ശബരിമല വിധിയിൽ വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിനിടെ ശബരിമല വിധിയുടെ ചുവട് പിടിച്ച് പുരോഗമന കാമ്പയിൻ നടത്തുന്നവരെ പരിഹസിച്ചു കൊണ്ട് സംവിധായകൻ സനൽകുമാർ ശശിധരന്റെ ഫെയ്‌സബുക്ക് പോസ്റ്റ്. പുരോഗമന ചേട്ടന്മാരുടെ ഇരട്ടത്താപ്പാണ് ഇന്ത്യയെ ഇന്ന് കാണുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചത്‌വിധി ന്യായമോ എന്നല്ല , വിധി ആരെയാണ്. ബാധിക്കുക എന്നുമല്ല , ഇനി ഇതിന്റെ ചുവടുപിടിച്ച് മറ്റു മതങ്ങളിൽ അവകാശപ്പോരാട്ടങ്ങൾ ഉണ്ടാകുമല്ലോ എന്നാണ് പുരോഗമനപരമായ ആശങ്കകൾ എന്ന് സനൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ശബരിമലയിലെ സ്ത്രീ പ്രവേശന വിധി ചർച്ചയാകുന്നത് രസകരമായ രീതിയിലാണ്. ഇനിയിപ്പോ മുസ്‌ളീം സ്ത്രീകൾ അവകാശ സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ പിന്തുണയ്‌ക്കേണ്ടി വരില്ലേ എന്ന ആശങ്കകളുമായി പുരോഗമന ചേട്ടന്മാർ പുതിയ കാമ്പെയിൻ തുടങ്ങിയിട്ടുണ്ട് . ഈ ചേട്ടന്മാരുടെ ഇരട്ടത്താപ്പ് തന്നെയാണ് ഇന്ത്യയെ ഇന്ന് കാണുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചത്. നോക്കൂ വിധി ന്യായമോ എന്നല്ല , വിധി ആരെയാണ്. ബാധിക്കുക എന്നുമല്ല , ഇനി ഇതിന്റെ ചുവടുപിടിച്ച് മറ്റു മതങ്ങളിൽ അവകാശപ്പോരാട്ടങ്ങൾ ഉണ്ടാകുമല്ലോ എന്നാണ് പുരോഗമനപരമായ ആശങ്കകൾ.

ഇവർക്ക് മത വിശ്വാസമുണ്ടായിട്ടോ മറ്റു മതങ്ങളിൽ സ്ത്രീകൾക്ക് തുല്യ അവകാശം വേണ്ട എന്ന അഭിപ്രായം ഉണ്ടായിട്ടോ അല്ല ഇത് . അത്തരം അവകാശപ്പോരാട്ടങ്ങൾ ഉണ്ടായാൽ തങ്ങൾക്ക് അഭിപ്രായം തുപ്പാനും വിഴുങ്ങാനും പറ്റാത്ത തരത്തിൽ തൊണ്ടയിൽ കുടുങ്ങുമല്ലോ എന്ന പേടിയാണ് കാരണം .അത് നമ്മൾ ബിഷപ്പിന്റെ അറസ്‌റ് ആവശ്യപ്പെട്ട് നടന്ന സമരത്തിലൊക്കെ കണ്ടതുമാണല്ലോ . സാറമ്മാരെ ഈ മരം വീഴാറായി ഇനിയെങ്കിലും അതിന്റെ ചുവട്ടിൽ പ്രീണനത്തിന്റെ ചൂടു ലായനി ഒഴിക്കാതിരിക്കുക.