കൊച്ചി: സെക്ഷ്വൽ ഹരാസ്‌മെന്റ് എന്നാൽ ലൈംഗിക പീഡനം എന്നല്ല അർത്ഥം. ഒരാളുടെ ജെൻഡറിന്റെ പേരിൽ നടത്തുന്ന എല്ലാ വിവേചനവും സെക്ഷ്വൽ ഹരാസ്‌മെന്റ് ആണ്. ഇത് മനസ്സിലാക്കി ഉത്തമ ബോധ്യത്തോടെയായിരുന്നു മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കർ ഫേസ്‌ബുക്കിൽ കുറിപ്പിച്ചത്. ന്യൂസ് 18 കേരളയിലെ പ്രശ്‌നങ്ങളെ ആരോപണവിധേയമായ സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന് തന്നെ കുറിച്ചു. അത്രയും കരുതലെടുത്ത വ്യക്തിത്വത്തെയാണ് വയോധികാഭാസമെന്ന് വിളിച്ച് സനീഷ് ഇളയിടത്ത് കളിയാക്കിയത്. ഇതിനെ ആരും അനുകൂലിച്ചില്ല. സെക്ഷ്വൽ ഹരാസ്‌മെന്റിന്റെ നിയമാർത്ഥം മനസ്സിലാക്കിയതോടെ ഏവരും സനീഷ് പക്ഷത്ത് നിന്ന് മാറി. പിന്നെ വാളിൽ വിമർശനശരങ്ങളായി. ഒടുവിൽ മാധ്യമ രംഗത്ത് ആരേയും വിമർശിച്ച് നേരെയാക്കുന്ന സനീഷിനും കാര്യബോധ്യപ്പെട്ടു. ഇതോടെ മലയാളത്തിലെ എക്കാലത്തേയും മികച്ച ജേർണലിസ്റ്റിനെ അപമാമിച്ചു കൊണ്ട് ഇട്ട പോസ്റ്റ് സനീഷ് പിൻവലിച്ചു. ഇതുകൊണ്ട് ബിആർപിയുടെ ഖ്യാതി ഇടിഞ്ഞില്ല. മറിച്ച് സനീഷിന് ഇടതുപക്ഷ സൈബർ ലോകത്തിന്റെ പോലും പിന്തുണ നഷ്ടമായി.

ബിആർപിയ്‌ക്കെതിരായ പോസ്റ്റ് പിൻവലിച്ചതിന് പിന്നിൽ ചില ഇടത് ഇടപെടലുമുണ്ട്. ചെയ്തത് തെറ്റായി പോയെന്ന് ഇടതു പക്ഷക്കാരും സനീഷിനോട് പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും പിന്നിൽ സംഘപരിവാറാണെന്ന അജണ്ടയും പൊളിഞ്ഞു. ബിആർപിയെ സംഘപരിവാർ ആക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. ഓഗസ്റ്റ് 12നായിരുന്നു ബിആർപി പ്രസ്തുത പോസ്റ്റിട്ടത്. അന്ന് കേസും വഴക്കുമായി സനീഷ് ഒളിവിലായിരുന്നു. ഇതിനിടെ പ്രോസിക്യൂഷനെ കൂട്ടുപിടിച്ച് കേസിന് ഒരുമാസത്തെ സ്റ്റേ വാങ്ങി. ഇത് കിട്ടിയതോടെയാണ് ബിആർപിയെ കടന്നാക്രമിക്കാനെത്തിയത്. ഇത് കൈവിട്ട കളിയായി. ഇതോടെ ഇനി ആരും പിന്തുണയ്ക്കാനുണ്ടാകില്ലെന്ന് സനീഷിനെ അടുപ്പക്കാരും അറിയിച്ചു. കേസുമായി മുന്നോട്ട് പോകുമെന്ന തീരുമാനമെടുത്ത മാധ്യമ പ്രവർത്തകയ്‌ക്കൊപ്പം നിൽക്കാനും തീരുമാനിച്ചു. ഇതും സനീഷിനെ വെട്ടിലാക്കിയിട്ടുണ്ട്.

വർഷങ്ങൾക്ക് കെ ബി ഗണേശ് കുമാർ വി എസ് അച്ചുതാനന്ദനെതിരെ നടത്തിയ പരാമർശങ്ങൾക്ക് സമാനമാണ് സനീഷിന്റെ കടന്നാക്രമണം എന്നാണ് വിലിയിരുത്തൽ. ഗണേശിനെതിരെ അന്ന് അതിശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഗണേശ് കുമാർ പരസ്യമായി മാപ്പ് പറഞ്ഞ് രക്ഷപെടുകയായിരുന്നു. അത് പോലെ തന്നെ സനീഷിനെതിരേയും ശക്തമായ ജന രോഷമുയരണം. ഇയാൾ മാപ്പ് പറയണം. ഇയാളെ കൊണ്ട് മാപ്പ് പറയിക്കണം. കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകർ ഇക്കാര്യത്തിലുള്ള തങ്ങളുടെ അഭിപ്രായം തുറന്ന് പറയാൻ തയ്യാറാകണമെന്ന് കെഎം ഷാജഹാൻ പറയുന്നു. ന്യൂസ് 18 കേരളയിൽ ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയെ ഷാജഹാൻ നേരിട്ട് സന്ദർശിച്ചിരുന്നു കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവർത്തകയ്ക്ക് നേരെ സനീഷ് ഉപയോഗിച്ച അധിക്ഷേപ വാക്കും ഷാജഹാന് അറിയാം. ഈ സാഹചര്യത്തിലാണ് ഷാജഹാൻ ഉറച്ച നിലപാടുമായി എത്തുന്നത്.

ന്യൂസ് 18 ചാനലിൽ ഒരു മാധ്യമ പ്രവർത്തക മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായി നിൽക്കുന്ന, ആ സ്ഥാപനത്തിലെ ഒരു മാധ്യമ പ്രവർത്തകൻ, കേരളത്തിലെ തലമുതിർന്ന മാധ്യമ പ്രവർത്തകനും, പൗരാവകാശ പ്രവർത്തകനുമായ ബി ആർ പി ഭാസ്‌കറിനെ ഏറെ തരം താഴ്ന്ന നിലയിൽ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ഫേസ്‌ബുക്കിലെഴുതിയ പോസ്റ്റ് തീർത്തും അപമാനകരമാണ്. ആ പോസ്റ്റ് നിരുപാധികം പിൻവലിച്ച് ബി ആർ പി യോട് നിരുപാധികം മാപ്പ് പറയാൻ ആ മാധ്യമ പ്രവർത്തകൻ തയ്യാറാകണമെന്നാണ് ഷാജഹാന്റെ ആവശ്യം. ബി ആർ പി എന്ന് നമ്മൾ കേരളീയർ സ്‌നേഹബഹുമാനത്തോടെ വിളിക്കുന്ന ബിആർപി ഭാസ്‌കർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇട്ട ഒരു പോസ്റ്റാണ്, അദ്ദേഹത്തിനെതിരെ പുലയാട്ട് നടത്താൻ, കുറ്റാരോപിതനായ ഈ മാധ്യമ പ്രവർത്തകനെ പ്രേരിപ്പിച്ചത്. ആ പോസ്റ്റിൽ ബി ആർ പി ഇങ്ങനെ പറഞ്ഞു:  "Why there is no word on progress of investigation into sexual harassment at News 18 Channel ? ". ചാനലിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ല എന്നിരിക്കെ ഇക്കാര്യം മനസിലാക്കാതെ ബി ആർ പി പ്രതികരിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് കേട്ടാലറക്കുന്ന ഭാഷയിൽ, അദ്ദേഹത്തിന്റെ ചെറുമകന്റെ പോലും ആകാൻ പ്രായമാകാത്ത ഈ മാധ്യമ പ്രവർത്തകൻ, അദ്ദേഹത്തിന്റെ പ്രായത്തെ പോലും തെല്ലും ബഹുമാനിക്കാതെ തലങ്ങും വിലങ്ങും അസഭ്യവർഷം നടത്തി ആത്മ നിർവൃതിയടയുന്നതെന്ന് ഷാജഹാൻ ആരോപിക്കുന്നു.

ഇയാൾക്കറിയുമോ ബിആർപി എന്ന് മലയാളി വിളിക്കുന്ന ബിആർപി ഭാസകറെ? അറിയില്ലെങ്കിൽ സി എൽ തോമസ്, നികേഷ് കുമാർ, വേണു ബാലകൃഷ്ണൻ മുതലായ മുതിർന്ന മാധ്യമ പ്രവർത്തകരോട് ചോദിക്കണം. അല്ലെങ്കിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ ശശികുമാറിനോട് ചോദിക്കണം. അവർ പറഞ്ഞു തരും ബി ആർ പി ആരാണെന്ന്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി പോരാടുന്ന കേരളീയന്റെ മുഖവും മനസാക്ഷിയുമാണ് വന്ദ്യവയോധികനായ ബി ആർ പി. പോരാടുന്നവരാരായാലും അവർ ദളിതരാകട്ടെ, അഴിമതിക്കെതിരെ സമരം ചെയ്യന്നവരാകട്ടെ, വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ പ്രതിരോധം തീർക്കുന്നവരാകട്ടെ, പരിസ്തിതി ശോഷണത്തിനെതിരെ ശബ്ദമുയർത്തുന്നവരാകട്ടെ, സ്ത്രീകളുടെ ചൂഷണത്തിനെതിരെ സംസാരിക്കുന്നവരാകട്ടെ, അവരുടെയെല്ലാം ശബ്ദവും മനസാക്ഷിയുമാണ് ബിആർപി . അവരുടെയെല്ലാം സമര സഖാവാണ് ബി ആർ പി. അങ്ങനെയുള്ള സമാദരണീയനായ ഒരു വ്യക്തിയെപ്പോലും പരസ്യമായി തരം താഴ്ന്ന ഭാഷയിൽ അധിക്ഷേപിക്കുന്ന ഈ മാധ്യമ പ്രവർത്തകൻ, തനിക്ക് കീഴിൽ ജോലി ചെയ്ത ദളിതമായ ഒരു പാവപ്പെട്ട പെൺകുട്ടിയോട് എത്ര മോശമായി പെരുമാറിയിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് ഷാജഹാൻ പറയുന്നു.

ഇയാൾ ബി ആർ പി ക്കെതിരെ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ നോക്കൂ: ' 85 വയസ്സുള്ള അതി പ്രഗൽഭനായ ജേർണലിസ്റ്റ് പുലി ' , 'ഭാസ്‌കരളേപ്പൻ ',' തോന്ന്യാസി വയോധികൻ '' ' തഴമ്പ് കാട്ടി നടക്കുന്ന ബഗിടാപ്പി' എന്നീ പദങ്ങളാണ് ഇയാൾ സമാദരണീയനായ ബി ആർ പി ക്കെതിരെ ഉപയോഗിച്ചിരിക്കുന്നത് ! ഇതിനേക്കാൾ തരം താഴ്ന്ന പ്രയോഗങ്ങൾ ഇനിയും ഏറെയുണ്ട്. ഓക്കാനം വരുമെന്നതിനാൽ അതൊന്നും എടുത്ത് ഉപയോഗിക്കുന്നില്ലെന്നാണ് ഷാജഹാൻ വിശദീകരിക്കുന്നത്. ഈ വിവാദം ഉണ്ടായപ്പോൾ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതോടെ സനീഷിനെതിരെ പരാതിയില്ലെന്നും എല്ലാം മറുനാടന്റെ സൃഷ്ടിയാണെന്നും പോലും ആക്ഷേപം ഉയർന്നു. യുവതിയെ അധിക്ഷേപിച്ച ശേഷം വ്യാജ പരാതി സനീഷ് കൊടുത്തിരുന്നു. ഇതിന് നൽകിയ മറുപടിയിൽ തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയാണ് അവതാരകൻ ചെയ്തതെന്നും നടപടി വേണമെന്നും മാധ്യമ പ്രവർത്തക ആവശ്യപ്പെട്ടിരുന്നു. ഇത് പരാതി സഹിതം മറുനാടൻ കൊടുത്തതോടെ ഇവർ പിന്മാറി. അങ്ങനെ സനീഷിനെ കൈയും മെയ്യും മറന്ന് സോഷ്യൽ മീഡിയയിൽ സഹായിക്കാനെത്തിയവാരണ് ബിആർപി വിവാദത്തിൽ പുലിവാല് പിടിച്ചത്. ഷാജഹാനെ പോലുള്ളവർ കാര്യങ്ങൾ വിശദീകരിച്ചതോടെ അവരും സനീഷിനെ കൈവിട്ടു.

ഇതു മനസ്സിലാക്കിയാണ് ബിആർപിക്ക് എതിരായ പോസ്റ്റ് സനീഷ് പിൻവലിച്ചത്. ആ കള്ളനായിന്റെ മോൻ അവനു ഓശാന പാടുന്ന കുറെ അന്തംകമ്മികൾക്ക് മാത്രം കമന്റിടാൻ പാകത്തിൽ കമന്റ് ബോക്‌സ് പൂട്ടിവെച്ചിരിക്കുകയാ-തുടങ്ങിയ പ്രതികരണങ്ങളാണ് സനീഷിനെതിരെ ഉയരുന്നത്. സനീഷിന് മറുപടി അയക്കാൻ പറ്റാത്തതു കൊണ്ട് ഷാജഹാന്റെ പോസ്റ്റിലാണ് പ്രതികരണങ്ങൾ അധികമെത്തുന്നത്. അവനൊരു റേഡിയോയാണ്.അവൻ പറയുന്നത് മറ്റുള്ളവർ കേൾക്കുക.അവന്റെ ആസനം താങ്ങി അഭിപ്രായം പറയുന്നവർക്ക് മാത്രം കമന്റ് ചെയ്യാനുള്ള സൗകര്യത്തിൽ കമന്റ് ബോക്സ് മറ്റുള്ളവർക്ക് ഒഴിവാക്കിയാണ് വീരശൂര പോസ്റ്റുകളിട്ട് പീഡനവീരന്മാരെ സംരക്ഷിക്കുന്നത്-ഇങ്ങനെ പോകുന്ന പരിഹാസങ്ങൾ. ബിആർപിയോട് ഇതാണെങ്കിൽ ഒരു ട്രെയിനിയോട് എന്തായിരിക്കും. അയാളുടെ പേര് പരാമർശിച്ചു വിമർശിക്ക് എന്നും കുറിക്കുന്നവരുണ്ട്. അങ്ങനെ സനീഷിനെതിരെ വിമർശനം ഏറുകയാണ്.

തൊഴിൽ-ദളിത് പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ന്യൂസ് 18 കേരളയിലെ മാധ്യമപ്രവർത്തകയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. തൊഴിൽ പീഡനത്തോടൊപ്പം ദളിത് പീഡനവും മാധ്യമസ്ഥാപനത്തിൽ നടന്നതായി അവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിൽ സനീഷിനെതിരേയും പരാമർശമുണ്ട്. ആദ്യ മൊഴിയിൽ നൽകിയ വിവരത്തിൽ അവർ ഉറച്ചുനിന്നതോടെ ന്യൂസ് 18 കേരളയിൽ കാര്യങ്ങൾ കൂടതൽ പരുങ്ങലിലായി. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന െസെബർ സിറ്റി പൊലീസ് അസി. കമ്മിഷണറുടെ നിർദേശാനുസരണം കഴക്കൂട്ടം സി.ഐയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഐ.സി.യുവിലായിരുന്ന യുവതി വാർഡിലേക്കു മാറിയശേഷമാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ആത്മഹത്യാ ശ്രമത്തിനുശേഷം പൊലീസിനു നൽകിയ പരാതിയിൽ സനീഷിന്റെ പേരുണ്ടായിരുന്നില്ല. വാർത്താ വിഭാഗം മേധാവിക്ക് എതിരേയാണു പെൺകുട്ടി മൊഴി നൽകിയതും പൊലീസ് കേസെടുത്തതും. എന്നാൽ ജാതി പറഞ്ഞു സനീഷ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി വീണ്ടും ഉയരുകയും പെൺകുട്ടി ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സി.ഐയ്ക്ക് മൊഴി നൽകുകയും ചെയ്തതോടെയാണു സനീഷിനെതിരേയും നടപടി തുടങ്ങിയത്. ഇക്കാര്യങ്ങൾ മറച്ചു വച്ച് ചിലർ ഇപ്പോഴും സനീഷിനായി ഇപ്പോഴും രംഗത്തുണ്ട്.

പി.സി.ആറിന്റെ ചുമതല ഉണ്ടായിരുന്ന തന്നെ വാർത്താ അവതാരകനായ സനീഷ് പരാതിൽ എഴുതാൻ പോലും അറയ്ക്കുന്ന തരത്തിൽ അസഭ്യം വിളിച്ചെന്നാണ് യുവതി പറയുന്നത്. ഇതേത്തുടർന്നു ചാനലിന്റെ സെൻട്രൽ ഡെസ്‌ക്ക് പ്രവർത്തിക്കുന്ന ഹൈദരാബാദിലുള്ള എച്ച്.ആർ. മേധാവിക്കും മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു.