തിരുവനന്തപുരം: സീരയലിൽ താരങ്ങൾ വലിയ മേക്കപ്പിട്ട് അഭിനയിക്കുന്നതിനേയും വലിയ ഉദാത്തമായ തരത്തിൽ സീരിയൽ എടുക്കാത്തതിനേയും കുറിച്ച് മനസ്സ് തുറക്കുകയാണ് സീരയൽ താരം സംഗീത മോഹൻ. അത്തരം ഉദാത്തമായ കൃതികൾ സീരിയലാക്കിയാൽ കാണാൻ ആളുണ്ടാവില്ലെന്നും സംഗീത പറയുന്നു.

പലരും പല ടോക് ഷോകളിലും തന്നോട് അമ്മായിഅമ്മ-മരുമകൾ പോര്, അസൂയ തുടങ്ങി നിരവധി നെഗറ്റീവ് കാര്യങ്ങൾ എന്തിനാണ് കാണിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. പക്ഷേ ഇതിന് വ്യക്തമായ മറുപടിയുണ്ട്. ഇത് ഒരു സർക്കിളാണ് ഉദാഹരണമായി ടി വി കൊച്ചുബാവയുടെ ഒരു കൃതിയെടുത്ത് മനോഹരമായി വിഷ്വലൈസ് ചെയ്ത് അത് ടിവിയിൽ സംപ്രേഷണം ചെയ്താൽ വ്യൂവേഴ്‌സിനെ കിട്ടില്ല.

റേറ്റിങ് ഉള്ള പരിപാടികൾക്ക് എത്ര പരസ്യങ്ങൾ കൊടുക്കാനും മാർക്കറ്റിങ് ഏജൻസികൾ തയ്യാറാണ്. അതാണ് ചാനലിന്റെ വരുമാനം, മാർക്കറ്റിങ് ഡിവിഷൻ നോക്കുന്നത് അത് വിൽക്കാൻ പറ്റുമോ എന്നതാണ്. അപ്പോൾ റേറ്റിങ് കൂട്ടാനായി ഇത്തിരി സെന്റിമെൻസ് കൂട്ടിക്കോ സ്‌പൈസി ആകട്ടെ എന്നൊക്കെ ആവശ്യമുണരും. അങ്ങനെ ചെയ്യുമ്പോൾ റേറ്റിങ് കൂടുന്നുമുണ്ട്.സീരിയലിന്റെ പ്രേക്ഷകർക്കാവശ്യവും അതാണ്.

ഭൂരിഭാഗം പ്രേക്ഷകരും സീരിയലിന്റേത് സ്ത്രീകളാണ്. അവർക്ക് അവർ കാണാൻ ഇരിക്കുന്ന്ത നല്ല സാരിയും പൊട്ടും വളയുമൊക്കെ കാണാനാണ്. ചിലർ ചോദിക്കുന്നത് അടുക്കളയിൽ നിൽക്കുന്ന വേലക്കാരിക്കൊക്കെ എന്തിനാണ് ലിപ്സ്റ്റിക്കും വലിയ പൊട്ടൊക്കെ എന്ന്. എന്നാൽ ടെലിവിഷൻ മീഡിയയിൽ ലോജിക്ക് നോക്കി അടുക്കളയിൽ നിൽക്കുന്ന വേലക്കാരിക്ക് കരിപുരണ്ട് വസ്ത്രങ്ങളും മേക്കപ്പില്ലാതെ അവതരിപ്പിച്ചാൽ കാണാനാരും ഉണ്ടാവില്ല.