- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് വീശും; മക്ക ഗവർണറേറ്റിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി
ജിദ്ദ: ശക്തമായ തോതിൽ പൊടിക്കാറ്റ് വീശുന്നതിനാൽ മക്ക ഗവർണറേറ്റിനു കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് തുടങ്ങിയ മേഖലകളിലും സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കി. ജിദ്ദ, റിയാദ്, മക്ക, മദീന, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലാണ് പൊടിക്കാറ്റിന്റെ ശല്യം ഏറ്റവും കൂടുതലായിട്ടുള്ളത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. ഇന്നും നാളെയും വീശിയടിക്കുന്ന പൊടിക്കാറ്റിനെ തുടർന്ന് ശക്തമായ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. 39 ഡിഗ്രി ചൂടും ഇതിനോടൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ജനജീവിതം ഇതുകൊണ്ടു തന്നെ ഏറെ ദുസ്സഹമായിരിക്കും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ തീവ്രത കുറയുമെങ്കിലും രാത്രിയിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. പകൽ സമയങ്ങളിൽ വാഹനമോടിക്കുന്നവർക്ക് കാഴ്ചയും മങ്ങാൻ സാധ്യതയുണ്ട്. പു
ജിദ്ദ: ശക്തമായ തോതിൽ പൊടിക്കാറ്റ് വീശുന്നതിനാൽ മക്ക ഗവർണറേറ്റിനു കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് തുടങ്ങിയ മേഖലകളിലും സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ വ്യക്തമാക്കി.
ജിദ്ദ, റിയാദ്, മക്ക, മദീന, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലാണ് പൊടിക്കാറ്റിന്റെ ശല്യം ഏറ്റവും കൂടുതലായിട്ടുള്ളത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. ഇന്നും നാളെയും വീശിയടിക്കുന്ന പൊടിക്കാറ്റിനെ തുടർന്ന് ശക്തമായ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. 39 ഡിഗ്രി ചൂടും ഇതിനോടൊപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. ജനജീവിതം ഇതുകൊണ്ടു തന്നെ ഏറെ ദുസ്സഹമായിരിക്കും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വൈകുന്നേരത്തോടെ തീവ്രത കുറയുമെങ്കിലും രാത്രിയിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. പകൽ സമയങ്ങളിൽ വാഹനമോടിക്കുന്നവർക്ക് കാഴ്ചയും മങ്ങാൻ സാധ്യതയുണ്ട്. പുറംജോലിക്കാരും ഏറെ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.