- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്?; വിമർശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്?; മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാൽ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണ്?; കസബ വിഷയത്തിൽ മമ്മൂട്ടിക്ക് പിന്തുണ നൽകിയ ജോയ് മാത്യുവിന് മറുപടിയുമായി സനൽകുമാർ ശശിധരൻ
തിരുവനന്തപുരം: കസബ സിനമയേയും മമ്മൂട്ടിയേയും വിമർശിച്ച പാർവതിക്ക് ഫേസ്‌ബുക്കിലൂടെ മറുപടി പറഞ്ഞ ജോയ് മാത്യുവിന് തിരിച്ച് മറ്റൊരു മറുപടിയുമായി സനൽകുമാർ ശശിധരൻ രംഗത്ത്.മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചതെന്നും വിമർശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണെന്നും സനൽ ചോദിക്കുന്നു. മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാൽ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണെന്നും സനൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം . . . അല്ല, മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമർശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്? മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാൽ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണ്? വിമർശിക്കണമെങ്കിൽ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടർ എന്നെങ്കിലും വിളിച്ച് ദൂരെ നിർത്തണമെന്നത് എന്തുതരം സാമാന്യ നിയമം? ഗോപിയാശാൻ ദുശാസനൻ കെട്ടിയാടുന്നപോലെയാണോ മമ്മൂട്ടിയുടെ ധീരോദാത
തിരുവനന്തപുരം: കസബ സിനമയേയും മമ്മൂട്ടിയേയും വിമർശിച്ച പാർവതിക്ക് ഫേസ്‌ബുക്കിലൂടെ മറുപടി പറഞ്ഞ ജോയ് മാത്യുവിന് തിരിച്ച് മറ്റൊരു മറുപടിയുമായി സനൽകുമാർ ശശിധരൻ രംഗത്ത്.മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചതെന്നും വിമർശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണെന്നും സനൽ ചോദിക്കുന്നു. മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാൽ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണെന്നും സനൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
സനൽകുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം . . .
അല്ല, മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമർശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്?
മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാൽ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണ്?
വിമർശിക്കണമെങ്കിൽ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടർ എന്നെങ്കിലും വിളിച്ച് ദൂരെ നിർത്തണമെന്നത് എന്തുതരം സാമാന്യ നിയമം?
ഗോപിയാശാൻ ദുശാസനൻ കെട്ടിയാടുന്നപോലെയാണോ മമ്മൂട്ടിയുടെ ധീരോദാത്തനതിപ്രതാപഗുണവാൻ നായകന്മാർ അങ്ങേയറ്റം ആണത്തത്തിന്റെ നാണമില്ലാത്ത അഴിഞ്ഞാട്ടം നടത്തുന്നത്? കണ്ണടച്ചാൽ ഇരുട്ടാവുമെന്നോ?
ഇരുട്ടാക്കിയാൽ നാട്ടുകാരെ പറ്റിക്കാമെന്നോ?