കണ്ണൂർ: പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ ചുവട് പിടിച്ച് കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ സജീവമാക്കുന്നുവെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുറത്ത് വരുന്നുണ്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ വചസ്പതി. കണ്ണൂർ ജില്ലയിൽ അശാന്തി വരുത്താൻ ഒരു വിഭാഗം ബോധപൂർവ്വം ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് ഇരിട്ടി നഗരത്തിൽ കഴിഞ്ഞ ദിവസം എസ് ഡി.പി.ഐ പ്രതിഷേധ പ്രകടനങ്ങളിൽ നടത്തിയ മുദ്രാവാക്യങ്ങൾ. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ആർഎസ്എസ് നേതാക്കളെ ഉന്നമിട്ട് തങ്ങളുണ്ടെന്ന് പരസ്യമായി പറഞ്ഞ് കൊണ്ടായിരുന്നു പ്രകടനമെന്നും സന്ദീപ് പറഞ്ഞു.

ആർഎസ്എസ് വിഭാഗ് കാര്യകാരി സദസ്യൻ കെ. സജീവന്റെ വീട്ടിൽ സ്ഫോടനം നടന്നുവെന്ന് പ്രചരിപ്പിച്ച് ക്രമസമാധന പ്രശ്നമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് സ്ഫോടനമുണ്ടായിയിട്ടില്ലെന്ന് ഉറപ്പിച്ചതാണ്. എന്നാൽ ഇരിട്ടി ഭാഗങ്ങളിൽ പരസ്യമായ വ്യാജപ്രചാരണമഴിച്ച് വിട്ടു. ഇതിന്റെയെല്ലാം പിന്നിൽ സിപിഎം ഒത്താശയുണ്ട്. കാരണം കഴിഞ്ഞ  ദിവസം നടത്തിയ എസ്ഡിപിഐയുടെ പ്രകടനത്തിൽ സിപിഎമ്മിന്റ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. സിപിഎം, സിഐടിയു സജീവ പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. തങ്ങളുടെ പ്രവർത്തകർ എന്തുകൊണ്ടാണ് ഒരു മതഭീകരവാദ പ്രസ്ഥാനത്തിന്റെ പ്രകടനത്തിൽ പങ്കെടുത്തതെന്നതിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം നേതൃത്വത്തിന് ബാധ്യതയുണ്ട്.

നേരത്തെ പകൽ ഡിവൈഎഫ്ഐ രാത്രി എസ്ഡിപിഐ എന്നുമായിരുന്നെങ്കിൽ ഇന്ന് സമ്പൂർണ്ണമായി സംഘടനയെ ഹൈജാക്ക് ചെയ്തിരിക്കുന്നു. കണ്ണൂർ ജില്ലയിൽ നിന്നാണ് ഐഎസ് ഉൾപ്പടെയുള്ള സംഘടനകളിലേക്ക് ഏറ്റവും കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്തിരിക്കുന്ത്. ഇത്ഏതെങ്കിലും ഒരു പാർട്ടിക്കെതിരായ നീക്കമല്ല. ഭാവിയിൽ ഭാരതതത്തിൽ അത്യന്തം ഭീകരമായ സാഹചചര്യമുണ്ടാക്കുന്ന നീക്കമാണിത്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നീക്കത്തിൽ നിന്ന് സിപിഎം പിൻവാങ്ങണം.

തലശ്ശേരി ഫസൽ കേസ് അന്വേഷിച്ച ഡിവൈഎസ്‌പി കെ. രാധാകൃഷ്ണന്റെ കദനകഥ ഏറ്റവും ലജ്ജാകരമാണ്. സിപിഎം തിട്ടൂരത്തിനനുസരിച്ച് പ്രവർത്തിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ കുറ്റം. നിയമ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയാണ് രാധാകൃഷണനെ സസ്പെന്റെ ചെയ്തതും പെൻഷൻ പോലും തടഞ്ഞ് വെച്ചതും. മുഖ്യമന്ത്രിയെ കണ്ട് കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് നേരിട്ട് പരാതി പറഞ്ഞപ്പോൾ പിണറായി പ്രതികരിച്ചത് എന്നാൽ പിന്നെ അങ്ങനെയായിക്കോട്ടെയെന്നാണ്. മനസാക്ഷിയുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല സംസ്ഥാന സർക്കാർ നിലപാട്. നിയമം നൽകുന്ന പരിരക്ഷ നിരാകരിച്ച് കൊണ്ടാണ് പെൻഷൻ നിഷേധിച്ചത്. ഇത് ഫാസിസമല്ലാതെ മറ്റെന്താണെന്ന് പിണറായി വ്യക്തമാക്കണം. കെ. രാധാകൃഷ്ണന് ഏല്ലാവിധ സഹായങ്ങളും ബജെപി ഉറപ്പ് വരുത്തും.

ഹലാൽ ഭക്ഷണം നല്ലതാണെന്ന് മുഖ്യമന്ത്രിയെന്തിനാണ് പറയുന്നതെന്നറിയില്ല. സിപിഎം ഭരണം നല്ലതാണെന്ന് പറയുന്നതിന് പകരം ഹലാൽ ഭരണം എന്ന് പറഞ്ഞാൽ മതിയോ. സിപിഎം എപ്പോഴാണ് ഹലാൽ ഹോട്ടലിന്റെ ഏജന്റായി മാറിയത്. ഇനി ഹലാൽ ബോർഡില്ലാത്തത് മോശമാണെന്നാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയെ കണ്ട് കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് നേരിട്ട് പരാതി പറഞ്ഞപ്പോൾ അങ്ങനെയാകട്ടെയെന്നാണ് പറഞ്ഞത്. സന്ദീപ വചസ്പതി പറഞ്ഞു.