- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാത്ത അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രൈം ബ്രാഞ്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങി; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവിനെതിരെ ഇഡി; കോടതിയെ സമീപിക്കാൻ കേന്ദ്ര ഏജൻസി
കൊച്ചി: ഇല്ലാത്ത അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രൈം ബ്രാഞ്ച് ജില്ലാ സെഷൻസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങി. ഇതിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ്, കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് സ്വർണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതിയിൽനിന്ന് നേടിയത് എന്നാണ് ഉയരുന്ന ആരോപണം.
സെഷൻസ് കോടതിയിൽനിന്ന്, അന്വേഷണ ഏജൻസിക്കെതിരേ പരാതി നൽകിയ സിന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈം ബ്രാഞ്ച് നേടിയത് ഇഡി അറിഞ്ഞിട്ടില്ല. എൻഫോഴ്‌സ്‌മെന്റിന്റെ അനുമതി ലഭിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. ഇഡി യോട് അഭിപ്രായം ചോദിച്ചുവേണം കോടതിയുടെ ഉത്തരവ് നേടാൻ. പക്ഷേ, ആ നടപടിക്രമം ഉണ്ടായില്ല. ഇവയെല്ലാം പുതിയ നിയമപ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്ന് നിയമജ്ഞർ അഭിപ്രായപ്പെടുന്നു.
കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയലുള്ള പ്രതിയെ, ചോദ്യം ചെയ്യാൻ രഹസ്യമായി കോടതിയിൽനിന്ന് അനുമതി നേടിയത് പുതിയ നിയമ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി നിയമജ്ഞരും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ നിലപാട് വിശദീകരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ ആരോപിക്കുന്നു. കോടതിയെ ഇഡി എതിർപ്പ് അറിയിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോടതിയെ സമീപിക്കും എന്നും എൻഫോഴ്സ്‌മെന്റ് അറിയിച്ചു.
ഇഡിക്കെതിരായ കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിലുള്ളപ്പോൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്തു നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സന്ദീപിനെ ചോദ്യം ചെയ്യാൻ എറണാകുളം സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.