- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂക്ക മോഡ്രിച്ചിന്റെ നാട്ടിൽ കാൽപന്തു തട്ടാൻ സന്ദേശ് ജിങ്കാൻ; ക്രൊയേഷ്യൻ ക്ലബുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവച്ച് താരം; ക്രൊയേഷ്യൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളറെന്ന നേട്ടത്തിലേക്ക് ജിങ്കൻ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോളർ സന്ദേശ് ജിങ്കൻ ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്.എൻ.കെ സിബെനികിൽ കരാർ ഒപ്പുവെച്ചു. ജിങ്കൻ ക്ലബുമായി രണ്ടു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഈ ആഴ്ച തന്നെ ജിങ്കൻ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും. സിബെനിക് കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
യൂറോപ്യൻ സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ഈ നീക്കത്തിലൂടെ എന്ന് ജിങ്കൻ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ക്രൊയേഷ്യൻ ലീഗിൽ കളിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സന്ദേശ് ജിങ്കാൻ വെളിപ്പെടുത്തി. ജിങ്കന് എല്ലാവിധ ആശംസകളും നേരുന്നതായി അദേഹത്തിന്റെ മുൻക്ലബ് എടികെ മോഹൻ ബഗാൻ പ്രതികരിച്ചു.
കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ചൂടിയ എടികെ മോഹൻ ബഗാനിൽ നിന്നാണ് സന്ദേശ് ജിങ്കാൻ എച്ച്.എൻ.കെ സിബെനിക്കിൽ ചേർന്നത്. മുൻകാല പ്രകടനങ്ങൾ വിലയിരുത്തിയാണ് ജിങ്കാനെ ടീമിലെടുത്തത്. അദ്ദേഹത്തിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി എച്ച.എൻ.കെ സിബെനിക്ക് സിഇഒ ഫ്രാൻസിസ്‌കോ കർഡോണ പറഞ്ഞു.
ജിങ്കാന്റെ കഴിവും നേതൃപാടവവും ടീമിലെ പ്രധാന താരങ്ങളിലൊരാളാക്കി അദേഹത്തെ മാറ്റും എന്നാണ് പ്രതീക്ഷയെന്ന് എച്എൻകെ സിബെനിക് സിഇഒ ഫ്രാൻസിസ്‌കോ കാർഡോനയുടെ വാക്കുകൾ. ക്രൊയേഷ്യയിലുള്ള താരം ക്ലബിന്റെ കഴിഞ്ഞ മത്സരം നേരിൽ വീക്ഷിച്ചിരുന്നു. ഇന്ത്യൻ ഫുട്‌ബോളർ ഓഫ് ദ് ഇയർ പുരസ്‌കാരം കഴിഞ്ഞ മാസം നേടിയിരുന്നു സന്ദേശ് ജിങ്കൻ.
ക്രൊയേഷ്യൻ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർ എന്ന നേട്ടത്തിനാണ് ജിങ്കൻ ഒരുങ്ങുന്നത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടീമുകളുടെ പ്രതിരോധ കുന്തമുനായായിരുന്നു താരം. ബ്ലാസ്റ്റേഴ്സിനൊപ്പം രണ്ട് തവണ റണ്ണേഴ്സപ്പായിരുന്നു. ആറ് വർഷത്തെ ബ്ലാസ്റ്റേഴ്സ് കരിയറിന് ശേഷം 2020ലാണ് താരം എടികെ മോഹൻ ബഗാനിലെത്തിയത്.
സ്പോർട്സ് ഡെസ്ക്