കാരാഴ്മ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി പുനർനിർമ്മിച്ച ദേവാലയത്തിന്റെ കൂദാശ ചടങ്ങുകൾ പൂർത്തിയായി. തുടർന്നു നടന്ന പൊതുസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്താ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിച്ചു.


യു.കെ.യൂറോപ്പ്ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ മാർ പക്കോമിയോസ് സ്മാരക യുവജന ദശാംശപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊട്ടാരക്കരപുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്താ കൂദാശ സ്മാരണിക പ്രകാശനം ചെയ്തു.ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോൺ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എം. രാജഗോപാലപിള്ള, സ്വാമി വിദ്യാനന്ദൻ, റവ. ബിജോയ് ജോൺ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കവിതാ സജീവ്, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഷീജാ അനിൽ, ഇടവക വികാരി ഫാ. അജി കെ. തോമസ്, ജനറൽ കൺവീനർ കെ.വൈ. ഏബ്രഹാം, കൺവീനർ പി.ഒ. ജോസ് എന്നിവർ പ്രസംഗിച്ചു.