- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൊയേഷ്യൻ ക്ലബ്ബിൽ ചേർന്ന് മൂന്നാം ദിനത്തിൽ പരിക്ക്; സന്ദേശ് ജിംഗാന്റെ അരങ്ങേറ്റം വൈകും; പരിക്ക് ഗുരുതരമല്ലെന്ന് കോച്ച് മാരിയോ റോസാസ്
സാഗ്രെബ് (ക്രൊയേഷ്യ): പരിശീലനത്തിനിടെ പരിക്കേറ്റതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരവും ഇന്ത്യൻ ഡിഫൻഡറുമായ സന്ദേശ് ജിംഗാന്റെ ക്രൊയേഷ്യൻ ക്ലബ്ബിലെ അരങ്ങേറ്റം വൈകും. എച്ച്എൻകെ സിബെനിക്കിലേക്കുള്ള ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി ടീമിന്റെ ഭാഗമായതിന്റെ മൂന്നാം ദിവസം തന്നെ ജിംഗാന് പരിക്കേറ്റു.
ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷനിൽ റിജെക്ക എഫ്.സിക്കെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് താരത്തിന് പരിക്കേൽക്കുന്നത്. ജിംഗാന് പരിക്കേറ്റ കാര്യം കോച്ച് മാരിയോ റോസാസാണ് അറിയിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് ജിംഗാൻ ക്രൊയേഷ്യയിലെത്തിയത്. പിന്നാലെ താരത്തിന്റെ രജിസ്‌ട്രേഷൻ, വർക്ക് പെർമിറ്റ് തുടങ്ങിയ കാര്യങ്ങൾ ശരിയാക്കാൻ സമയമെടുത്തിരുന്നു. ഇതിനു പിന്നാലെ ടീമിനൊപ്പം പരിശീലനം ആരംഭിച്ചതിനു പിന്നാലെയാണ് പരിക്ക്. നിലവിൽ 2022 വരെയാണ് താരത്തിന്റെ കരാർ.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് എടികെ മോഹൻ ബഗാനിൽ നിന്നാണ് താരം എച്ച്എൻകെ സിബെനിക്കിലേക്ക് പോയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഡിഫൻഡറായിരുന്നു ജിംഗാൻ. എടികെയുമായി നാലു വർഷത്തെ കരാർ ബാക്കിയുള്ളപ്പോഴാണ് ജിംഗാൻ കൊൽക്കത്ത വിട്ടത്.
സ്പോർട്സ് ഡെസ്ക്