- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടിക്കാറ്റിൽ മുങ്ങി ഗൾഫ് രാജ്യങ്ങൾ; സൗദിയിലെ പൊടിക്കാറ്റ് ഇന്ന് ഒമാനിലെത്തും; വാഹനവുമായി ഇറങ്ങുന്നവർക്ക് ശക്തമായ മുന്നറിയിപ്പ്
മസ്‌ക്കറ്റ്: ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ വലയുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇന്നലെ സൗദിയിൽ ആഞ്ഞടിച്ച ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ജനജീവിതം ദുസ്സഹമായിരുന്നു. ഇന്ന് ഒമാനിലെ പല പ്രദേശങ്ങളിലും പൊടിക്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. പൊടിക്കാറ്റിനെത്തുടർന്ന് വാഹനയാത്ര ദുഷ
മസ്‌ക്കറ്റ്: ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ വലയുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇന്നലെ സൗദിയിൽ ആഞ്ഞടിച്ച ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ജനജീവിതം ദുസ്സഹമായിരുന്നു. ഇന്ന് ഒമാനിലെ പല പ്രദേശങ്ങളിലും പൊടിക്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
പൊടിക്കാറ്റിനെത്തുടർന്ന് വാഹനയാത്ര ദുഷ്‌കരമാകുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റിനെത്തുടർന്ന് പലയിടത്തും റോഡ് യാത്രകൾ ദുഷ്‌കരമാകുമെന്നാണ് ഒമാൻ കാലാവസ്ഥാ നീരീക്ഷണകേന്ദ്രം പറയുന്നത്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതിനാൽ ഡ്രൈവർമാർക്ക് റോഡ് കൃത്യമായി കാണാൻ സാധിക്കില്ല. ദോഫർ, മുസാൻഡം ഗവർണറേറ്റുകളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വ്യാഴാഴ്ച എത്തുന്ന കാറ്റിനെത്തുടർന്ന് സമാനമായ പൊടിക്കാറ്റ് 48 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സൗദി അറേബ്യയിലാണ് കാറ്റ് രൂപം കൊണ്ടത്. പിന്നീട് യുഎഇ, ഖത്തർ എന്നിവിടങ്ങളിലേയ്ക്ക് കാറ്റ് വീശി.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ