ഞ്ചാരി' ട്രാവൽ ക്ലബ്ബും ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയും ചേർന്ന് നിർദ്ധനരായ സ്‌കൂൾ വിദ്യാർത്ഥികളെ അധ്യയന വർഷാരംഭത്തിൽ സഹായിക്കുന്നതിനായി 'നോട്ട് ബുക്ക്' പ്രോഗ്രാം ടെക്നോപാർക്കിൽ ആരംഭിച്ചു . അധ്യയന വർഷംതുടങ്ങുന്നതിനൊപ്പം തന്നെ നിർദ്ധനരായ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ സുഗമമായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള അടിസ്ഥാനാവശ്യങ്ങളായ ബാഗും പേനയും പെൻസിലുകളും കുടയും മറ്റു സ്റ്റേഷനറി സാധനങ്ങളും നല്കുന്നതിനുവേണ്ടിയാണ് ഈ പ്രോഗ്രാം.

ഇതിനായി ടെക്നോപാർക്കിലെ ഓരോ ബിൽഡിങ്ങിലും ഓരോ കളക്ഷൻ ബോക്‌സ് വെച്ചിട്ടുണ്ട്. മെയ് 8 നു ആരംഭിച്ച പ്രോഗ്രാം 2017 മെയ് 24 നു സമാപിക്കും. ഇങ്ങനെ ഈ പ്രോഗ്രാം വഴി കിട്ടുന്ന പഠനോപകരണങ്ങൾ തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് ജൂൺ ആദ്യ വാരം നൽകാൻ ആണ് പരിപാടി.

ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ പ്രതിധ്വനിയും സഞ്ചാരിയും ചേർന്ന് നോട്ട്ബുക്ക് പ്രോഗ്രാം നടത്തുന്നത്. അവരവരുടെ കുട്ടികൾക്ക് സ്‌കൂൾ സാധനങ്ങൾ വാങ്ങുന്നതിനൊപ്പം മറ്റൊരു കുട്ടിക്ക് കൂടി പഠനോപകരണം വാങ്ങി ബോക്‌സ് കളിൽ നിക്ഷേപിച്ചു, കഴിഞ്ഞ വർഷം ഈ നോട്ടുബുക്ക് പ്രോഗ്രാം ഐ ടി ജീവനക്കാർ വലിയ വിജയമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഈ പ്രോഗ്രാമിലൂടെ ലഭിച്ച പഠനോപകരണങ്ങൾ 4 സ്‌കൂളുകളിൽ - വിളപ്പിൽ UPS , ചാക്ക UPS, കഠിനംകുളം LPS, അരുവിക്കര LPS, എന്നീ സ്‌കൂളുകളിലെ നിർദ്ധനരായ കുട്ടികൾക്ക് എത്തിക്കാൻ നമുക്ക് കഴിഞ്ഞു

കൂടുതൽ സ്‌കൂളുകളിലേക്കും കൂടുതൽ കുട്ടികളിലേക്കും പഠനോപകരണങ്ങൾ എത്തിക്കാൻ തങ്ങൾക്കാവുന്നവിധത്തിൽ പുസ്തകങ്ങളും ബാഗും പേനയും പെൻസിലുകളും മറ്റു സ്റ്റേഷനറി സാധനങ്ങളും ബോക്‌സ് കളിൽ നിക്ഷേപിച്ചു ഈ സംരംഭത്തെ ഈ വർഷവും വലിയ വിജയിപ്പിക്കണമെന്ന് എല്ലാ ഐ ടി ജീവനക്കാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഓരോ ബിൽഡിങ്ങിലും സഹായത്തിനായി താഴെ പറയുന്നവരെ കോൺടാക്ട് ചെയ്യുക

തേജസ്വിനി - റാം (9539531234); സുവിൻ ദാസ് (9447173758)

നിള - രാഹുൽ ചന്ദ്രൻ (9447699390); അഖിൽ (8281801349)

ഗംഗ & യമുന, ഫേസ് 3 - ജാനു(8893914157), വൈശാഖ്(8281989643)

ഭവാനി - ഷിബു കെ (9400420970), രാജേഷ് രാജേന്ദ്രൻ (9037887945)

ലീല കാർണിവൽ - റോഷിൻ റോയ് (9961996339), ഹരി കൃഷ്ണൻ (9605540490)

ഐ ബി എസ് - അഞ്ജന ശങ്കരൻ (9995108169); വിപിൻ ഇ വി (9745294334)

ചന്ദ്രഗിരി/കൊസ്ട് ഗ്ലോബൽ - മിഥുൻ പി എം (9567017062); അരവിന്ദ് കെ ആർ( 9895026276)

ഗായത്രി/നെയ്യാർ - ആദർശ്(9449187343), ഗണേശ് ഹർഷൻ (9446242358)

ടെക്നോപാർക് ഫേസ് 2 (യു എസ് ടി ഗ്ലോബൽ) - അജിത് ശ്രീകുമാർ(9037325128),

ടെക്നോപാർക് ഫേസ് 2 (ഇൻഫോസിസ്) - സുദിപ്ത സുബ്രമണ്യൻ (8447344760)