- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ട ദിവസം ഞാൻ എഴുതിയത്.. അഥവാ, ഞാൻ അന്നേ പറഞ്ഞ്..; പൾസർ വാ തുറക്കുന്നതിന് മുൻപേ കോടതിയിൽ നിന്നും അറസ്റ്റ് ചെയ്തത് ആരെ രക്ഷിക്കാൻ? സംഗീതാ ലക്ഷ്മണിന്റെ പ്രതികരണം ചർച്ചയാക്കി സോഷ്യൽ മീഡിയ
കൊച്ചി: അന്ന് സംഗീതാ ലക്ഷ്മൺ അത് പറഞ്ഞപ്പോൾ ആരും കാര്യമായെടുത്തില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. അന്ന് അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മൺ പറഞ്ഞത് ഇന്ന് ചർച്ചയാകുന്നു. പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ട ദിവസം ഞാൻ എഴുതിയത്. അഥവാ, ഞാൻ അന്നേ പറഞ്ഞ്.. എന്ന് വിശദീകരിച്ച് സംഗീതാ ലക്ഷ്മൺ ഇട്ട പോസ്റ്റ് ഇന്ന് വൈറലാവുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെയും ഞെട്ടിക്കുന്ന ട്വിസ്റ്റുകളുടെയും പശ്ചാത്തലത്തിൽ മുഖ്യപ്രതി പൾസർ സുനിയെ കോടതി മുറിയിൽ നിന്നും ബലമായി പിടികൂടിയ പൊലീസ് നടപടിയാണ് പോസ്റ്റിന് ആധാരം. സംഗീത ലക്ഷ്മന്റെ ഫേസ്ബുക്ക് പോസ്റ്റ് പൾസർ സുനിയെ അറസ്റ്റ് ചെയ്ത കേരളാ പൊലീസിന് അഭിമാനിക്കാം എന്ന് പറയുന്നവർ, അങ്ങനെ ചിന്തിക്കുന്നവർ ശ്രദ്ധിക്കുക.... പൾസർ സുനി ഇന്നത്തെ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു കൂടി നമ്മൾ മനസ്സിലാക്കേണ്ടതല്ലേ? കീഴടങ്ങാനുള്ള അയാളുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നുവെങ്കിൽ എന്താവും സംഭവിക്കുക എന്നത് അറിയുക; എറണാകുളം കോടതി
കൊച്ചി: അന്ന് സംഗീതാ ലക്ഷ്മൺ അത് പറഞ്ഞപ്പോൾ ആരും കാര്യമായെടുത്തില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. അന്ന് അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മൺ പറഞ്ഞത് ഇന്ന് ചർച്ചയാകുന്നു.
പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ട ദിവസം ഞാൻ എഴുതിയത്. അഥവാ, ഞാൻ അന്നേ പറഞ്ഞ്.. എന്ന് വിശദീകരിച്ച് സംഗീതാ ലക്ഷ്മൺ ഇട്ട പോസ്റ്റ് ഇന്ന് വൈറലാവുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെയും ഞെട്ടിക്കുന്ന ട്വിസ്റ്റുകളുടെയും പശ്ചാത്തലത്തിൽ മുഖ്യപ്രതി പൾസർ സുനിയെ കോടതി മുറിയിൽ നിന്നും ബലമായി പിടികൂടിയ പൊലീസ് നടപടിയാണ് പോസ്റ്റിന് ആധാരം.
സംഗീത ലക്ഷ്മന്റെ ഫേസ്ബുക്ക് പോസ്റ്റ്
പൾസർ സുനിയെ അറസ്റ്റ് ചെയ്ത കേരളാ പൊലീസിന് അഭിമാനിക്കാം എന്ന് പറയുന്നവർ, അങ്ങനെ ചിന്തിക്കുന്നവർ ശ്രദ്ധിക്കുക....
പൾസർ സുനി ഇന്നത്തെ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു കൂടി നമ്മൾ മനസ്സിലാക്കേണ്ടതല്ലേ? കീഴടങ്ങാനുള്ള അയാളുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നുവെങ്കിൽ എന്താവും സംഭവിക്കുക എന്നത് അറിയുക;
എറണാകുളം കോടതി പ്രതിയുടെ കീഴടങ്ങൽ രേഖപ്പെടുത്തി പ്രതിയെ വിട്ടയക്കുകയല്ല ചെയ്യുക. വിട്ടയക്കില്ല എന്നത് നൂറുവട്ടം. പകരം പ്രതി നൽകിയ അപേക്ഷയിന്മേൽ കോടതി പ്രോസിക്യൂട്ടറുടെ ( ഈ കേസിൽ പൊലീസിന്റെ അഭിഭാഷകന്റെ ) വാദം കേൾക്കും. ആ നേരം പൊലീസിന് പറയാനുള്ളത് പ്രോസിക്യൂട്ടർ മുഖേന കോടതിയെ അറിയിക്കാവുന്നതാണ്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുള്ള പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരുണ്ടെങ്കിൽ അദ്ദേഹത്തെ നേരിട്ട് കേൾക്കാനും കോടതി തയ്യാറാവുക തന്നെ ചെയ്യും. ഒപ്പം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതി അത് രേഖപ്പെടുത്തുകയും ചെയ്യും. ഇനി പ്രതിക്ക് എന്തെങ്കിലും രേഖാമൂലം സമർപ്പിക്കാനുണ്ടെങ്കിൽ അത് നൽകിയാൽ, വാങ്ങി കോടതി endorsement ചെയ്ത ഒപ്പും സീലും വെച്ച ശേഷം അത് ഫയലിൽ വെക്കുകയും ചെയ്യും. ഇത് കഴിഞ്ഞ് എറണാകുളം കോടതിയുടെ അധികാരപരിധിയിൽ വരുന്ന കേസുമായി ബന്ധപ്പെട്ടല്ല ഈ പ്രതിയെ പൊലീസിന് ആവശ്യം എന്നു മനസ്സിലാക്കുന്ന കോടതി, പ്രതിയെ റിമാൻഡ് ചെയ്ത് ഉടനെ തന്നെ സബ് ജയിലിലേക്ക് അയക്കും. യുവനടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അടുത്ത പ്രവർത്തി ദിവസം പ്രതിയുടെ കസ്റ്റഡിക്ക് വേണ്ടി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാവുന്നതാണ്. സബ് ജയിലിൽ വെച്ച് പ്രതിയെ സന്ദർശിക്കുന്നവരുടെ പേരു വിവരങ്ങൾ ജയിലിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും സന്ദർശകർ അവിടെ കൊടുക്കുന്ന അപേക്ഷ സന്ദർശകരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഉൾപ്പടെ ജയിലിലെ അതിനായുള്ള ഫയലിൽ ഉണ്ടാവുകയും ചെയ്യും. കോടതിയുടെ മുന്നിൽ ഹാജരാകാൻ തയ്യാറായി എത്തിയ ഒരു പ്രതിയാണ് അയാൾ. അങ്ങനെയെങ്കിൽ, കോടതിയുടെ മുന്നിൽ കീഴടങ്ങുക എന്നാൽ നിയമത്തിനു മുന്നിൽ കീഴടങ്ങുക എന്നാണ് അർത്ഥം. For all practical and legal purposes, ആ പ്രതി പിന്നെ കോടതിയുടെ ഉത്തരവാദിത്വമാണ്, ചുമതലയാണ്, ബാധ്യതയാണ്. ഇതാണ് യാഥാർഥ്യം.
എന്നാൽ അതിന് വിരുദ്ധമായി, ഇന്നത്തെ ദിവസം ആ കോടതി മുറിയിലും കോടതി പരിസരത്തും കേരള പൊലീസ് കാട്ടിക്കൂട്ടിയത് ആരെയോ സഹായിക്കാനുള്ള കുതന്ത്രം തന്നെയാണ്. ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 24 മണിക്കൂറിനുള്ളിൽ യുവനടിയുടെ കേസ് രജിസ്റ്റർ ചെയ്ത ഫയൽ നിലനിൽക്കുന്ന ആലുവ കോടതിയുടെ മുന്നിൽ ഹാജരാക്കിയാൽ മതിയാവും. ഈ പ്രതി ഉൾപ്പെട്ടത് പോലുള്ള ഒരു കേസിൽ ഈ പറഞ്ഞ 24 മണിക്കൂറിനുള്ളിൽ എന്തൊക്കെ സംഭവിച്ചുകൂടാ? അറിയുക;. 'ആക്ഷൻ ഹീറോ ബിജു' സിനിമയിലെ കരിക്ക് മസ്സാജോ ഇനി അതല്ല കക്കയം ക്യാമ്പിലെ പോലെ ഉരുട്ടലോ, അണ്ടർവെയറിൽ നിർത്തി ramp-walk നുള്ള അവസരമോ നൽകി ആദരിക്കാം.
അതല്ല എങ്കിൽ, സംഭവുമായി ബന്ധപ്പെട്ട് യുവനടി പരാതിയുമായി മുന്നോട്ട് വരുമെന്നോ സംഭവം ഇത്രമേൽ കോലാഹലം ഉണ്ടാക്കുമെന്നോ ഒന്നും പ്രതി മുൻകൂട്ടി കണ്ടിരുന്നില്ല എന്ന് തന്നെയാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്. അങ്ങനെയെങ്കിൽ ഈ പറഞ്ഞ പ്രതിക്ക് പൊലീസിന്റെ കസ്റ്റഡിയിൽ എത്തുന്നതിനു മുൻപ് കോടതിയോട് നേരിട്ട് എന്തെങ്കിലും പറയാനുണ്ടായിരുന്നോ? പൾസർ സുനിയുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കണമെങ്കിൽ പൾസർ സുനി ഇതിൽ എന്ത് പറയുന്നു എന്നത് കോടതി രേഖപ്പെടുത്തുന്നത് തടസ്സപെടുത്താനായിക്കൂടെ പൊലീസ് അവനെ അതിനു മുൻപ് തന്നെ വലിച്ചെഴച്ച് ഉരുട്ടിമറിച്ച് ഉന്തി തള്ളി ജീപ്പിൽ കയറ്റി കൊണ്ടുപോയത്?
അറിയുക; ഈ 24 മണിക്കൂറിനുള്ളിൽ പൊലീസിന് പ്രതിയെ എവിടെ വേണമെങ്കിലും കൊണ്ട് പോകാം, പ്രതിയെ സന്ദർശിക്കാൻ ആർക്ക് വേണമെങ്കിലും പൊലീസിന് അവസരമൊരുക്കാം. പൊലീസ് ടീമിലുള്ള ആരുടെയെങ്കിലും ഫോൺ മുഖേന പ്രതിക്ക് ആരെ വേണമെങ്കിലും ബന്ധപ്പെടാം, ആർക്കു വേണമെങ്കിലും എന്നു വച്ചാൽ പ്രതിയോട് താൽപര്യമുള്ളവർക്കും ഇതു പോലെ പ്രതിയെ ബന്ധപ്പെടാം. പ്രതിക്ക് പാലും പഴവും നൽകി പുന്നാരിക്കാം, അല്ലെങ്കിൽ പ്രതിക്ക് തന്റെ രണ്ട് തലമുറയ്ക്ക് കഴിയാനുള്ള വക നൽകും എന്നും മറ്റും വില പേശാൻ പൊലീസിന് 'തൽപരകക്ഷികൾക്ക്' അവസരമൊരുക്കാം. എല്ലാം കഴിഞ്ഞ്, 24 മണിക്കൂർ അവസാനിക്കും മുൻപ്, പുറമെ നിന്നുള്ള ഇടപെടലുകൾക്കൊക്കെ ഒടുവിൽ, പൊലീസിനാവശ്യമുള്ള രീതിയിലേക്ക് ഈ പറഞ്ഞ പ്രതിയുടെ ഭാഗം വെട്ടി ചുരുക്കുകയോ കൂട്ടി ചേർക്കുകയോ ചെയ്യാം.( കേസിന്റെ ആരംഭഘട്ടത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് എന്റെ previous update-ൽ എഴുതിയത് കൂടി വായിക്കുക, പ്ലീസ്.)
ഇനി ഈ 24 മണിക്കൂറിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് പ്രതി മരണപ്പെട്ടാലോ? അത് സ്വാഭാവിക മരണമോ, കസ്റ്റഡി മരണമോ, ആത്മഹത്യയോ എന്തുമാവാം. എന്നാൽ അതിനുള്ള അതിസാമർത്ഥ്യം ഇപ്പോഴുള്ള പൊലീസുകാർക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അതല്ല ഇനി ഉണ്ടെങ്കിൽ, ഇന്നത്തെ ദിവസം എറണാകുളം കോടതിയിൽ നിന്ന് ജീപ്പിൽ പ്രതിയോടൊപ്പം കയറിയ പൊലീസുകാരുടെ ഭാര്യമാരും മക്കളും നാളുകൾക്ക് ശേഷം, പ്രവർത്തി ദിവസങ്ങളിൽ ഒന്നിടവിട്ട് ഏതെങ്കിലും സെൻട്രൽ ജയിലിന്റെ സന്ദർശനമുറിയിലും വരാന്തയിലുമൊക്കെ ഗതികിട്ടാതെ അലഞ്ഞു തിരിയുന്നത് കാണാം. രണ്ടര കൊല്ലം ഞാൻ പൂജപ്പുര സെൻട്രൽ ജയിൽ വളപ്പ് കയറി ഇറങ്ങിയ പോലെ... ബാക്കി ലോകം പഴയതു പോലെയും.
ഒരു കാര്യം ഉറപ്പിച്ച് പറയാം. യുവനടിയെ ആക്രമിച്ച കശ്മലന്മാരെ അറസ്റ്റ് ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി അന്വേഷണം ഉടനെ പൂർത്തിയാക്കി കോടതിവിചാരണ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. എന്നാൽ, ഇതാണ് അന്വേഷണരീതി എങ്കിൽ, മഞ്ചു വാര്യർ പറഞ്ഞ ക്രിമിനൽ ഗൂഢാലോചന- പൾസർ സുനിയിൽ തുടങ്ങി പൾസർ സുനിയിൽ തന്നെ അവസാനിക്കുന്ന ഗൂഢാലോചന എന്നതായിരുന്നു മഞ്ചു ഉദ്ദേശിച്ചത് എങ്കിൽ ഓക്കേ. എല്ലാം ഒക്കെ അതല്ല അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ, ഗൂഢാലോചന കാര്യം പോക്കാണ്. അത് മഞ്ചു വാര്യർ തന്നെ സ്വമേധയാ മറന്നു കളയുന്നതാണ് ഏറ്റവും എളുപ്പം. സ്വപ്നം കണ്ടതാണ് എന്നോ മറ്റോ കരുതി അങ്ങു മറന്നു കളഞ്ഞേക്കൂ, മഞ്ചു..!
മറ്റൊന്ന് കൂടി പറയാം. നിയമത്തിന്റെ മുന്നിൽ ഹാജരാക്കാനായി നിയമം അനുവദിക്കുന്ന രീതിയിൽ തന്നെ, ഒരു കേസിലെ പ്രതിക്ക് ഞാൻ എന്ന അഭിഭാഷക നൽകിയ ഉപദേശം അനുസരിച്ച് അവൻ കോടതിയിൽ എത്തുകയും കോടതി മുറിയിൽ പ്രവേശിക്കുകയും ചെയ്ത ശേഷം, ഞാൻ ഹാജരാവുന്ന ഒരു കേസിലെ എന്റെ കക്ഷി കൂടിയായ പ്രതിയോടാണ് കേരളാ പൊലീസ് ഇന്ന് എറണാകുളം കോടതിയിൽ ചെയ്ത പോലുള്ള പണി ചെയ്തത് എങ്കിൽ, കേരളാ പൊലീസ് പിന്നെ മൂക്ക് കൊണ്ട് ക്ഷയും ണ്ണയും ഒന്നുമാവില്ല സംഗീതാ ലക്ഷ്മണ എന്ന് മുഴുവൻ എഴുതി പഠിക്കും. അതിനാവും പിന്നെ എന്റെ ശിഷ്ഠജന്മം ഉറപ്പ്. അതല്ലാത്തതുകൊണ്ട്; തൽകാലം, കേരളാ പൊലീസ് എന്തോ മഹത്തായ കാര്യം ചെയ്തു എന്ന് മുഖ്യമന്ത്രി പറയട്ടെ. സ്ത്രീ സുരക്ഷാ ചേച്ചിമാര് രോമാഞ്ചം കൊള്ളട്ടെ. യുവനടിയുടെ ബന്ധുക്കളും, സുഹൃത്തുക്കളും, ആരാധകരും, സഹപ്രവർത്തകരും ആശ്വാസം കൊള്ളട്ടെ. എനിക്ക് ആശ്വാസം തീരെ ഇല്ല. God's own country, maybe only God can help-
പൊലീസും പൊലീസ് കേസുകളും കോടതിയുമൊക്കെ കുറെയേറെ, ഒരുപാട് ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും കണ്ടു കൊണ്ടിരിക്കുകയുമാണ്. നിയമം കുറെ പഠിക്കുകയും ദിവസേനയെന്ന തോതിൽ ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളുമാണ് ഞാൻ. ആ അനുഭവത്തിന്റെ, ആ അറിവിന്റെ വെളിച്ചത്തിലാണ് ഇതൊക്കെ പറഞ്ഞു വെച്ചത്.
PS: കോടതിയുടെ മുന്നിൽ ഹാജരാകാൻ എത്തിയ ഒരു പ്രതിയെ കോടതി മുറിക്കകത്ത് നിന്ന് ഇന്ന് നടന്ന രീതിയിലുള്ള ഒരു കായിക മത്സരം നടത്തി കീഴടക്കി കൊണ്ടുപോയ കേരളാ പൊലീസിന്റെ ചെയ്തികൾ, എറണാകുളം ജില്ലാകോടതി ബാർ അസോസിയേഷനും ഒപ്പം മറ്റു ജില്ലാ കോടതികളിലെ ബാർ അസോസിയേഷനുകളും ആർജ്ജവത്തോടെ, അർഹിക്കുന്ന ഗൗരവത്തോടെ take up ചെയ്യുമെന്നും നിയമപരമായി ഈ പ്രശ്നത്തിന് ഒരു authoritative judicial pronouncement പുറപ്പെടുവിച്ചു കിട്ടാൻ വേണ്ടുന്നത് ചെയ്യും എന്ന പ്രത്യാശയോടെയാണ് ഈ കുറിപ്പ്. ഉപരോധവും ബോയ്ക്കോട്ടും അല്ല. നമ്മൾ അഭിഭാഷകരല്ലേ? Intellect ഉപയോഗിച്ചു പരിഹാരം കണ്ടെത്തണം നമ്മൾ. പ്രതികാരം അങ്ങനെയാവണം. :) We should. (y)