പേരിന്റെ അടിസ്ഥാനത്തിൽ സിനിമ വിലയിരുത്തപ്പെടുന്നു. ചില സിംബലുകളുടെ അടിസ്ഥാനത്തിൽ , ചില കേട്ടറികളുടെ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ അങ്ങിനെ. എന്തെകിലും ഒരു കിംവദന്തിയെ ചുറ്റിപ്പറ്റി ചർച്ചകൾ നടത്തി ഒരു സിനിമയേയും തഴയുന്ന രീതി ശരിയല്ല
- കിഫ് എത്രത്തോളം വിജയം കണ്ടു എന്നാണ് കരുതുന്നത് ?
കിഫ് വിജയിച്ചുകഴിഞ്ഞു. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സിനിമകളുടെ പ്്്‌ളാറ്റ്‌ഫോമാണിത്. 15 സ്വതന്ത്ര സിനിമകളും 3 ഡോക്ക്യൂമെന്ററികളുമാണ് കിഫിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നല്ല സിനിമകളെ തഴയുന്ന ചലച്ചിത്ര മേളകളോടുള്ള കൂടിയാണ് കിഫ്. ഇവിടെ സിനിമാപ്രവർത്തകർ വരുന്നു, സിനിമ കണാൻ പ്രേക്ഷകരും എത്തുന്നു. ഇതൊക്കെയല്ലേ വിജയത്തിന്റെ മാനദണ്ഡം .