- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ആശുപത്രികൾ ആന്റിബോഡി തെറാപ്പി ചികിത്സ നടത്തി രോഗികളെ മരണത്തിൽ നിന്നും രക്ഷപെടുത്തുന്നു; ഈ ചികിത്സ മെഡിക്കൽ കോളേജിൽ വിഐപികൾക്ക് മാത്രം; കോവിഡിൽ ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കോവിഡ് ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിട്ടുള്ള ചികിത്സാ രീതിയാണ് ആന്റി ബോഡി തെറാപ്പി. (എല്ലാ രോഗികളിലും ഇത് സാധ്യമല്ലെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ നൽകുന്ന ചികിത്സാരീതിയാണിത്.) സ്വകാര്യ ആശുപത്രികൾ ആന്റിബോഡി തെറാപ്പി ഉൾപ്പടെയുള്ള ചികിത്സ നടത്തി രോഗികളെ മരണത്തിൽ നിന്നും രക്ഷപെടുത്തുന്നുണ്ട്. ഇതേ ചികിത്സ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. താരതമ്യേന ചെലവ് കൂടിയ ഇതിന്റെ മരുന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. എന്നാൽ ഈ ചികിത്സ മെഡിക്കൽ കോളേജിലെത്തുന്ന വി.ഐ.പികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി സാധാരണക്കാരെ കൊലയ്ക്ക് കൊടുക്കുന്നതാണെന്ന് സന്ദീപ് വാചസ്പതി ആരോപിക്കുന്നു.
മെഡിക്കൽ കോളേജിലേക്ക് എത്തുമ്പോഴേക്കും ഈ ചികിത്സ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് രോഗി എത്തിക്കഴിഞ്ഞിട്ടുണ്ടാകും. കോവിഡ് രണ്ടാം തരംഗ സമയത്ത് കേന്ദ്രസർക്കാർ നൽകിയ 2300ഓളം വയൽ മരുന്നാണ് ഉപയോഗിക്കാതെ പൂഴ്‌ത്തിവച്ചത്. പിന്നീട് മാധ്യമങ്ങളിലൂടെ വാർത്തകൾ വന്ന ശേഷമാണ് 28 കോടിയുടെ ആ മരുന്ന് ഉപയോഗിക്കാൻ സർക്കാർ തയ്യാറായത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണമെന്നും സന്ദീപ് വാചസ്പതി പറയുന്നു.
സന്ദീപ് വാചസ്പിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ
ഈ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. കേരളത്തിലെ കോവിഡ് വ്യാപനവും മരണ സംഖ്യയും. കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗ ബാധയും മരണവും കേരളത്തിലാണ്. ഇന്നലത്തെ (07.12.21) കണക്ക് അനുസരിച്ച് രാജ്യത്ത് 93,733 കോവിഡ് രോഗികളാണ് ഉള്ളത്. അതിൽ 40,728 രോഗികളേയും സംഭാവന ചെയ്തത് നമ്മുടെ കൊച്ചു കേരളമാണ്. ഒന്നാം നമ്പർ അല്ലേ? കോവിഡ് മരണത്തിന്റെ കാര്യത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് കേരളമാണ്. ഒരു ലക്ഷത്തോളം പേർ മരിച്ച മഹാരാഷ്ട്ര കഴിഞ്ഞാൽ 41,902 പേർ മരിച്ച കേരളമാണ് രണ്ടാമത്. അപ്പീൽ നൽകിയ മുപ്പതിനായിരത്തിലധികം മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടാനുണ്ട്. അങ്ങനെയായാൽ മരണസംഖ്യ എഴുപതിനായിരം കടക്കും .
കോവിഡിനെ ശക്തമായി പ്രതിരോധിച്ചു എന്നു മേനി പറയുന്ന സംസ്ഥാനത്താണ് ഇത്രയധികം പേർ മരിക്കുന്നത്. ഒന്നുകിൽ മികച്ചതെന്ന് നാം അവകാശപ്പെടുന്ന ചികിത്സാ സംവിധാനത്തിന് എന്തോ തകരാറുണ്ട്. അല്ലായെങ്കിൽ മേൽനോട്ടം വഹിച്ച സർക്കാർ സംവിധാനത്തിന് പാളിച്ച സംഭവിച്ചിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് സർക്കാർ അംഗീകരിച്ചേ മതിയാവൂ. ഈ തകരാർ മറച്ചു വെക്കാനാണ് മുഖ്യമന്ത്രി അടക്കമുള്ളവർ പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്നത്. പൊതുവേ മികച്ച പ്രതിരോധ സംവിധാനങ്ങളുള്ള കേരളത്തിന് എന്തുകൊണ്ടാണ് കോവിഡ് മരണം കുറച്ചു കൊണ്ടുവരാൻ കഴിയാത്തത്? ഇവിടെയാണ് സർക്കാർ സംവിധാനങ്ങളുടെ അലംഭാവവും കെടുകാര്യസ്ഥതയും വെളിവാകുന്നത്.
കോവിഡ് ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചിട്ടുള്ള ചികിത്സാ രീതിയാണ് ആന്റി ബോഡി തെറാപ്പി. (എല്ലാ രോഗികളിലും ഇത് സാധ്യമല്ലെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ നൽകുന്ന ചികിത്സാരീതിയാണിത്.) സ്വകാര്യ ആശുപത്രികൾ ആന്റിബോഡി തെറാപ്പി ഉൾപ്പടെയുള്ള ചികിത്സ നടത്തി രോ?ഗികളെ മരണത്തിൽ നിന്നും രക്ഷപെടുത്തുന്നുണ്ട്. ഇതേ ചികിത്സ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. താരതമ്യേന ചെലവ് കൂടിയ ഇതിന്റെ മരുന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. എന്നാൽ ഈ ചികിത്സ മെഡിക്കൽ കോളേജിലെത്തുന്ന വി.ഐ.പികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി സാധാരണക്കാരെ കൊലയ്ക്ക് കൊടുക്കുന്നതാണ്. (മെഡിക്കൽ കോളേജിലേക്ക് എത്തുമ്പോഴേക്കും ഈ ചികിത്സ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് രോ?ഗി എത്തിക്കഴിഞ്ഞിട്ടുണ്ടാകും.) കോവിഡ് രണ്ടാം തരംഗ സമയത്ത് കേന്ദ്രസർക്കാർ നൽകിയ 2300ഓളം വയൽ മരുന്നാണ് ഉപയോ?ഗിക്കാതെ പൂഴ്‌ത്തിവച്ചത്. പിന്നീട് മാധ്യമങ്ങളിലൂടെ വാർത്തകൾ വന്ന ശേഷമാണ് 28 കോടിയുടെ ആ മരുന്ന് ഉപയോ?ഗിക്കാൻ സർക്കാർ തയ്യാറായത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം.
ആന്റിബോഡി തെറാപ്പി താലൂക്ക്-ജില്ലാ ആശുപത്രികളിലേക്കും വ്യാപകമാക്കാൻ പണമാണ് സംസ്ഥാന സർക്കാരിന് തടസമെങ്കിൽ ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ അനുവദിച്ച അഞ്ഞൂറ് കോടിയോളം രൂപ ഇവിടെയുണ്ട്. അതെടുത്ത് ആവശ്യത്തിന് മരുന്നു വാങ്ങി സാധാരണക്കാരന്റെ ജീവൻ രക്ഷിക്കണം. കൂടാതെ കോവിഡ് പ്രതിരോധ സാധനങ്ങൾ വാങ്ങാനായി കേന്ദ്രസർക്കാർ നൽകിയ ഫണ്ടിൽ 17 കോടിയോളം രൂപയും ബാക്കിയുണ്ട്. ഇതൊന്നും എടുത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള മരുന്ന് വാങ്ങാതെ സർക്കാർ ദുരന്തകാലത്തെ പോലും കയ്യിട്ടു വാരാനുള്ള അവസരമായി കാണുകയാണ്.
മൃതദേഹത്തിന്റെ പോക്കടിച്ച പൊലീസുകാരുള്ള നാടാണ് കേരളം. അപ്പോ പിന്നെ സർക്കാർ മാത്രമായി എന്തിന് നോക്കി നിൽക്കണം എന്ന ചിന്തയാണ് പിണറായി സർക്കാരിനെ ഭരിക്കുന്നത്.
കേന്ദ്ര സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ കയ്യിലുണ്ടായിട്ടും സാധാരണക്കാരന്റെ ജീവൻ രക്ഷിക്കാൻ അതുപയോഗിക്കാത്ത പിണറായി വിജയൻ സർക്കാർ സാധാരണക്കാരുടെ ജീവൻ പന്താടുകയാണ്. ദിവസവും കൃത്യമായി കോവിഡ് കണക്കുകൾ പുറത്തു വിടാൻ ഒരു ക്ലാർക്ക് വിചാരിച്ചാൽ മതിയെന്ന് സർക്കാർ മനസിലാക്കണം. പത്രക്കുറിപ്പ് പുറത്തിറക്കലല്ല കോവിഡ് പ്രതിരോധ പ്രവർത്തനമെന്ന് എന്നാണ് ഇനി ആരോ?ഗ്യവകുപ്പ് മനസിലാക്കുക? അതിനു വേണ്ടി എത്ര ജീവനുകളാണ് ഇനിയും കൊടുക്കേണ്ടി വരിക.?