കൊച്ചി: മലമുകളിലെ പറുദീസ എന്നറിയപ്പെടുന്ന വട്ടക്കനാലിലേക്കുള്ള യാത്രയാണ് ...ഇത്തവണയും  യാത്ര  ബജാജ് അവഞ്ചറിലാണ് ....ഞങ്ങളുടെ അവകുട്ടൻ.....അതിന്റെ സുഖം വേറെ തന്നെയാണ് 

തികച്ചും അഡ്വെഞ്ചർ യാത്ര തന്നെയാണ് വട്ടക്കനാൽ യാത്ര...കൊടൈക്കനാലിൽ വളരെ ഭംഗിയേറിയ പ്രദേശമാണ് വട്ടകനാൽ...നിറഞ്ഞ കാർമേഘങ്ങളും മഞ്ഞു നിറഞ്ഞ താഴ്‌വാരവുമാണ് ഇവിടുത്തെ ആകർഷണം.

മലമുകളിലെ ഈ ദൃശ്യങ്ങൾ വളരെ വിസ്മയിപ്പിക്കുന്നതാണ്.യാത്രയ്ക്കിടെ മഴപെയ്ത് ഞങ്ങൾ നനഞ്ഞു കുതിർന്നിരുന്നു. ആദ്യത്തെ കാഴ്ച പാലാർ ഡാം ആണ് . കൂറ്റൻ മലനിരകൾക്ക് നടുവിലൂടെയാണ് പാലാർ ഒഴുകുന്നത. പളനിയുടെ ജലസ്രോതസ്സുകൂടിയാണ് ഡാം. വട്ടക്കനാലിലേക്ക് എത്താൻ ഏതാനും മലനിരകൾ താണ്ടിവേണം യാത്ര ചെയ്യാൻ.

പന്ത്രണ്ടാമത്തെ വളവിൽ മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാൻ സാധിക്കും രാത്രി തന്നെ വട്ടക്കനാലിൽ എത്തി.അവിടെ ഷഫാ റിസോർട്ടിലായിരുന്നു തങ്ങിയത്. കാഠിന്യമേറിയ തണുപ്പും മഴയും ശരിക്കും യാത്ര ക്ഷീണിപ്പിക്കും പക്ഷെ അതിമനോഹരവുമാണ് യാത്ര. പുലർച്ചെ മഞ്ഞുമലകൾക്കിടയിലൂടെയുള്ള സൂര്യന്റെ ഉദയകാഴ്ച നയനമനോഹരം.

പിന്നീടുള്ള യാത്ര ഡോൾഫിൻ നോസിലേക്കാണ. വട്ടക്കനാലിലെ ഏറ്റവും സുന്ദരമായതും അതിശയിപ്പിക്കുന്നതുമായ സഥലമാണ് ഡോൾഫിൻ നോസ്. ഒരുകിലോമീറ്റർ വരെയാണ് നടക്കേണ്ടത്. ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യമുള്ള പാറകെട്ടാണിത്. വളരെ ഭയാനകമാണ് ഇവിടം .പാത തികച്ചും മഞ്ഞുമൂടിയാണ് 10 മണിയായിട്ടും മഞ്ഞുമാറിയില്ല. ഡോൾഫിൻ നോസിന്റെ പോയിന്റിനടുത്ത് എക്കോ പോയിന്റ്ാണ്് മറ്റൊരു പ്രധാന സ്ഥലം ഇവിടെ നിന്ന് ഒച്ചത്തിൽ സംസാരിച്ചാൽ എക്കോ കേൾക്കാം.... ഇനിയുള്ളത് വട്ടക്കനാൽ വെള്ളച്ചാട്ടമാണ്.

വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിക്ക് ഒരു ഗുഹയുണ്ട് അവിടെ കുറച്ച നേരം വിശ്രമം . ശേഷം ഏറ്റവും വിസ്മയിപ്പിക്കുന്ന കാർമേഘ കാഴ്ചകളാണ് ശരിക്കും വിമാനത്തിൽ ഇരിക്കുമ്പോൾ കാണുന്നതുപോലെയുള്ള കാർ്‌മേഘങ്ങളുടെ കാഴ്ച. പറയാൻ വാക്കുകളില്ലാത്ത അത്ര ഭംഗിയാണ്. ഭംഗിയേറിയ ചുവന്ന കൂൺ വട്ടക്കനലിലെ പ്രധാനിയാണ് . ഇതെല്ലാം ആസ്വദിച്ച ശേഷം മടങ്ങാനേ തോന്നിയില്ല.

വട്ട എന്ന പേരിൽ പ്രശസ്തമായ വട്ടക്കനാൽ തമിഴ്‌നാടിന്റെ ലിറ്റിൽ ഇസ്രയേൽ എന്നും അറിയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദര സ്ഥലം കൊടൈക്കനാലിൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.