- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് കുമാർ മൂന്നാറിൽ പെണ്ണുപിടിയും മദ്യപാനവും ആയിരുന്നുവെന്ന് കരുതാൻ ആവില്ല; ഒരുമിച്ച് കഴിഞ്ഞിരുന്നപ്പോൾ മറ്റൊരു സ്ത്രീയുമായി അടുത്ത സൗഹൃദം പോലും സുരേഷിനില്ലായിരുന്നു; എം എം മണി കൾച്ചറില്ലാത്തവൻ; മന്ത്രിയുടെ വിവാദ പ്രസംഗത്തിൽ മുൻ ഭർത്താവിനെ പിന്തുണച്ച് സംഗീതാ ലക്ഷ്മണ
മൂന്നാറിൽ സുരേഷ്‌കുമാറിന് മദ്യപാനവും പെണ്ണുപിടിയുമായിരുന്നു എന്ന മണിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് സംഗീത ലക്ഷ്മൺ ഫെയ്‌സബുക്കിലൂടെ നൽകിയിരിക്കുന്നത്. ഈ വിവാദമുണ്ടായപ്പോൾ എല്ലാവരും ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് തന്നോടാണ് ചോദിക്കുന്നത്. മൂന്നാം ഭാര്യയോടൊപ്പം കഴിയുന്ന ഒരാളുടെ വിവരങ്ങൾ എന്നോ വേർപെട്ടു പിരിഞ്ഞു പോയ ഒന്നാം ഭാര്യയോട് ചോദിക്കുന്നത് എന്തിനെന്ന വിമർശനവും സംഗീത ഫേസ്‌ബുക്കിൽ കുറിക്കുന്നുണ്ട്. ഞങ്ങളുടെ വിവാഹത്തിന് മുൻപ് തന്നെ അദ്ദേഹത്തിന് മദ്യപാന ശീലമുണ്ടായിരുന്നു. എന്നാലത് ഒരു തരത്തിലും പ്രശ്‌നമുണ്ടാക്കുന്ന മദ്യപാനായിരുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ആ മദ്യപാനം എനിക്ക് ഇഷ്ടവുമായിരുന്നു. സുരേഷ് കുമാർ എറ്റവും റൊമാന്റിക്കും ആയി പെരുമാറുകയും തികച്ചും ഇന്റലക്ച്ചൽ ആയി സംസാരിക്കുകയും ചെയ്യ്തിരുന്നത് അപ്പോഴാണ്. ഇതൊക്കെ കണ്ടു പഠിച്ച് അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മദ്യപാനം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട്, കുറച്ചു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മദ്യപാനം പാടെ ഒഴിവാക്കി എന്നാണ
മൂന്നാറിൽ സുരേഷ്‌കുമാറിന് മദ്യപാനവും പെണ്ണുപിടിയുമായിരുന്നു എന്ന മണിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് സംഗീത ലക്ഷ്മൺ ഫെയ്‌സബുക്കിലൂടെ നൽകിയിരിക്കുന്നത്. ഈ വിവാദമുണ്ടായപ്പോൾ എല്ലാവരും ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് തന്നോടാണ് ചോദിക്കുന്നത്. മൂന്നാം ഭാര്യയോടൊപ്പം കഴിയുന്ന ഒരാളുടെ വിവരങ്ങൾ എന്നോ വേർപെട്ടു പിരിഞ്ഞു പോയ ഒന്നാം ഭാര്യയോട് ചോദിക്കുന്നത് എന്തിനെന്ന വിമർശനവും സംഗീത ഫേസ്‌ബുക്കിൽ കുറിക്കുന്നുണ്ട്.
ഞങ്ങളുടെ വിവാഹത്തിന് മുൻപ് തന്നെ അദ്ദേഹത്തിന് മദ്യപാന ശീലമുണ്ടായിരുന്നു. എന്നാലത് ഒരു തരത്തിലും പ്രശ്‌നമുണ്ടാക്കുന്ന മദ്യപാനായിരുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ആ മദ്യപാനം എനിക്ക് ഇഷ്ടവുമായിരുന്നു. സുരേഷ് കുമാർ എറ്റവും റൊമാന്റിക്കും ആയി പെരുമാറുകയും തികച്ചും ഇന്റലക്ച്ചൽ ആയി സംസാരിക്കുകയും ചെയ്യ്തിരുന്നത് അപ്പോഴാണ്. ഇതൊക്കെ കണ്ടു പഠിച്ച് അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മദ്യപാനം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട്, കുറച്ചു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മദ്യപാനം പാടെ ഒഴിവാക്കി എന്നാണ് അറിഞ്ഞതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
സംഗീത ലക്ഷ്മണിന്റെ ഫെയ്‌സബുക്ക് പോസ്റ്റ് :
കേരളത്തിന്റെ വിദ്യുച്ഛക്തി മന്ത്രി എം.എം. മണിയും ഹൈക്കോടതിയിലെ അഭിഭാഷക സംഗീത ലക്ഷമണയും തമ്മിലെന്ത് ബന്ധം? ഒരു ബന്ധവും ഇല്ല. അമ്മാതിരി കൾച്ചറില്ലാത്തവന്മാരുമായി എനിക്ക് ഒരു കാലത്തും ഒരു ബന്ധവുമുണ്ടായിട്ടില്ല.
4 പ്രവൃത്തിദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയിൽ പോയ ഞാൻ കൊച്ചിയിലെ 3 വിവിധ കോടതികളിൽ എത്തിയിരുന്നു. അവിടൊക്കെ കണ്ട പല സഹപ്രവർത്തകർക്കും എന്നിൽ നിന്ന് അറിയേണ്ടിരുന്നത് പുള്ളിക്കാരനെ കുറിച്ച് എം.എം. മണി പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ എന്നാണ്. ഇവിടെ പുള്ളിക്കാരൻ എന്നാൽ മുൻ ഭർത്താവ് എന്നാണ് പര്യയായം. നേരത്തെ തന്നെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് - 'എന്തുകൊണ്ടാണന്നറിയില്ല സുരേഷ് കുമാറിനെ കുറിച്ച് കേൾക്കുമ്പോൾ സംഗീത ലക്ഷമണയെ ഒർമ്മ വരും.' എന്ന് . അവർക്ക് അങ്ങനെ ഒർമ്മ വരുന്നതിന് എനിക്കൊന്നും ചെയ്യാനാവില്ല എന്നതുകൊണ്ട് ഞാൻ ഇതൊന്നും ഗൗനിക്കാറില്ല തന്നെ.
എന്നാലിന്ന്, സംഗതികൾ കുറച്ച് കടന്ന കൈയായി പോയി.
എന്റെ മുൻ ഭർത്താവ് സുരേഷ് കുമാറിന് മൂന്നാറിൽ മദ്യപാനവും പെണ്ണുപിടിയുമായിരുന്നു പണി എന്ന് എം.എം. മണി പറഞ്ഞു പോലും. മണി പറഞ്ഞതിന്റെ സത്യാവസ്ഥയാണ് ചിലർക്ക് എന്നിൽ നിന്നറിയേണ്ടത്. മൂന്നാം ഭാര്യയോടെപ്പം കഴിയുന്ന ഒരാളുടെ മദ്യപാനത്തെയും പെണ്ണുപിടിത്തത്തെയും കുറിച്ച് എന്നോ വേർപെട്ടു പിരിഞ്ഞു പോയ ഒന്നാം ഭാര്യയോട് ചോദിക്കുക എന്ത് annoying ആയ പരിപാടിയാണിത് എന്ത് logic ആണിതിലുള്ളത്?? Nonsense-
PS: ഇത്രയും പറഞ്ഞു നിർത്തിയാൽ ശരിയോ എന്ന് എനിക്ക് സംശയം. അതിനാൽ ഇതു കൂടി പറയാം. മൂന്നാറിൽ സുരേഷ് കുമാറിന് മദ്യപാനവും പെണ്ണുപിടിത്തവും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. 1999ൽ പിരിഞ്ഞതാണ് ഞങ്ങൾ. ഞങ്ങളുടെ വിവാഹത്തിനൊക്കെ മുൻപ് തന്നെ അദ്ദേഹത്തിന് മദ്യപാന ശീലമുണ്ടായിരുന്നു. എന്നാലത് ഒരു തരത്തിലും പ്രശ്‌നമുണ്ടാക്കുന്ന മദ്യപാനായിരുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ആ മദ്യപാനം എനിക്ക് ഇഷ്ടവുമായിരുന്നു. സുരേഷ് കുമാർ എറ്റവും romantic ആയി പെരുമാറുകയും തികച്ചും intellectual ആയി സംസാരിക്കുകയും ചെയ്യ്തിരുന്നത് അപ്പോഴാണ്. ഇതൊക്കെ കണ്ടു പഠിച്ച് അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മദ്യപാനം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട്, കുറച്ചു വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മദ്യപാനം പാടെ ഒഴിവാക്കി എന്നാണ് അറിഞ്ഞത്.
ഇനി പെണ്ണുപിടിത്തത്തിന്റെ കാര്യം : എം.എം. മണി എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നെനിക്ക് മനസ്സിലാവുന്നില്ല. ഞാനറിയുന്ന സുരേഷ് കുമാർ പെണ്ണുപിടിക്കാനായി മൂന്നാർ വരെ പോകുമെന്നോ മൂന്നാറിൽ പോയി പെണ്ണുപിടിക്കുമെന്നോ കരുതാൻ എനിക്കാവുന്നില്ല. കൂടെ കഴിഞ്ഞിരുന്ന കാലത്ത്, സുരേഷ് കുമാറിന് ഞാനല്ലാതെ മറ്റൊരു സ്ത്രിയുമായി ബന്ധമുള്ളതായി, അടുത്ത സൗഹൃദമെങ്കിലും ഉള്ളതായി ഒരിക്കൽ പോലും ഒരു തവണ പോലും എനിക്ക് സംശയിക്കാനുള്ള അവസരം അദ്ദേഹം തന്നിട്ടില്ല.
പിരിഞ്ഞ ശേഷം, എന്റെ കൈയിൽ നിന്ന് പോയ ശേഷം അദ്ദേഹം പെണ്ണുപിടിച്ചു നടക്കുന്നുവെങ്കിൽ; അത് സത്യമാണ് എന്നല്ല, സത്യമെങ്കിൽ അത് എനിക്ക് സന്തോഷമുണ്ടാവുന്ന കാരുമല്ലേ??