- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം ഇനി പി ജയരാജൻ നിർവഹിക്കും'; ഖാദി ബോർഡ് വൈസ് ചെയർമാനെ പരിഹസിച്ചു സന്ദീപ് വാര്യർ
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാനായി സി പി എം നേതാവ് പി ജയരാജൻ ചുമതലയേറ്റതിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.'ഗാന്ധിയൻ മൂല്യങ്ങളുടെയും അഹിംസയുടെയും സഹിഷ്ണുതയുടെയും പ്രതീകമായ ഖാദി പ്രചരിപ്പിക്കാനുള്ള ദൗത്യം കേരളത്തിൽ ഇനി പി ജയരാജൻ നിർവഹിക്കും. എന്തുകൊണ്ടും മികച്ച ഒരു ഇത്.'-എന്നാണ് ജയരാജന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
കണ്ണൂർ ഗാന്ധി എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.പി ജയരാജൻ ഇന്ന് രാവിലെയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ വേണ്ടിയായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പി. ജയരാജൻ മാറിയത്. എം വി ജയരാജനെ പകരം ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്
Next Story