മലപ്പുറം: ശങ്കു ടി ദാസിന്റെ അപകടം ദുരൂഹമാണോ എന്ന ചർച്ചകൾ ഉയരുന്നതിനിടെയാണ് ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളെ കടന്നാക്രമിച്ച് സന്ദീപ് വാചസ്പതി പോസ്റ്റുമായി എത്തിയത്. ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക-എന്നാണ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്.

ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്‌ക്രീനിൽ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക എന്നതാണ് പോസ്റ്റ്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. എന്നാൽ പുറത്തു വന്ന സിസിടിവിയിൽ നിറയുന്നത് ദുരൂഹത മാത്രമാണ്. ഉടൻ അന്വേഷണം നടന്നാലേ സത്യം പുറത്തു വരൂ. അതിന് വേണ്ടിയാണ് ഏറെ ശത്രുക്കളുള്ള ശങ്കുവിന്റെ അപകടത്തിൽ ഉയരുന്ന വാദങ്ങൾ വാർത്തയാകുന്നത്. അതിലേക്കാണ് ദുരൂഹത തിയറി ബിജെപി നേതാവ് തന്നെ ആരോപിക്കുന്നത്.

എന്നാൽ സന്ദീപ് വാചസ്പതി പങ്കുവച്ച വീഡിയോ കണ്ട ശേഷം ആ പോസ്റ്റിന് താഴെ എത്തുന്ന പോസ്റ്റുകളും ദുരൂഹതയാണ് ചർച്ചയാക്കുന്നത്. വലിയ വിമർശനമാണ് അപകടവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിനെതിരെ ഉയരുന്നത്. എന്തിനാണ് ബിജെപി നേതാക്കൾ തന്നെ അട്ടിമറിക്ക് ശ്രമിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. ശങ്കു ടി ദാസിന്റെ അപകടം അന്വേഷിക്കണമെന്ന ആവശ്യമാണ് കമന്റുകളിൽ നിറയുന്നത്. മറുനാടനേയും സന്ദീപ് വാചസ്പതി കളിയാക്കിയിരുന്നു. പിന്നീട് പോസ്റ്റിലെ ഈ വാചകങ്ങൾ എഡിറ്റു ചെയ്തു. ജന്മഭൂമി അടക്കം അപകട കാരണം അജ്ഞാതമെന്ന് വാർത്ത നൽകിയ സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന.

വിഷ്ണു എന്നയാൾ ഇട്ട ഫെയ്‌സ് ബുക്ക് കമന്റ് ഇങ്ങനെ

നിങ്ങളൊക്കെ ആരെയാ ഈ വെളുപ്പിക്കുന്നത്? ഈ വീഡിയോയിൽ എന്ത് വ്യക്തത ഉണ്ടെന്നാണ് നിങ്ങൾ പറയുന്നത് ? കൃത്യമായ അട്ടിമറി ഉണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് ബോധ്യമുണ്ടോ? ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുവാൻ എന്തെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടാകും എന്ന് ആരും സംശയിക്കരുത്, അല്ലെങ്കിൽ അപകടമുണ്ടാക്കുന്ന തരത്തിൽ എന്തെങ്കിലും അവിടെ സംഭവിച്ചു എന്ന് ആരും കരുതരുത്, ആര് പേടിച്ചു? നിങ്ങളോ? ഒരു കാര്യം പറഞ്ഞേക്കാം. ഏതു നേതാവ് ആണെങ്കിലും ശെരി ഇതുമായിട്ട് ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ്. പഞ്ചായത്ത് തലത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളുകളെ കണ്ടെത്തി ജനങ്ങളിലേക്ക് ഇറക്കണം. എന്തിനും ഏതിനും ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിട്ടു കാര്യമില്ല. ഇലക്ഷൻ വരുമ്പോൾ മാത്രം അല്ല പ്രവർത്തനം വേണ്ടത്.

ലോക ഉഡായിപ്പുകൾ ആയ കമ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും ഇത്രയും വൃത്തികെട്ട ഭരണം തുടർച്ചയായി നടത്തിയിട്ടും ആ ഭരണം മാറ്റാൻ ഉള്ള എന്ത് പ്രവർത്തനം ആണ് പാർട്ടി അടിത്തട്ടിൽ നടത്തിയിട്ടുള്ളത്? വഴിയോരങ്ങളിൽ വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്നത് വികസനമാണ്, അത് ചെയ്യാമല്ലോ, ഒരു പ്രദേശത്ത് രാഷ്ട്രീയപരമായി സന്നദ്ധപ്രവർത്തനം നടത്താൻ കഴിയുന്ന എത്രപേരുണ്ട്? ഉദാഹരണം ഒരു പ്രദേശത്തു താമസിക്കുന്ന വയസ്സായ സ്ത്രീ ഒരു അമ്മ അവർക്ക് അനാരോഗ്യം കൊണ്ട് മരുന്ന് പോലും വാങ്ങാൻ പോകാൻ പറ്റുന്നില്ല അത്തരം ആളുകളെ കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ എത്ര പ്രവർത്തകർ ഉണ്ട് ഇവിടെ? വെള്ളയും വെള്ളയും ഇട്ടു ഇലക്ഷൻ വരുമ്പോൾ മാത്രം ഇലക്ഷൻ ബൂത്തുകളിൽ നിൽക്കുന്ന കുറെ എണ്ണത്തെ ആണ് നിങ്ങൾ വളർത്തി എടുക്കുന്നത്. അതിനർത്ഥം മറ്റേ അവന്മാർ ഇതൊക്കെ ചെയ്യുന്നു എന്നല്ല. അവന്മാർ കള്ളം പ്രചരിപ്പിക്കാൻ തൊഴിൽ ചെയ്യുന്നുണ്ട് നിങ്ങൾ അത് ചെയ്യണ്ട.

ഇതിനകത്തു മാത്രം ഒതുങ്ങാതെ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങു. പിന്നെ ശങ്കു ടി ദാസന് അപകടം സംഭവിച്ചത് അട്ടിമറി തന്നെയാണ്. ഇവിടെയുള്ള തീവ്രവാദ പ്രവർത്തനം തടയണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഉത്തരേന്ത്യയിൽ ബിജെപി പ്രവർത്തിക്കുന്നതുപോലെ നിങ്ങൾ ഇവിടെ പ്രവർത്തിക്കണം. ഫേസ്‌ബുക്കിൽ പോസ്റ്റ് കാണാൻ താൽപ്പര്യം ഇല്ല. ഒന്നാമത്തെ ബിഗ് ബോസ് എന്ന കോമാളിത്തരം കണ്ടു അതിലെ വേട്ടാവളിയൻ മാർക്ക് ആർമി ഉണ്ടാക്കി യുദ്ധം ചെയ്യുന്നവരാണ് സോഷ്യൽ മീഡിയയിൽ . അവന്മാർക്ക് കാര്യങ്ങൾ മനസിലാകണം എങ്കിൽ താഴെത്തട്ടിൽ പ്രവർത്തനങ്ങൾ നടക്കണം . അല്ലാതെ ഫേസ് ബുക്കിൽ കിട്ടുന്ന 2k ലൈക്ക് അല്ല ജനം . എന്തും ഏതും പറയുബോ കയ്യടിക്കാൻ ഞങ്ങൾ അന്തം കമ്മികൾ അല്ല. കേന്ദ്ര സർക്കാർ മാക്‌സിമം പ്രവർത്തനം അവിടെ നടത്തുന്നുണ്ട് ഇനി നിങ്ങൾ ഇവിടെ ചെയ്യാൻ നോക്ക്. എന്നിട്ട് എല്ലാ ഉടായിപ്പുകളും പുറത്തു കൊണ്ട് വാരാൻ നോക്ക് . പിന്നെ അപകടങ്ങൾ കണ്ടു പേടിച്ചു അഭിപ്രായം പറയാതെ ഇരിക്കാൻ ഞങ്ങൾ അന്തങ്ങളോ , സാംസ്‌കാരിക നായകളോ, മാധ്യമ മാമകളോ അല്ലാ.

സുനിൽ പികെഡിയുടെ കമന്റ് ചുവടെ

കെജെപിയുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൽ മനംമടുത്തുയിരിക്കുന്ന ലക്ഷകണക്കിന് പ്രവർത്തകർ ഉണ്ട് നാട്ടിൽ അവർക്ക് ഒരുപാട് സംശയങ്ങളും ഉണ്ട് ????

വേണുഗോപാലൻ ചാത്തൂർ ഇട്ട കമന്റ് ഇങ്ങനെ

ഈ വിഡിയോയിൽ യാതൊന്നും വ്യക്തമല്ല. കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് എന്തിനാണാവോ നേതാവ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്? പിന്നെ സ്വയം സേവകരുടെ അപകടമരണങ്ങൾ കോകില മുതൽ തുടങ്ങിയത് ആണ്. ഇതിൽ ഒരു അന്വേഷണം എങ്കിലും പ്രഖ്യാപിക്കാൻ ഉള്ള ആർജവം കാണിക്കണം.

സനിൽ ബാലചന്ദ്രൻ പറയുന്നത്

വളവും, തിരിവും ഇല്ലാത്ത stright റോഡിൽ ആണ് അപകടം നടന്നിരിക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ..... അതുകൊണ്ട് തന്നെയാവണം ആളുകൾക്ക് സംശയം വരുവാനുള്ള കാരണവും....അതിവേഗത്തിൽ ഓപ്പോസിറ്റ് പോകുന്ന ജീപ്പ് പോലുള്ള വാഹനം കടന്ന് പോകുന്നതും, അദ്ദേഹം തെറിച്ചു വീഴുന്നതും ഒരുമിച്ചാണ് അതേകുറിച്ചും സംശയം ഉണ്ടാവാം ....

രജി ബാസ്‌കർ വിശദീകരിക്കുന്നത്

ഏതായാലും ഒരു കാരൃം ഉറപ്പ് ആണ്.... താഴെ തട്ടിൽ പ്രവർത്തനം നടത്തുന്ന സാധാരണക്കാരയ സംഘപരിവാർ പ്രവർത്തകർ... സ്വയം സൂക്ഷിച്ചും കണ്ടും ജീവിക്കുക...... അല്ലാത്ത പക്ഷം.. ഉണ്ടാകാൻ സാധ്യതയുള്ള കഷ്ടനഷ്ടങ്ങൾക്കോ ജീവഹാനിക്കോ....! നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ പിന്തുണയോ സഹായസഹകരണമോ... പ്രതിക്ഷക്കരുത്..... നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം റിസ്‌ക്കിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം അനുവദിച്ചു തന്നിരിക്കുന്നു....
എന്ന് ..കേ.ജെ.പി...വിശാലഹൃദയ നേതൃത്വം....??

ജഗദീഷ് പിപി

ഇത് ഒരു രണ്ട് വരി റോഡ് അല്ലെ?
ശങ്കു വരുന്നത് ശങ്കുവിന്റെ സൈടിൽ കൂടിയാണ് എന്നാണ് ഇതിൽ കാണുന്നത് റോഡിന്റെ നടുക്കുള്ള വെള്ളവരകടന്ന് എതിർദിശയിൽ നിന്ന് വന്ന വണ്ടി ഇടിക്കുന്നതായി എനിക്ക് മാത്രമാണോ തോന്നിയത്?
കേരളത്തിൽ മതേതരത്വം പൂത്തുലഞ്ഞ് നിൽക്കുന്നതു കൊണ്ട് പാവം അണികൾക്ക് ഇങ്ങനെയൊക്കെ തോന്നും