ബഹുമാനപ്പെട്ട ഡിജിപി ആർ ശ്രീലേഖയ്ക്ക്,

മാഡം,

കുത്തിയോട്ട വഴിപാടിൽ പങ്കെടുക്കുന്ന കുട്ടികൾ അനുഭവിക്കുന്ന പീഡനം ജനശ്രദ്ധയിൽ കൊണ്ടുവന്ന താങ്കളെ ആദ്യമേ തന്നെ അഭിനന്ദനം അറിയിക്കുന്നു. താങ്കളുടെ സാമൂഹ്യ പ്രതിബദ്ധതയോർത്ത് അഭിമാനം കൊള്ളുന്നു. 13 വയസ്സുപോലുമെത്താത്ത കുട്ടികളെ 5 ദിവസം വീട്ടിൽ നിന്ന് മാറ്റി നിർത്തുക, മൂന്നു നേരം തണുത്ത വെള്ളത്തിൽ കുളിക്കാൻ നിർബന്ധിക്കുക, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കാതിരിക്കുക, ചെരിപ്പിടാതെ നടത്തുക, ഒറ്റമുണ്ട് മാത്രം ഉടുക്കാൻ അനുവദിക്കുക, മാതാപിതാക്കളെ കാണാൻ അനുവദിക്കാതിരിക്കുക, ക്യൂവിൽ നിർത്തുക, എന്നീ പീഡന പർവ്വം താണ്ടിയെത്തുന്ന കുട്ടിയെ അവസാന ദിവസം തൊലിക്കിടയിലൂടെ വെള്ളി/സ്വർണ്ണ നൂൽ കടത്തുകയും ചെയ്യുന്നത് അതിക്രൂരമാണ്. കുട്ടികൾ അനുഭവിക്കുന്ന ഈ ക്രൂര പീഡനത്തിനെതിരെ ശബ്ദമുയർത്തിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

പക്ഷേ പിഞ്ചു കുട്ടികളോട് പോലും മത വിവേചനം കാണിക്കുക എന്നത് താങ്കളേപ്പോലെ ഉന്നതമായ നീതി ബോധം പുലർത്തുന്ന ഒരു മതേതരവാദിക്ക് ചേർന്നതല്ലെന്ന് വിനയപുരസ്സരം അറിയിക്കട്ടെ. ഹിന്ദുക്കുട്ടികൾ മാത്രം പീഡനത്തിൽ നിന്ന് മോചിതരായാൽ മതിയെന്ന ചിന്ത എത്രമാത്രം വൃത്തികെട്ടതും ദുഷിച്ചതുമാണെന്ന് താങ്കൾ ഒന്ന് ചിന്തിക്കണം.

1. മൂത്ര വിസർജ്ജനം മൂലം ശരീരം അശുദ്ധമാകുന്നതിനാൽ ആരാധനയ്ക്ക് അത് തടസ്സമാകുമെന്ന ഒറ്റ കാരണത്താൽ സുന്നത്ത് ചെയ്യാൻ പിഞ്ചു പ്രായത്തിൽ തന്നെ നിർബന്ധിക്കപ്പെടുന്ന കുഞ്ഞിന്റെ നിസ്സഹായാവസ്ഥ കാണാത്തത് നിർഭാഗ്യകരമാണ്. ഒപ്പം വിവേചനപരവും.
2. മുസ്ലീമായിപ്പോയി എന്ന ഒറ്റക്കാരണത്താൽ ആ കുട്ടികൾ അനുഭവിക്കുന്ന പീഡനം പൊതുശ്രദ്ധയിൽ കൊണ്ടു വരാത്തത് ശരിക്കും ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്, വെല്ലുവിളിയാണ്.
3. സുന്നത്തിന് തയ്യാറെടുക്കുന്ന കുഞ്ഞ് അനുഭവിക്കുന്ന മാനസിക പീഡയും ശേഷമുള്ള ഒരാഴ്ച അനുഭവിക്കുന്ന ശാരീരിക പീഡയും കാണാത്തത് ക്രൂരമാണ്, മത വിവേചനമാണ്.
4. ആൺകുട്ടികളുടെ സുന്നത്തിനെ എതിർക്കാൻ താങ്കൾക്ക് ലിംഗപരമായ തടസ്സങ്ങൾ ഉണ്ടാകാം. പക്ഷേ മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ ചേലാകർമ്മവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പീഡനങ്ങൾ ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും കാണാതെ പോകാൻ കാരണം താങ്കളിലെ വർഗ്ഗീയ മനസ്സ് മാത്രമാണ്.
5. നാലുവയസ്സിനും ആർത്തവാരംഭത്തിനും ഇടയിലായി ചെയ്യപ്പെടുന്ന പെൺസുന്നത്തിന് 140 മില്യൺ പെൺകുട്ടികൾ വിധേയരാകുന്നുണ്ടെന്നാണ് കണക്ക്. താങ്കളുടെ അധികാരപരിധിയിലുള്ള കേരളത്തിലെ മുസ്ലിം പെൺകുട്ടികളും ഈ ക്രൂരതയ്ക്ക് വിധേയരാകുന്നുണ്ടെന്ന കാര്യം കാണാതെ പോയത് അധികാര ദുർവിനിയോഗമാണ്, അല്ലെങ്കിൽ തനി വർ്ഗഗീയതയാണ്.
6. സുന്നത്ത് മൂലമുണ്ടാകുന്ന മുറിവ് ഉണങ്ങാൻ ആഴ്ചകളോളം കാലുകൾ ചേർത്ത് കെട്ടിവെക്കാറുണ്ടെന്ന് താങ്കൾക്ക് അറിയാമോ? ഇത് പീഡനത്തിന്റെ പരിധിയിൽ വരില്ലേ?
7. മിക്കവാറും രഹസ്യമായതിനാൽ തന്നെ പ്രാകൃതമായാണ് ഇത്തരം കർമ്മങ്ങൾ നടക്കുക. ആ പെൺകുട്ടി അനുഭവിക്കുന്ന മാനസിക-ശാരീരിക പീഡനങ്ങൾ കാണാതെ പോകുന്ന താങ്കൾ എത്ര പൊങ്കാലയിട്ടാലും ആ പാപത്തിൽ നിന്ന് മോചിതയാകില്ലെന്ന് ഖേദത്തോടെ പറയട്ടെ.
8. നിർബന്ധിത ചേലാകർമ്മം മൂലം മൂത്രത്തിൽ പഴുപ്പ്, യോനിയിൽ രോഗാണുബാധ, സ്ഥിരമായുണ്ടാകുന്ന വേദന, കുട്ടികളുണ്ടാകാതിരിക്കൽ, മരണകാരണമായേക്കാവുന്ന രക്തസ്രാവം, എപിഡെർമോയ്ഡ് സിസ്റ്റ് എന്ന മുഴ, പ്രസവസമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, െൈലംഗിക ബന്ധ സമയത്ത് വേദന, ലൈംഗിക സംതൃപ്തിക്കുറവ്, രതിമൂർച്ഛയില്ലായ്മ എന്നിവയുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും നിർബന്ധിച്ച് അതിന് വിധേയരാക്കപ്പെടുന്ന പാവം പെൺകുട്ടികളുടെ അവകാശത്തെപ്പറ്റി ബോധമില്ലാത്ത താങ്കൾ സ്ത്രീയെന്ന പേരിന് അർഹയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതോ മുസ്ലിം പെൺകുട്ടികൾ എങ്ങനെ വളർന്നാലും കുഴപ്പമില്ലെന്ന ഹിന്ദു ഫാസിസ്റ്റ് ചിന്തയാണോ താങ്കൾക്കും ഉള്ളത്?

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതയ്ക്ക് വിധേയമാകുന്ന ഇതരസമുദായങ്ങളിലെ കുട്ടികളെ കാണാതെ സ്വന്തം സമുദായത്തെ മാത്രം ഉദ്ധരിക്കുന്നത് താങ്കളെപ്പോലെ ഉന്നതമായ മതേതര മൂല്യങ്ങൾ സൂക്ഷിക്കുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു പൊതുജന സേവികയ്കക്ക് ചേർന്നതല്ല. സ്വന്തം സമുദായത്തെ നന്നാക്കണമെന്ന ചിന്തയ്കക്ക് വീണ്ടും അഭിനന്ദനങ്ങൾ. പക്ഷേ ഹിന്ദുക്കളെ മാത്രം 'നന്നാക്കാതെ' മറ്റു മതക്കാരെക്കൂടി നന്നാക്കണമെന്ന് അഭ്യർത്ഥിച്ച് നിർത്തുന്നു. അതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയോടെ