- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധ ഖുർആൻ: വെളിച്ചം സംഗമം വെള്ളിയാഴ്ച മസ്ജിദുൽ കബീറിൽ
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന വിശുദ്ധ ഖുർആൻ പഠന പദ്ധതിയായ ''വെളിച്ചം'' സംഗമം സെപ്റ്റംബർ 2ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മസ്ജിദുൽ കബീറിൽ നടക്കും. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റും പണ്ഡിതനുമായ ഡോ. അബ്ദുൽ അഹദ് മദനി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനദാനവും പുതിയ മൊഡ്യൂളിന്റെ അവതരണവും നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഐ.ഐ.സി ഓഫീസിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ഹൈദർ പാഴേരി, യൂ.പി മുഹമ്മദ് ആമിർ, ഇ.എ അബ്ദുറഷീദ്, മുഹമ്മദ് മേപ്പയ്യൂർ, അനസ് കൊല്ലം എന്നിവർ സംസാരിച്ചു. വെളിച്ചം സംഗത്തിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക 65829673, 65675786.
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന വിശുദ്ധ ഖുർആൻ പഠന പദ്ധതിയായ ''വെളിച്ചം'' സംഗമം സെപ്റ്റംബർ 2ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മസ്ജിദുൽ കബീറിൽ നടക്കും. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റും പണ്ഡിതനുമായ ഡോ. അബ്ദുൽ അഹദ് മദനി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനദാനവും പുതിയ മൊഡ്യൂളിന്റെ അവതരണവും നടക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഐ.ഐ.സി ഓഫീസിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, ഹൈദർ പാഴേരി, യൂ.പി മുഹമ്മദ് ആമിർ, ഇ.എ അബ്ദുറഷീദ്, മുഹമ്മദ് മേപ്പയ്യൂർ, അനസ് കൊല്ലം എന്നിവർ സംസാരിച്ചു.
വെളിച്ചം സംഗത്തിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക 65829673, 65675786.