- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവി ഇടിവെട്ടി നശിച്ചു; നന്നാക്കാൻ കൊടുത്തെങ്കിലും തിരിച്ചു വാങ്ങാത്തത് 50,000 രൂപ വേണമെന്നതിനാൽ; സെക്യൂരിറ്റിക്കാരൻ പിണങ്ങി പോയത് മോട്ടോർ സ്വിച്ച് ഓൺ ചെയ്യുന്നതിനെച്ചൊല്ലി ശകാരിച്ചപ്പോൾ; അക്രമം നടത്തിയത് വാച്ച് മാൻ ഇല്ലെന്ന് അറിയാവുന്നവരെന്നും വിശദീകരിച്ച് സന്ദീപാനന്ദ ഗിരി; സാളഗ്രാമത്തിന് ചുറ്റമുള്ള എല്ലാ സിസിടിവിയും അരിച്ചുപെറുക്കി അന്വേഷണം; തുമ്പുണ്ടാക്കാൻ പെടാപാടുപെട്ട് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാലഗ്രാമം ആശ്രമത്തിൽ നടന്ന അക്രമത്തിൽ വ്യക്തമായ തെളിവ് ലഭിക്കാതെ അന്വേഷണ സംഘം വലയുന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അക്രമികൾ ആശ്രമത്തിൽ അതിക്രമിച്ച് കയറി രണ്ട് കാറുകൾ അഗ്‌നിക്കിരയാക്കിയത്. ആശ്രമത്തിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു. അടുത്തിടെ സി.സി ടിവി ഇടിവെട്ടി നശിച്ചതാണെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത മുൻ സെക്യൂരിറ്റിക്കാരൻ മോഹനന് സംഭവവുമായി പങ്കില്ലെന്നാണ് സൂചന. സംശയത്തിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യൽ. സിസിടിവി ഇല്ലാത്തതുകൊണ്ടാണ് കുറ്റവാളിയെ കണ്ടെത്താൻ കഴിയാത്തത്. അതുകൊണ്ട് തന്നെ സിസിടിവി ഇല്ലെന്ന് അറിയാവുന്നവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇടിവെട്ടി നശിച്ചതിനെ തുടർന്ന് ശരിയാക്കാൻ കൊടുത്തിരിക്കുകയാണെന്നും നന്നാക്കി വാങ്ങാൻ 50,000 രൂപയോളം വേണമായിരുന്നുവെന്നും സ്വാമി പറയുന്നു. കൈയിൽ കാശില്ലാത്തതിനാൽ മടക്കി വാങ്ങിയില്ലെന്നാണ് സ്വാ
തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺകടവ് സാലഗ്രാമം ആശ്രമത്തിൽ നടന്ന അക്രമത്തിൽ വ്യക്തമായ തെളിവ് ലഭിക്കാതെ അന്വേഷണ സംഘം വലയുന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അക്രമികൾ ആശ്രമത്തിൽ അതിക്രമിച്ച് കയറി രണ്ട് കാറുകൾ അഗ്‌നിക്കിരയാക്കിയത്. ആശ്രമത്തിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു. അടുത്തിടെ സി.സി ടിവി ഇടിവെട്ടി നശിച്ചതാണെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത മുൻ സെക്യൂരിറ്റിക്കാരൻ മോഹനന് സംഭവവുമായി പങ്കില്ലെന്നാണ് സൂചന. സംശയത്തിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യൽ.
സിസിടിവി ഇല്ലാത്തതുകൊണ്ടാണ് കുറ്റവാളിയെ കണ്ടെത്താൻ കഴിയാത്തത്. അതുകൊണ്ട് തന്നെ സിസിടിവി ഇല്ലെന്ന് അറിയാവുന്നവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഇടിവെട്ടി നശിച്ചതിനെ തുടർന്ന് ശരിയാക്കാൻ കൊടുത്തിരിക്കുകയാണെന്നും നന്നാക്കി വാങ്ങാൻ 50,000 രൂപയോളം വേണമായിരുന്നുവെന്നും സ്വാമി പറയുന്നു. കൈയിൽ കാശില്ലാത്തതിനാൽ മടക്കി വാങ്ങിയില്ലെന്നാണ് സ്വാമി പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച മോട്ടോർ സ്വിച്ച് ഓൺ ചെയ്യാത്തതിന് ശകാരിച്ചതിനാൽ വെള്ളിയാഴ്ച വൈകിട്ടെത്തി ഇനി വരുന്നില്ലെന്ന് പറഞ്ഞ് പോയെന്നും. ആരോടെങ്കിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ടാവണം. വാച്ച് മാൻ ഇല്ലെന്ന് അക്രമികൾക്ക് അറിയാമായിരുന്നു എന്ന് സംശയിക്കുന്നുവെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.
എന്നാൽ ആശ്രമത്തിനു സമീപമുള്ള കുണ്ടമൺഭാഗം ദേവീക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യത്തിൽ അക്രമദിവസം പുലർച്ചെ 2.45ന് ഒരാൾ ഓടിപ്പോകുന്ന ദൃശ്യമുണ്ട്. സമീപവാസിയായ 18കാരനാണ് ഇയാൾ. തീ കണ്ട് ഓടിപ്പോവുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. തീപിടിത്തമറിഞ്ഞെത്തിയ ഫയർഫോഴ്‌സിനു വഴികാട്ടാൻ ഇയാൾ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഈ പ്രതീക്ഷയും അടഞ്ഞു. ആശ്രമത്തിന്റെ പത്തു കിലോമീറ്റർ ചുറ്റവളിലുള്ള സി.സി..ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ആശ്രമത്തിലെ മുൻ സുരക്ഷാ ജീവനക്കാരൻ മോഹനനെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. രണ്ടു ദിവസംമുൻപ് ആശ്രമത്തിലെ ജോലി അവസാനിപ്പിച്ച മോഹനന് സന്ദാപാനന്ദഗീരിയോട് വ്യക്തിവൈരാഗ്യമുണ്ടോ എന്നാണ് പൊലീസ് പരിശോധിച്ചത്.
രണ്ടു സിഐ മാരും രണ്ട് എസ്‌ഐ മാരേയും കൂടി ഉൾപ്പെടുത്തി അന്വേഷണം സംഘം വിപുലപ്പെടുത്തി. പത്തു കിലോമീറ്റർ ചുറ്റളവിൽ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇടവഴികളുടെ ഉൾപ്പടെ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. നാല്‌തോളം സി.സി.ടി.വികളാണ് ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.ഇന്ന് വൈകിട്ടോടേ പരിശോധന പൂർത്തിയാകും. പെട്രോൾ ഒഴിച്ചാണ് കാറുകളും സ്‌കൂട്ടുറും കത്തിച്ചതെന്ന് ഫോറൻസിക് പരിശോധനിയിൽ വ്യക്തമായിട്ടുണ്ട് .എന്നാൽ വിരളടയാളങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല. പെട്രോൾ കൊണ്ടു വന്ന കന്നാസോ കുപ്പിയോ ഒന്നും സമീപത്ത് ഉപേക്ഷിച്ചിട്ടുമില്ല. ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദീപാനന്ദ ഗിരി തന്നെ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് പ്രതിയേ കണ്ടെത്തുക പൊലീസിന് അനിവാര്യമാണ്. സർക്കാരും ഗൗരവത്തോടെയാണ് അന്വേഷണത്തെ കാണുന്നത്.
കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് സന്ദീപാനന്ദ ഗിരി. ചിന്മയാ യുവകേന്ദ്രത്തിന്റെ പ്രവർത്തകനായിരുന്നു. പിന്നീട് ഗിരി സന്ന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരം കുണ്ടമൺകടവിൽ ആശ്രമം സ്ഥാപിച്ചു. ഭവിഷ്യ എന്ന സ്‌കൂളും ആശ്രമത്തോടനുബന്ധിച്ചുണ്ട്. സ്‌കൂൾ ഒഫ് ഭഗവദ്ഗീത സ്ഥാപകനാണ്. ധർമ്മശാസ്ത്രം, സതാനതധർമ്മം, ഭഗവദ്ഗീത, ഭാഗവതം, മഹാഭാരതം എന്നിവയിൽ അഗാധപാണ്ഡിത്യം. പത്ത്ദിവസം കൊണ്ട് ഭഗവദ്ഗീത വ്യാഖ്യാനിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ആത്മീയ വ്യാപാരത്തെയും ആൾദൈവങ്ങളെയും ഹിന്ദുമതദർശനങ്ങൾ മുൻനിറുത്തി എതിർത്തു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് തന്ത്രശാസ്ത്രപ്രകാരം തെളിയിക്കാൻ സന്ദീപാനന്ദഗിരി വെല്ലുവിളിച്ചിരുന്നു. നിപ്പ പടർന്നുപിടിച്ചപ്പോൾ, കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തുന്നവരെ കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നുവെന്ന് ആൾദൈവങ്ങളെ പരിഹസിച്ചിരുന്നു.
കാശ്മീരിൽ പിഞ്ചുബാലിക കൊല്ലപ്പെട്ടപ്പോൾ, ഈശ്വരൻ ദേവാലയങ്ങൾക്ക് അകത്തല്ലെന്നതിന് വേറെ തെളിവു വേണോ എന്നായിരുന്നു പരാമർശം. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാറിനെ, മഹാഭാരതകാലത്ത് ഇന്റർനെറ്റുണ്ടായിരുന്നെന്ന പരാമർശത്തിന്റെ പേരിൽ കളിയാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ നിരവധി ആക്രമണങ്ങൾക്ക് വിധേയനായി. ഇടതുപക്ഷ രാഷ്ട്രീയത്തിനേ മതങ്ങളെ ശുദ്ധീകരിക്കാനാവൂ എന്ന് സിപിഎം വേദിയിൽ സന്ദീപാനന്ദഗിരി പറഞ്ഞിട്ടുണ്ട്. പഠനകാലത്ത് എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ പ്രവർത്തകനായിരുന്നു. പൂർവ്വാശ്രമത്തിലെ പേര് തുളസീദാസ് എന്നാണ്.