- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വർഗ്ഗീയ വാദി'യായ വാജ്‌പേയിക്ക് ശേഷം മറ്റൊരു വർഗ്ഗീയ വാദി നരേന്ദ്ര മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു വത്തിക്കാൻ കൊട്ടാരത്തിന്റെ വാതിൽ ഇന്ത്യക്ക് വേണ്ടി തുറക്കാൻ; ഫ്രാൻസിസ് മാർപ്പാപ്പ വൻ ചതിയാണ് കാണിച്ചത്': സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. 'വർഗീയ വാദി'യായ അടൽ ബിഹാരി വാജ്‌പേയിക്ക് ശേഷം മറ്റൊരു വർഗീയ വാദി നരേന്ദ്ര മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു വത്തിക്കാൻ കൊട്ടാരത്തിന്റെ വാതിൽ ഇന്ത്യക്ക് വേണ്ടി തുറക്കാൻ. ക്രിസ്ത്യാനികളെ പച്ചയ്ക്ക് തിന്നുന്ന മോദിക്ക് ഊഷ്മള സ്വീകരണം ഒരുക്കുകയും നിശ്ചയിച്ചതിലും അധിക സമയം കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തതിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ വൻ ചതിയാണ് കാണിച്ചതെന്നും സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു
2000ൽ അടൽ ബിഹാരി വാജ്‌പേയ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഐ.കെ. ഗുജ്‌റാൾ എന്നീ പ്രധാനമന്ത്രിമാർ ആണ് ഇതിനു മുമ്പ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള മറ്റ് ഇന്ത്യൻ പ്രധാനമന്ത്രിമാർ.