റൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് പ്രോഗ്രാം കൺവീനർ നൗഷാദ് വിതുര യുടെ നേതൃത്വത്തിൽ സൗഹൃദ സംഗമവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു.

വൈകുന്നേരം 5 30ന് ജനാബ് സുഹൈൽ സാഹിബിന്റെ കിറഹത്തേട് കുടി തുടങ്ങിയ പൊതുയോഗത്തിൽ പ്രസിഡന്റ് റ്റി .എം സലിം അധ്യക്ഷത വഹിക്കുകയും ജനറൽസെക്രട്ടറി ജലീൽ സ്വാഗതം പറയുകയും ഉസ്താദ് ഷമീർ മുഹമ്മദ് കോക്കൂർ ഉദ്ഘാടന പ്രസംഗം നടത്തുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകനായ സലിം കോമേരിയെ ആദരിക്കുകയും ട്രഷർ ഇർഷാദ് നന്ദിയും അറിയിച്ചു.