കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് എറണാകുളം സ്വദേശിനി സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ഡിവൈഎഫ്ഐ നേതാവടക്കം ഏഴുപേർ പിടിയിലായ വാർത്ത് മണിക്കൂറുകൾക്ക് മുമ്പാണ് സോഷ്യൽ മീഡിയയിൽ അടക്കം പരന്നത്. സ്വദേശിനി സാന്ദ്രാ തോമസിന്റെ പരാതിപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എറണാകുളം സ്വദേശികളായ നിയാസ്, കമാലുദ്ദീൻ, അജയൻ, ഫൈസൽ, വിൻസെന്റ്, സിദ്ദിഖ്, തൃപ്രയാർ ജോഷി എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കറുകപ്പിള്ളി സ്വദേശിയായ കമാലുദ്ദീനും എറണാകുളത്ത് ചെറുകിട വ്യവസായം നടത്തിയിരുന്ന സാന്ദ്രാ തോമസും തമ്മിൽ നടത്തിയ വസ്തുക്കച്ചവടത്തിന്റെ പേരിലാണ് ഭീഷണിയും പണം തട്ടലും നടന്നത്.

ഈ വാർത്ത നവമാദ്ധ്യമങ്ങളിൽ ഉൾപെടെ പടർന്നു പിടിച്ചപ്പോൾ പണി കിട്ടിയത് സിനിമാ നിർമ്മാദാവും അഭിനയത്രിയുമായ സാന്ദ്രാ തോമസിനാണ്. എറണാകുളം സ്വദേശി സാന്ദ്രാ തോമസ് എന്നു മാത്രമാണ് പരാമർശിച്ചത്. ആരാണെന്ന് വാർത്തകളിൽ വ്യക്തമായിരുന്നില്ല. സോഷ്യൽ മീഡിയയും മാദ്ധ്യമങ്ങളും മറ്റും തട്ടിപ്പിനിരയായ സാന്ദ്രാ തോമസ് എന്ന് തെറ്റിദ്ധരിച്ച് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയായ സാന്ദ്രയുടെ ചിത്രം ഉപയോഗിച്ചതാണ് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയത്. ഒടുവിൽ ആ സാന്ദ്രാ തോമസ് ഞാനല്ല എന്ന് ഫേസ്‌ബുക്കില്&്വംഷ; സാന്ദ്രയ്ക്ക് പോസ്റ്റിടേണ്ടി വന്നു.

ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് എറണാകുളം ബ്രോഡ്വേയിൽ ഡ്രൈ ഫ്രൂട്ട്‌സ് ഷോപ്പ് നടത്തുന്ന സാന്ദ്രാ തോമസ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും സാന്ദ്ര പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെന്ന് കണ്ടെത്തിയ ഏഴു പേരെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

ഇവരിൽ കറുകപ്പിള്ളി മസ്ജിദ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും ഉൾപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്റെ പേര് ഉൾപ്പെടെ ഉപയോഗിച്ചാണ് തട്ടിപ്പുകാർ പരാതിക്കാരിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സിപിഐഎം എറണാകുളം ജില്ലാ നേതൃത്വവുമായും തട്ടിപ്പുക്കാർക്ക് ബന്ധമുണ്ടെന്ന് സാന്ദ്രയുടെ പരാതിയിൽ പറയുന്നു.

സാന്ദ്ര തട്ടിപ്പിന് ഇരയായെന്ന് നിരവധി പേർ തെറ്റിദ്ധരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സാന്ദ്ര ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നൽകിയത്. ആ സാന്ദ്രാ തോമസ്സ് ഞാനല്ല. എന്നു മാത്രമായിരുന്നു സാന്ദ്ര തോമസിന്റെ കുറിപ്പ്.