തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ സാളഗ്രാം ആശ്രമം രജിസ്റ്റർ ചെയ്തത് ഹോം സ്‌റ്റേയാണെന്ന വാദത്തിന് പുതിയ ചൂടുപകർന്ന് ശബരിനാഥ് എംഎൽഎയും. ശബരിനാഥിന്റെ പോസ്റ്റ് അതിവേഗം വൈറലാവുകയാണ്.

ശബരിനാഥിന്റെ പോസ്റ്റ് ഇങ്ങനെ

സ്വാമി സന്ദീപാനഗിരിയെ വലിയ പരിചയമില്ല, എന്നാലും അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായികരിക്കാൻ കഴിയുന്നതല്ല.ആശയത്തെ അക്രമം കൊണ്ടല്ല,മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം.

ഇതൊക്ക പറയുമ്പോഴും, ഞാൻ ഇപ്പോൾ പോസ്റ്റ് ഇടുന്നത് വെറുതെ ഒന്ന് ഗൂഗിൾ ചെയ്തതിനു ശേഷമാണ്. സ്വാമിയുടെ ആശ്രമത്തിൽ ടൂറിസം വകുപ്പ് ഗോൾഡ് റേറ്റിങ് നൽകിയ ഹോം സ്റ്റേ സൗകര്യമുണ്ടെന്നു ഗൂഗിൾ പറയുന്നു. ഒന്നുകൂടെ ഗൂഗിളിൽ പരതിയപ്പോൾ Makemytrip, Goibibo,Justdial തുടങ്ങിയ വാണിജ്യ വെബ്‌സൈറ്റുകളിൽ ഹോട്ടൽ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കിൽ നമുക്ക് റൂം ബുക്ക് ചെയ്യാം.

എന്തായാലും ഒരു സന്തോഷമുള്ളത്, അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കിൽ സിറ്റിയിൽ നിന്ന് 10 km അകലെയുള്ള കുണ്ടമൺകടവിൽ ഓൺലൈൻ ബുക്ക് ചെയ്തു പോയാൽ മതി; സ്വിമ്മിങ് പൂളും ഉണ്ട്!