ഡബ്ലിൻ: സനാതന അയർലന്റ് സംഘടിപ്പിക്കുന്ന ഭഗവത് ഗീത ശിൽപശാലയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഈമാസം 25 ഞായറാഴ്‌ച്ച ഡബ്ലിനിലെ ഡഫ്ഫ് വില്ലേജ് കാമ്പസ്സിലുള്ള സെന്റ് ജോസഫ് ഹാളിലാണ് പരിപാടി. Eire Vedanta Society bpsS Spiritual director പൂർണ്ണാനന്ദ സ്വാമിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ശിൽപശാല രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിക്ക് അവസാനിക്കും.

സ്ലൈഡ് ഷോകൾ, ഡ്രാമ, ഭഗവത് ഗീതാശന്ദേശത്തെ ആസ്പദമാക്കി വിവിധതരം ഗെയിമുകൾ എന്നിവ ശിൽപശാലയിലുൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തുക്കളുടെ സരാംശമായ ഭഗവത്ഗീതയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്ംഘടിപ്പിക്കുന്ന ശിൽപ്പശാല, പുതിയ തലമുറയിലെ കുട്ടികൾക്ക്, തികച്ചും നവ്യമായ ഒരു അനുഭവമായിരിക്കുമെന്ന് സംഘാടകരായ സനാതന അയർലാന്റ് അറിയിച്ചു. ശിൽപ്പശാലയിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർ www. sanatanaireland.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്േ്രടഷനുള്ള സൗകര്യം ഈ മാസം ഇരുപതുവരെ വെബ്‌സൈറ്റിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.sanatanaireland.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ താഴെ കോടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
00353872634637
0035385235 8561