- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൊഹാറിൽ മലയാളി താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊല്ലം സ്വദേശിയെ കണ്ടെത്തിയത് കുത്തേറ്റ നിലയിൽ
മസ്‌കത്ത്: സൊഹാറിൽ മലയാളി താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയെയാണ് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പരവൂർ സ്വദേശി സനലാണ് (50) മരിച്ചത്. സൊഹാറിലെ അൽഫലജിൽ ഇദ്ദേഹം താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ശനിയാഴ്ച വൈകുന്നേരത്തോടെ യാണ് മൃതദേഹം കണ്ടത്തെിയത്. പിന്നിൽനിന്ന് കുത്തേറ്റ നില
മസ്‌കത്ത്: സൊഹാറിൽ മലയാളി താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയെയാണ് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പരവൂർ സ്വദേശി സനലാണ് (50) മരിച്ചത്.
സൊഹാറിലെ അൽഫലജിൽ ഇദ്ദേഹം താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ശനിയാഴ്ച വൈകുന്നേരത്തോടെ യാണ് മൃതദേഹം കണ്ടത്തെിയത്. പിന്നിൽനിന്ന് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. 20 വർഷത്തോളമായി അൽഫലജിൽ താമസിക്കുന്നയാളാണ് സനലെന്ന് പരിസരവാസികൾ പറഞ്ഞു.. നെഞ്ചിന് പിറകിലായി ആഴത്തിൽ കുത്തേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം പൊലീസ് കണ്ട
ത്തെിയത്.
ഫ്‌ളാറ്റിൽ സനലിനൊപ്പം മറ്റുചിലരും താമസിച്ചിരുന്നുവെങ്കിലും അവരെ കണ്ടത്തൊനായിട്ടില്ല. റോയൽ ഒമാൻ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Next Story