'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യമായ പിന്തുണ ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്ന് വേണം വിലയിരുത്താൻ. 7500-8000 ന്യൂനപക്ഷ വോട്ടുകൾ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി അഡ്വ പി എസ് ശ്രീധരൻപിള്ളക്ക് സമാഹരിക്കാനായി എന്നത് ഗൗരവമായി കാണേണ്ടതാണ്. ന്യൂനപക്ഷങ്ങൾ ബിജെപിയുമായി അടുക്കുന്ന സാഹചര്യം മനസ്സിലാക്കുന്നതിൽ ചെങ്ങന്നൂരിലെ പാർട്ടി വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഭാവിയിൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.' ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് വിലയിരുത്തിയ സിപിഎം ഏരിയാ കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളതാണ് മേൽപ്പറഞ്ഞ വാചകങ്ങൾ. (വാചക ഘടനയ്ക്ക് മാറ്റമുണ്ടായേക്കാം) എന്തുകൊണ്ടാണ് ഈസ്റ്ററിന് തലേ ദിവസം വിവിധയിടങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ അക്രമിക്കപ്പെടുന്നതും അതിന്റെ ഉത്തരവാദിത്തം കൃത്യമായി ആർഎസ്എസിന്റെ തലയിൽ തന്നെ കൊണ്ടു വന്നിടുന്നതുമെന്നും മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ?.

മനുഷ്യൻ അധ:പതിച്ചാൽ മൃഗവും മൃഗം അധ:പതിച്ചാൽ കമ്മ്യൂണിസ്റ്റും ആകും എന്ന് പറഞ്ഞത് മലയാളത്തിന്റെ ബൗദ്ധിക തേജസ്സ് ഡോ സുകുമാർ അഴീക്കോടാണ്. സ്വന്തം കാര്യം നേടാൻ എന്ത് തറവേലയും കമ്മ്യൂണിസ്റ്റുകൾ കാണിക്കുമെന്ന് പല തവണ തെളിയിക്കപ്പെട്ടതാണ്. തലശ്ശേരിയിലെ എൻ ഡി എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയ ശേഷം ചോര പുരണ്ട തൂവാല ആർഎസ്എസ് കാര്യാലയത്തിന് സമീപം ഇട്ട് കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെച്ച് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചത് ഇവരായിരുന്നു......

നാദാപുരത്ത് എ കണാരൻ എന്ന നേതാവ് അക്രമിക്കപ്പെട്ടു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് 7 മുസ്ലിം ലീഗ് പ്രവർത്തകരെ വെട്ടിക്കൊന്നത് ഇവരായിരുന്നു ..... എ കെ ജി ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിൽ എം വി രാഘവന്റെ പാനൽ വിജയിച്ചതിന് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം അക്രമിച്ച് മിണ്ടാപ്രാണികളെ ചുട്ടു കൊന്നത് ഇവരായിരുന്നു.......

പി ജയരാജന്റെ കാർ തടഞ്ഞു എന്നാരോപിച്ച് ഷുക്കൂർ എന്ന മുസ്ലിംലീഗ് പ്രവർത്തകനെ ജനമധ്യത്തിൽ മണിക്കൂറുകൾ വിചാരണ ചെയ്ത് ഇഞ്ചിഞ്ചായി കൊന്നത് ഇവരായിരുന്നു ...... പൊലീസിന്റെ കയ്യിലുള്ളത് വെള്ളം ചീറ്റുന്ന കുഴലാണെന്ന് തെറ്റിദ്ധരിപ്പിച്ച് പാവം കർഷക തൊഴിലാളികളെ നിറതോക്കിന് മുന്നിലേക്ക് പറഞ്ഞു വിട്ട് പുന്നപ്രയിലും വയലാറിലും രക്തസാക്ഷികളെ സൃഷ്ടിച്ചത് ഇവരായിരുന്നു ....

മൂന്ന് പിഞ്ചു വിദ്യാർത്ഥികളെ പമ്പാനദിയിൽ എറിഞ്ഞു താഴ്‌ത്തിക്കൊന്ന ശേഷം പാന്റ്‌സിന്റെ പോക്കറ്റിൽ വെള്ളം കയറി മരിച്ചതാണെന്ന് പറഞ്ഞു നടന്നത് ഇവരായിരുന്നു ..... ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ സിപിഎം പ്രവർത്തകരെ ശിക്ഷിച്ചതിന് ജഡ്ജിയെ വീടുകയറി അക്രമിച്ചത് ഇവരായിരുന്നു ..... സ്വകാര്യ കോളേജുകൾക്കെതിരെ സമരം എന്ന് തെറ്റിദ്ധരിപ്പിച്ച് കൂത്തുപറമ്പിൽ 5 സഹപ്രവർത്തകരെ കുരുതി കൊടുത്ത ശേഷം സ്വാശ്രയ കോളേജ് നടത്തുന്നത് ഇവരായിരുന്നു ....

അളകാപുരി കള്ളുഷാപ്പിൽ കൊല്ലപ്പെട്ട യു കെ കുമാരനെ, മുസ്ലിം പള്ളി സംരക്ഷിക്കാൻ നടത്തിയ ശ്രമത്തിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയതാണെന്ന് പ്രചരിപ്പിച്ചത് ഇവരായിരുന്നു....... പോൾ മുത്തൂറ്റിനെ കൊലപ്പെടുത്തിയത് എസ് കത്തി ഉപയോഗിച്ച് ആർഎസ്എസുകാരാണെന്ന് വാർത്താ സമ്മേളനം നടത്തി വിളിച്ചു പറഞ്ഞത് ഇവരായിരുന്നു.......

ടി പി ചന്ദ്രശേഖരനെ കൊന്നത് മുസ്ലിം തീവ്രവാദികളാണെന്ന് വരുത്തി തീർക്കാൻ കൊലയാളികളുടെ കാറിൽ 'മാഷാ അള്ളാ' സ്റ്റിക്കർ പതിച്ചത് ഇവരായിരുന്നു ...... ഡൽഹിയിൽ ആർഎസ്എസുകാർ ക്രിസ്ത്യൻ പള്ളി അക്രമിച്ചു എന്ന വ്യാജ പ്രചരണം നടത്തിയത് ഇവരായിരുന്നു ........

ഷുഹൈബിനെ കൊന്നിട്ട് പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞു നടന്നതും ഇവരായിരുന്നു ....... പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തതിന് ശേഷം അത് ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതും ഇവരായിരുന്നു.....
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ........ഇവർ തന്നെയാണ് കരിമുളയ്ക്കലിലെ പള്ളി അക്രമണവും ഉച്ചത്തിൽ വിളിച്ചു പറയുന്നത്......

അതു കൊണ്ട് കരുതിയിരിക്കുക....ബിജെപി ആർഎസ്എസ് പ്രവർത്തകർ മാത്രമല്ല..... ചെങ്ങന്നൂർ നിവാസികൾ മുഴുവൻ. കാരണം ഈ തെരഞ്ഞെടുപ്പ് അവരുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. അതു കൊണ്ട് അവർ എന്തും പറയും എന്തും ചെയ്യും......