നാതന അയർലന്റ് സംഘടിപിച്ച ഭഗവത് ഗീത ശിൽപശാല ഭക്തിനിർഭരമായി കൊണ്ടാടി. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച രാവിലെ ഡെഫ് വില്ലേജ് അയർലന്റ് അങ്കണത്തിലെ സെന്റ്ജോസഫ് ഹാളിലെ പ്രൗഢ ഗംഭീരമായ സദസ്സിൽ എയ്‌ർ വേദാന്ത സൊസിറ്റിയുടെ സ്പിരിച്ച്വൽ ഡയറക്റ്റർ ആദരണീയ പൂർണ്ണാനന്ദ സ്വാമിജി ശിൽപശാല ക്ക് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. ഡോക്ടർ ശ്രീനിവാസൻ(IVT), ഡോക്ടർ ഹേമന്ത് കുമാർ (VHHCI), ദീപക് ഇനാംദാർ (VHCCI) എന്നിവർ ഉദ്ഘാടന ചടങ്ങിലെ മുഖ്യ അതിഥികളായിരുനു.

ഉപനിഷത്തുക്കളുടെയെല്ലാം അന്തസത്ത ഉൾക്കൊള്ളുന്ന ഭഗവത് ഗീതാ സന്ദേശങ്ങൾ പുതിയ തലമുറയിലേക്ക് പകരേണ്ടതിന്റെ ആവശ്യകത ആശംസാപ്രസംഗം നടത്തിയ മുഖ്യാധിതികൾ എടുത്തുപറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം ശ്രീരാം ഗണപതി കീർത്തനം ആലപിച്ചു. സനാതന ബാലഗോകുലം കുട്ടികൾ പൂർണ്ണാനന്ദസ്വാമിജിയെ ഗുരുദക്ഷിണനൽകി പരമ്പരാഗത രീതിയിൽ ആദരിച്ചു. തുടർന്ന് ബാലഗോകുലം കുട്ടികൾ അവതരിപ്പിച്ച ഗുരുവന്ദനത്തിനും ഗീതാ ധ്യാനത്തിനും ശേഷം പൂജ്യ ഗുരുജി, സനാതന ധർമ്മ സന്ദേശങ്ങളുടെ ലോകത്തേക്കുള്ള വാതായനം കുട്ടികൾക്കായി തുറന്നു. ഭഗവത് ഗീതയിലെ മഹത്തരങ്ങളായ സന്ദേശങ്ങൾ വളരെ ലളിതമായ ഭാഷയിലൂടെയും വിവിധതരം കളികളിലൂടെടെയും കുട്ടികളുടെ മുൻപിൽ അവതരിപ്പിക്കപെട്ടു.

അഞ്ചുവയസ്സുമുതൽ പതിനെട്ടുവയസ്സുവരെയുള്ള അറുപതോളം കുട്ടികൾ ഒരുദിവസം മുഴുവൻ നീണ്ടുനിന്ന ശിൽപശാലയിൽ പങ്കെടുത്തു.

ആത്മാന്വേഷണത്തിൽ നിന്ന് കണ്ടെടുത്ത് ഋഷികൾ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണ് സനാതന ധർമ്മം. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്. ആധുനികതയുടെ ഇക്കാലത്ത് ആ അനുഭൂതി നമ്മിലേക്ക് പകരാൻ ഉത്കൃഷ്ടങ്ങളായ ഇതിഹാസങ്ങളിലൂടെയുള്ള യാത്ര നാമോരൊരുത്തരുടേയും ജീവിതത്തിൽ അനിവാര്യമായ ഒന്നാണ്. മഹത്തരമായ ഈ യാത്ര തുടങ്ങേണ്ടത് ജീവിതത്തിന്റെ സഹായ്‌നത്തിലല്ല. മറിച്ച് ജീവിതം നയിക്കേണ്ടത് തന്നെ ഇതിഹാസങ്ങളും ഉപനിഷത്തുക്കളും നമുക്ക് പകർന്നു തന്ന സനാതന ധർമ്മത്തിലൂടെയായിരിക്കണം. ഇതാണ് ഭാരതസ്ംസ്‌കാരത്തിന്റെ അടിസ്ഥാനം. ഈ ചിന്തയാണ് സനാതന അയർലന്റിന് കുട്ടികൾക്കായി ഇങ്ങനെയൊരു ശിൽപശാല സംഘടിപ്പിക്കാൻ പ്രചോദനമായത്. ചരിത്രത്തിലാദ്യമായാണ് അയർലാന്റിൽ കുട്ടികൾക്ക് മാത്രമായി ഇത്തരം ഒരു ശിൽപശാല സംഘടിപ്പിക്കപ്പെടുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും വരും തലമുറക്ക് ഭാരതത്തിന്റെ മഹത്തായ സൊസ്‌കാരത്തെയും സനാതന ധർമ്മത്തെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ തുടർന്നും പ്രതിഞ്ജാബദ്ധമായിരിക്കുമെന്ന് സനാതന അയർലന്റ് അറിയിച്ചു.

വളർന്ന് വരുന്ന കുട്ടികളിൽ മഹത്തായ നമ്മുടെ സനാതന സ്ംസ്‌കാരം വളർത്തിയെടുക്കുക എന്നലക്ഷ്യത്തോടെ സനാതന അയർലന്റ് ബാലഗോകുലം എന്നപേരിൽ കുട്ടികൾക്കായി എല്ലാ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴച കളിൽ ക്ലാസ്സുകൾ നടത്തിവരുന്നു. ഭഗവത് ഗീതാ പഠനം, യോഗാ പരിശീലനം, ഭജന ക്ലാസ്സുകൾ തുടങ്ങിയവ ബാലഗൊകുലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലഗോകുലത്തിന്റെ വരും വർഷങ്ങളിലേക്കുള്ള സമഗ്രമായ ഒരു പാഠ്യ ക്രമം ഈ ശിൽപശാലയിൽ പൂർണ്ണാനന്ദ സ്വാമി പ്രകാശനം ചെയ്തു.

ശിൽപശാലയിൽ പങ്കടുത്ത എല്ലാകുട്ടികളെയും ഫലപുഷ്പാതികളും ഭഗവത്ഗീതയും നൽകി സ്വാമിജി അനുഗ്രഹിച്ചു. സനാതന അയർലന്റിലെ മീനാപുരുഷോത്തമൻ നന്ദി പ്രകാശിപ്പിച്ചു. രാവിലെ 9.30ന് തുടങ്ങിയ ശിൽപശാല വകുന്നേരം 4.30 ന് സ്വസ്തിമന്ത്രോച്ചാരണത്തിനും ആരതിക്കും ശേഷം അവസാനിച്ചു.

ഭഗവത് ഗീത ശിൽപശാലക്കായി വേദിഒരുക്കാൻ സഹായിച്ച ഡെഫ് വില്ലേജ് ഭാരവഹികൾ, വേദിയിൽ ശബ്ദവും വെളിച്ചവും നൽകിയ ഷൈജു ലൈവ്, ശ്യാം ഈസാദ്, സ്വാദിഷ്ട മായി പ്രസാദം ഒരുക്കിയ അമുൽ പഥക്ക് (ബോംബെ ബ്രിസ്റ്റൊ), ശിൽപശാലയിൽ പങ്കെടുത്ത കുട്ടികൾ, രക്ഷിതാക്കൾ തുടർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹായ സഹകരണങ്ങളും പ്രാർത്ഥ നയും പ്രതീക്ഷിക്കുന്നുഅതുപോലെ, ഭഗവത് ഗീത ശിൽപശാല വിജയകരമായി സംഘടിപ്പിക്കുന്നതിനായി പ്രയത്‌നിച്ച ഓരോരുത്തരോടും ടീം സനാതനാ അയർലന്റ് അകൈതവമായ നന്നി രേഖപ്പെടുത്തി.